വോട്ടർ ഐഡി നഷ്ടപ്പെട്ടാൽ എന്തു ചെയ്യണ൦ ?






Niyas Maskan, Village Officer, Kerala verified
Answered on September 02,2020

താലൂക് ഓഫീസിലെ ഇലക്ഷൻ വിഭാഗത്തിൽ ചെന്ന് അതിന്റെ ഫോം പൂരിപ്പിച്ചു കഴിഞ്ഞാൽ ഡ്യൂപ്ലിക്കേറ്റ് വോട്ടർ ഐഡി കാർഡ് എടുക്കാൻ സാധിക്കും. ഫീസ്: INR 25

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


Manu Manu
Answered on September 01,2020

വോട്ടർ ഐഡി കാർഡ് നഷ്ടപ്പെട്ടാൽ ഡ്യൂപ്ലിക്കേറ്റ് കാർഡിന് അപേക്ഷിക്കാം.

ഡ്യൂപ്ലിക്കേറ്റ് വോട്ടർ ഐഡി കാർഡിനായി അപേക്ഷിക്കുന്നതിനുള്ള പ്രക്രിയ ചുവടെ നൽകിയിരിക്കുന്നു:

  • നിങ്ങളുടെ വോട്ടർ ഐഡി നഷ്‌ടപ്പെട്ടാലുടൻ, നിങ്ങളുടെ പ്രദേശത്തെ പോലീസ് സ്റ്റേഷനിൽ എഫ്‌ഐആർ ഫയൽ ചെയ്യണം
  • ഒരു തിരഞ്ഞെടുപ്പ് ഓഫീസിൽ നിന്ന് ഫോം 002 ന്റെ ഒരു പകർപ്പ് ശേഖരിക്കുക അല്ലെങ്കിൽ ഇവിടെ നിന്ന് download ചെയ്യുക.
  • ഫോം പൂരിപ്പിച്ച് അനുബന്ധ രേഖകൾക്കൊപ്പം സമർപ്പിക്കുക. ഫയൽ ചെയ്ത എഫ്ഐആറിന്റെ ഒരു പകർപ്പ് അറ്റാച്ചുചെയ്യുക.
  • അപേക്ഷ പ്രോസസ്സ് ചെയ്തുകഴിഞ്ഞാൽ, അപേക്ഷാ ഫോമിൽ സൂചിപ്പിച്ച വിലാസത്തിലേക്ക് ഒരു ഡ്യൂപ്ലിക്കേറ്റ് വോട്ടർ ഐഡി കാർഡ് അയയ്ക്കും.

Vinod Vinod
Answered on September 01,2020

മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷന്റെ www.ceo.kerala.gov.in എന്ന വെബ്‌സൈറ്റില്‍ പ്രവേശിച്ചാല്‍ തുടര്‍ന്നു ചെയ്യേണ്ട നടപടിക്രമങ്ങളുടെ മാര്‍ഗ്ഗ നിര്‍ദേശം ലഭിക്കും. അപേക്ഷാ ഫോം (Form 001) ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ചതിനു ശേഷം നഷ്ടപ്പെട്ട തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പ്, വിവരങ്ങള്‍ എന്നിവയും 25 രൂപ ഫീസും സഹിതം ഇലക്ടറല്‍ ഓഫിസര്‍ അഥവാ തഹസില്‍ദാറിന്റെ പക്കല്‍ അപേക്ഷ നല്‍കണം. തിരിച്ചറിയല്‍ കാര്‍ഡിന്റെ നമ്പര്‍ അറിയില്ലെങ്കില്‍ ഈ വെബ്‌സൈറ്റില്‍ കയറിയാല്‍ സെര്‍ച്ച് ചെയ്ത് കണ്ടുപിടിക്കാന്‍ സൗകര്യമുണ്ട്. ജില്ല, അസംബ്ലി, നിയോജക മണ്ഡലം, അപേക്ഷകന്റെ പേര്, അച്ഛന്‍/അമ്മ/രക്ഷാകര്‍ത്താവിന്റെ പേര്, വീട്ടുപേര് എന്നിവ നല്‍കിയാല്‍ വോട്ടര്‍ പട്ടികയിലെ അപേക്ഷകന്റെ വിവരം ലഭിക്കും. അക്ഷയകേന്ദ്രങ്ങള്‍ വഴിയും ഇത് ചെയ്യാവുന്നതാണ്.


tesz.in
Hey , can you help?
Answer this question