സാധുവിധവകളുടെ പെണ്‍മക്കള്‍ക്കുള്ള വിവാഹധനസഹായം എങ്ങനെ ലഭിക്കും?






Manu Manu
Answered on June 07,2020
ലഭിക്കുന്ന ആനുകൂല്യം: 30,000 രൂപ
അപേക്ഷ നല്‍കേണ്ടത്: ഗ്രാമപ്പഞ്ചായത്ത് /നഗരസഭ സെക്രട്ടറിക്ക്
ഹാജരാക്കേണ്ട രേഖകള്‍:
  • നിശ്ചിത ഫോമിലുള്ള അപേക്ഷ (2 പകർപ്പ്)
  • അപേക്ഷക വിധവയാണെന്നു തെളിയിക്കുന്ന രേഖ (ബാധകമായ സംഗതികളില്‍)
  • വിവാഹിതയാകുന്ന പെണ്‍കുട്ടിയുടെ ജനനസര്‍ട്ടിഫിക്കറ്റ്
  • വിവാഹം നിശ്ചയിച്ചതു സംബന്ധിച്ചു വെള്ളക്കടലാസിൽ എഴുതിയ /അച്ചടിച്ച പ്രതിശ്രുതവരന്റെ സത്യവാങ്മൂലം
  • വിവാഹിതയാകുന്ന പെണ്‍കുട്ടി കേരളത്തിൽ മൂന്നു വര്‍ഷമായി സ്ഥിരതാമസക്കാരിയാണെന്ന രേഖ
  • വിവാഹത്തിന് ഒരുമാസം മുമ്പ് അപേക്ഷിക്കാത്തപക്ഷം പരമാവധി ഒരുവര്‍ഷം വരെയുള്ള കാലതാമസം മാപ്പാക്കുന്നതിനുള്ള അപേക്ഷ
അര്‍ഹതാമാനദണ്ഡം:
1. വിവാഹദിവസം പെണ്‍കുട്ടിക്ക് 18 വയസ്സ് കഴിഞ്ഞിരിക്കണം.
 
2. കുടുംബവാര്‍ഷികവരുമാനം 20,000 രൂപ
 
3. വിവാഹിതയാകുന്ന പെണ്‍കുട്ടി മൂന്നു വര്‍ഷം കേരളത്തിൽ സ്ഥിരതാമസക്കാരി ആയിരിക്കണം
 
4. സ്വര്‍ണം ഉള്‍പ്പെടെയുള്ള ആകെ സമ്പത്ത് 50,000 രൂപയിൽ കവിയരുത് (ജി.ഒ. (എം.എസ്) 76/2012 സ.നി.വ., തീയതി 26.12.2012)
അന്വേഷണോദ്യോഗസ്ഥര്‍: ഐ.സി.ഡി.എസ് സൂപ്പര്‍വൈസർ
അപ്പീൽഅധികാരി: കളക്ടര്‍

കുറിപ്പ്

  • വിവാഹിതയാകുന്ന പെണ്‍കുട്ടിയുടെ അമ്മ ജീവിച്ചിരിപ്പില്ലെങ്കിൽ വിവാഹം നടത്തിക്കൊടുക്കുന്ന ആള്‍ക്കോ പെണ്‍കുട്ടിക്കു സ്വയമോ അപേക്ഷിക്കാം. അഗതിമന്ദിരങ്ങളിൽ ഉള്ള പെണ്‍കുട്ടികള്‍ക്കും അപേക്ഷിക്കാം.
  • വിവാഹം കഴിഞ്ഞ തീയതി മുതൽ ഒരു വര്‍ഷം വരെയുള്ള കാലതാമസം ജില്ലാ സാമൂഹികനീതി ഓഫീസർക്കു മാപ്പാക്കാം.
  • ഭര്‍ത്താവിന്റെ മരണം സംബന്ധിച്ച് ഗ്രാമപ്പഞ്ചായത്തു പ്രസിഡന്റിന്റെ സര്‍ട്ടിഫിക്കറ്റായാലും മതി
  • വിവാഹത്തിനുമുമ്പു തുക കൈപ്പറ്റിയ സംഗതികളിൽ വിവാഹം കഴിഞ്ഞതിന്റെ രേഖ ഒരു മാസത്തിനകം ഹാജരാക്കണം.
  • പ്രായപൂര്‍ത്തിയായ ആണ്‍മക്കളുള്ള കുടുംബത്തിലെ വിധവകളുടെ പെൺമക്കള്‍ക്കും ധനസഹായത്തിന് അര്‍ഹതയുണ്ട്.
  • മൂന്നുവര്‍ഷമോ അതിലധികമോ കാലയളവ് വിവാഹമോചിതയായി കഴിയുന്ന സ്ത്രീകളുടെ പെണ്‍മക്കളുടെ വിവാഹത്തിനും ധനസഹായം അനുവദിക്കാം.
  • ഭര്‍ത്താവ് ഉപേക്ഷിച്ചവരുടെ പെണ്‍മക്കള്‍ക്കും ഭര്‍ത്താവിനെ കാണാതായി ഏഴുവര്‍ഷം കഴിഞ്ഞവരുടെ മക്കള്‍ക്കും വിവാഹധനസഹായം നല്‍കാം.
  • അവിവാഹിതരായ സ്ത്രീകളുടെ മക്കള്‍ക്കും വിവാഹധനസഹായം നല്‍കാം.

tesz.in
Hey , can you help?
Answer this question