സി.എച്ച്. മുഹമ്മദ്‌ കോയ സ്‌കോളർഷിപ്പിന് എങ്ങനെ അപേക്ഷിക്കാം ?






Raghu Raghu
Answered on June 09,2020

സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസമേഖലകളിൽ പിന്നാക്കം നിൽക്കുന്ന ന്യൂനപക്ഷവിഭാഗങ്ങളിലെ, പ്രത്യേകിച്ച് മുസ്ലീം സമുദായത്തിലെ, പെൺകുട്ടികൾക്ക് വിദ്യാഭ്യാസപുരോഗതിക്കു‌ള്ള‌ സംസ്ഥാനസർക്കാർ പദ്ധതി. 2‌0‌%‌ സ്കോളാർഷി‌പ്പ്‌ ലത്തീൻ/പരിവർത്തി‌ത‌ ക്രൈസ്തവവിഭാഗത്തിൽപ്പെ‌ട്ട‌ വിദ്യാർത്ഥിനികൾക്കു‌ മാറ്റിവെച്ചിരിക്കു‌ന്നു‌.

സഹായം:ബിരുദത്തിനു പഠിക്കുന്ന 3000 വിദ്യാർത്ഥിനികൾക്ക് 5,000 രൂപവീതവും, ബിരുദാനന്തരബിരുദത്തിനു പഠിക്കുന്ന 1000 വിദ്യാർത്ഥിനികൾക്ക് 6000 രൂപവീതവും പ്രൊഫഷണൽ കോഴ്‌സിനു പഠിക്കുന്ന 1000 വിദ്യാർത്ഥിനികൾക്ക് 7,000 രൂപവീതവും ഹോസ്റ്റൽ സ്റ്റൈപ്പന്റ് 2000 പേർക്ക് 13,000 രൂപവീതവും പ്രതിവർഷം നൽകുന്നു.

അപേക്ഷിക്കേ‌ണ്ട‌ രീ‌തി‌:വകുപ്പിന്റെ Minority Welfare എന്ന വെബ്‌സൈറ്റിലൂടെ ഓൺലൈൻ മുഖേന‌.
ഫോൺ 0471-2300524‌


tesz.in
Hey , can you help?
Answer this question