സർക്കസ് കലാകാരർക്കുള്ള പെൻഷൻ സർക്കാർ പെൻഷൻ എങ്ങനെ ലഭിക്കും?






Vinod Vinod
Answered on June 07,2020

കേരളത്തിൽ സർക്കസ് തൊഴിലായി സ്വീകരിച്ചവരും അവശതയനുഭവിക്കുന്നവരുമായ പാവപ്പെട്ട കലാകാരന്മാർക്ക്.

ആനുകൂല്യം:പ്രതിമാസം 1100 രൂപ. (സ.ഉ (അച്ചടി) നം.339/2013/ധന തീ: 12.07.2013).

അർഹത:

1. 15 വർഷമെങ്കിലും സർക്കസിൽ പ്രവർത്തിച്ചവരായിരിക്കണം.

2. വാർഷികവരുമാനം 36,000 രൂപയിൽ കവിയരുത്.

3. 45 വയസ്സു പൂർത്തിയായ സർക്കസ്‌കലാകാരന്മാർ.

4. 35 വയസ്സു പൂർത്തിയായ സർക്കസ്‌കലാകാരികൾ.

5. പത്തു വർഷത്തിൽ കൂടുതൽ കേരളത്തിൽ സ്ഥിരതാമസമാക്കിയ ഇതരസംസ്ഥാന സർക്കസ്‌ കലാകാരർ.

അപേക്ഷിക്കേണ്ട രീതി:നിശ്ചിതമാതൃകയിൽ തയ്യാറാക്കിയ അപേക്ഷയിൽ മതിയായ രേഖകൾ സഹിതം വില്ലേജോഫീസ്, താലൂക്കോഫീസ്, കളക്ടറേറ്റ് എന്നിവിടങ്ങളിൽ നൽകാം.

അപേക്ഷയോടൊപ്പം വേണ്ട രേഖകൾ:

1. അപേക്ഷകൻ ഏതു സർക്കസ് രൂപവുമായിട്ടാണു ബന്ധപ്പെട്ടിട്ടുള്ളത്, എത്രകാലം പ്രവർത്തിച്ചിരുന്നു, എന്നിവ തെളിയിക്കുന്ന രേഖകൾ/സാക്ഷ്യപത്രം.

2. വരുമാനസർട്ടിഫിക്കറ്റ്

3. വയസ്സു തെളിയിക്കുന്ന രേഖ

4. അപേക്ഷിക്കുന്നയാളുടെ സത്യപ്രസ്താവന

നടപടിക്രമം:

സർക്കസ്‌കലാകാരർക്കുള്ള പെൻഷൻ അനുവദിക്കുന്ന കേസുകളിൽ തുക വിതരണം ചെയ്യുന്നതിനുള്ള ഉത്തരവും ആവശ്യമായ തുകയും കളക്ടർവഴി ബന്ധപ്പെട്ട തഹസീൽദാർക്കു നൽകുന്നു.

മാനദണ്ഡങ്ങൾക്കനുസൃതമായി നിശ്ചിത രേഖകൾ സഹിതം വില്ലേജോഫീസിൽ ലഭിക്കുന്ന അപേക്ഷ പരമാവധി രണ്ടുദിവസത്തിനുള്ളിൽ നിർദ്ദിഷ്ട പ്രൊഫോർമയിൽ റിപ്പോർട്ട്, ശുപാർശ എന്നിവ സഹിതം മേലധികാരിക്ക് അയയ്ക്കണം. താലൂക്കോഫീസ്, കളക്ടറേറ്റ് എന്നിവിടങ്ങളിൽ ലഭിക്കുന്ന അപേക്ഷകൾ അന്നുതന്നെ പ്രാഥമികാന്വേഷണത്തിനായി ബന്ധപ്പെട്ട വില്ലേജോഫീസർക്കു കൈമാറണം.


tesz.in
Hey , can you help?
Answer this question