ഹൈറേഞ്ചിൽ 1 ഏക്കർ ഭൂമി ഉണ്ട്. പക്ഷെ  ഷെഡിൽ ആണ് താമസിക്കുന്നത്. ലൈഫ് മിഷൻ സ്‌ക്കിമിൽ അപേക്ഷിക്കാമോ ?






Raghu Raghu
Answered on August 12,2020

താങ്കൾ ഈ അർഹത മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോ എന്ന് ഉറപ്പ് വരുത്തുക.

  • ഗ്രാമപഞ്ചായത്തുകളിൽ  25 സെന്റിലോ/ മൂനിസിപ്പാലിറ്റി/കോര്‍പ്പറേഷന്‍ പ്രദേശത്ത്‌ അഞ്ച്‌ സെന്റിലേറെയോ ഭൂമി സ്വന്തമായുള്ള കുടുംബങ്ങളെ ഒഴിവാക്കേണ്ടതാണ്‌. (പട്ടികജാതി,പട്ടികവര്‍റ്റ/ മത്സ്യതൊഴിലാളി വിഭാഗത്തിന്‌ ബാധകമല്ല)

  • ജീർണ്ണിച്ചതും അറ്റകുറ്റപ്പണി നടത്തി വാസയോഗ്യമാക്കാന്‍ പറ്റാത്തതുമായ ഭവനങ്ങള്‍ (മണ്‍ഭിത്തി/ കല്‍ഭിത്തി, ടാര്‍പ്പോളിന്‍, ഷീറ്റ്‌, തടി എന്നിവ കൊണ്ട്‌ നിര്‍മ്മിച്ച ഭിത്തിയുള്ളതും, ഷീറ്റ്‌, ഓല എന്നിവയോടുകൂടിയ മേല്‍ക്കൂര ഉള്ളതുമായ ഭവനങ്ങളെ ജീര്‍ണ്ണിച്ചതും വാസയോഗ്യമല്ലാത്തതുമായ ഭവനങ്ങള്‍ എന്ന വിഭാഗത്തില്‍ പരിഗണിക്കാം). നിര്‍വ്വഹണ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെടുന്നപക്ഷം തദ്ദശസ്വയംഭരണ സ്ഥാപന എന്‍ജിനീയര്‍ ടി ഭവനത്തിന്റെ വാസയോഗ്യത സംബന്ധിച്ച സാക്ഷ്യപ്രതം നല്‍കേണ്ടതാണ്‌ 

കൂടുതൽ വിവരങ്ങൾക് താഴെ കൊടുത്തിരിക്കുന്ന ലിങ്ക് നോക്കുക.

ലൈഫ് മിഷൻ ഭവന പദ്ധതി 2020ത്തിന്റെ അര്‍ഹതാ മാനദണ്ഡങ്ങള്‍ എന്തെല്ലാമാണ് ?


tesz.in
Hey , can you help?
Answer this question