ഇൻസ്‌പെയർ അവാർഡിനെ കുറിച്ച് വിശദീകരിക്കാമോ ?






Jude Jude
Answered on June 16,2020

ആനുകൂല്യം:തെരെഞ്ഞെടുക്കുന്ന കുട്ടികൾക്ക് 5000 രൂപ നൽകുന്നു.

ഉദ്ദേശ്യം:ഓരോ വർഷവും രണ്ടുലക്ഷം ശാസ്ത്രപ്രതിഭകളെ ദേശീയതലത്തിൽ കണ്ടെത്തി പ്രോത്സാഹിപ്പിക്കുക

നടപടിക്രമം:ആദ്യഘട്ടത്തിൽ ഓരോ സ്കൂളിലെയും ശാസ്ത്രവിഷയങ്ങളിൽ താൽപര്യമുള്ള രണ്ടുകുട്ടികളെവീതം നേരിട്ടു തെരെഞ്ഞെടുക്കുന്നു. ഇവരെ പങ്കെടുപ്പിച്ചു ജില്ലാ-സംസ്ഥാന ശാസ്ത്രമേളകൾ സംഘടിപ്പിക്കുകയും ജില്ലാവിജയികളെ സംസ്ഥാനതലമത്സരത്തിലും സംസ്ഥാനതലവിജയികളെ ദേശീയതലത്തിൽ നടക്കുന്ന ശാസ്ത്രമേളയിലും പങ്കെടുപ്പിക്കുകയും ചെയ്യുന്നു. ജില്ലാ-സംസ്ഥാനതല മത്സരങ്ങളിലെ വിജയികളുടെ പട്ടിക വിദ്യാഭ്യാസ ഉപഡയറക്ടർ മുഖേന പൊതുവിദ്യാഭ്യാസഡയറക്ടർക്ക് നൽകുന്നു.

സമയപരിധി:കേന്ദ്രസർക്കാർ വിജ്ഞാപനത്തിനു വിധേയം

അപേക്ഷാഫോം:ഇല്ല

നടപ്പാക്കുന്നത്:കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ്


tesz.in
Hey , can you help?
Answer this question