എനിക്ക് കുടുംബ വീതം ആയി ലഭിച്ച വസ്തുവിൽ നാളിതുവരെയായി പഞ്ചായത്ത് കരം അടയ്ക്കാത്ത വളരെ ചെറിയ പഴയ വിട് ഉണ്ട്. പുതുക്കി പണിയുന്നതിൻ്റെ ഭാഗമായി വീട് നമ്പർ എടുക്കാൻ വീട് എൻ്റെ പേരിലെയ്ക്ക് പഞ്ചായത്തിൽ മാറ്റിയിട്ടില്ലത്തതിനാൽ അതിന് അപേക്ഷ കൊടുത്തു. പഞ്ചായത്ത് നാളിതുവരെയായി കരം ഇടാഞ്ഞ ഈ ചെറിയ വീടിന് പഴയ കരം കൂടി കൂട്ടി അടയ്ക്കേണ്ടി വരുമോ ?






നിലവിലുള്ള കെട്ടിടം നിലനിറുത്തിക്കൊണ്ടാണ് കെട്ടിടം പുതുക്കിപ്പണിയുന്നതെങ്കിൽ, കെട്ടിടം പഞ്ചായത്തിന്റെ നമ്പർ ഉള്ള കെട്ടിടമാണോ എന്നും കെട്ടിടത്തിന്റെ ഉടമസ്ഥാവകാശം കെട്ടിടം നിൽക്കുന്ന വസ്തുവിന്റെ ഉടമയുടെ പേരിൽ തന്നെയാണോ  എന്നും ഗ്രാമപഞ്ചായത്താഫീസിലെ രേഖകളിൽ  ഉള്ളതെന്ന്  പഞ്ചായത്താഫീസിൽ അന്വേഷിച്ച് ഉറപ്പുവരുത്തുക. 

അല്ലാത്ത പക്ഷം നിലവിലുള്ള കെട്ടിടത്തിന് നമ്പർ ഇട്ടു വാങ്ങുകയും ഉടമസ്ഥാവകാശം വസ്തുവിന്റെ ഉടമയുടെ പേരിലേക്ക് മാറ്റുകയും ചെയ്യുക. അതിനുശേഷം കെട്ടിടം പുതുക്കിപ്പണിയുന്നതിനുള്ള പെർമിറ്റിനായി പഞ്ചായത്താഫീസിൽ അപേക്ഷ നൽകുക. 
പുതിയ നമ്പർ നൽകേണ്ടി വന്നാൽ നിലവിലുള്ള കെട്ടിടം, നികുതി വിധേയമായ കെട്ടിടമാണെങ്കിൽ മാത്രമേ നികുതി വരൂ. 
അങ്ങനെ നികുതി ചുമത്തിയാലും നാലു വർഷത്തെ കുടിശിക മാത്രമേ നൽകേണ്ടി വരൂ. 
കെട്ടിടം പൊളിച്ചുമാറ്റി പുതിയത് നിർമ്മിക്കാനാണെകിൽ പ്ലാനിൽ പൊളിച്ചുമാറ്റുന്ന കെട്ടിടം കൂടി കാണിച്ച് കെട്ടിട നിർമ്മാണത്തിന് അനുമതി വാങ്ങിയാൽ മതിയാകും.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question