എന്താണ് പഞ്ചായത്തിലെ ആസ്തി രജിസ്റ്റർ ?






ഒരു പഞ്ചായത്തിലെ പൊതു സ്ഥലങ്ങളെ കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ രേഖപ്പെടുത്തുന്നത് പഞ്ചായത്തിലെ ആസ്തി രജിസ്റ്ററിലാണ്. പഞ്ചായത്തിലെ തോടുകൾ കുളങ്ങൾ റോഡുകൾ പാലങ്ങൾ, നടവഴികൾ അങ്ങനെ എല്ലാം തന്നെ കൃത്യമായി എഴുതി സൂക്ഷിക്കേണ്ടത് ആസ്തി രജിസ്റ്റർ ആണ്. ഏതൊരു പൗരനും ആസ്തി രജിസ്റ്ററിലെ വിവരങ്ങൾ വിവരാവകാശ പ്രകാരം ചോദിച്ചു വാങ്ങാവുന്നതാണ്. ഇങ്ങനെയുള്ള ആസ്തി രജിസ്റ്റർ കൃത്യമായി സൂക്ഷിക്കേണ്ട അതിനെക്കുറിച്ചുള്ള 2018ലെ സർക്കുലർ താഴെ കൊടുക്കുന്നു. പൊതുസ്ഥലങ്ങളിൽ തോരണങ്ങൾ ബോർഡുകൾ കമാനങ്ങൾ എന്നിവ സ്ഥാപിക്കുന്നതിന് കൃത്യമായ നിയമങ്ങൾ ഉണ്ട്. കാൽനടക്കാരുടെ യും ഡ്രൈവർമാരുടെയും കാഴ്ച മറയ്ക്കുന്നതിന് ടി വസ്തുക്കൾ ഒരു കാരണം ആകുവാൻ പാടുള്ളതല്ല. ഇക്കാര്യത്തിൽ ബഹുമാനപ്പെട്ട ഹൈക്കോടതി ഗവൺമെന്റിന് കൃത്യമായ നിർദ്ദേശം കൊടുത്തിട്ടുള്ളത് ആകുന്നു.അത് പാലിക്കുന്നതിന് പഞ്ചായത്ത് സെക്രട്ടറി ശ്രദ്ധ ചെലുത്തേണ്ടത് അത്യാവശ്യമാണ്. ഇക്കാര്യവും മേൽപ്പറഞ്ഞ ഓർഡറിൽ സസൂഷ്മം പ്രതിപാദിച്ചിട്ടുണ്ട്.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


ഗ്രാമപഞ്ചായത്തിന്റെയും ഘടകസ്ഥാപനങ്ങളുടെയും ആസ്തികൾ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം പഞ്ചായത്തിനായതിനാൽ കൈമാറി കിട്ടിയവ ഉൾപ്പടെ, തങ്ങളുടെ നിയന്ത്രണത്തിനുള്ള ആസ്തികൾ പഞ്ചായത്തിന്റെ ആസ്തി രജിസ്റ്ററിൽ എഴുതി ചേർക്കപ്പേടെണ്ടതാണ്.

ആസ്തി രജിസ്റ്ററിൽ രേഖപ്പെടുത്തിയിട്ടുള്ള ഒരു റോഡിന്റെ വിവരങ്ങൾ വിവരാവകാശ നിയമപ്രകാരം ഒരാൾക്ക് ലഭിക്കുമ്പോൾ , താഴെ വിവരിക്കുന്ന ന്യൂനതകൾ ഉണ്ടോയെന്നു പരിശോധിക്കണം...

റോഡിന്റെ തുടക്കവും അവസാനവും കൃത്യമായി രേഖപെടുത്തിയിട്ടുണ്ടോയെന്ന്, റോഡിന്റെ പേര്, നീളവും ( മീറ്ററിലാ ണോ കിലോമീറ്ററിലാ ണോ) വീതിയും എന്നിവ, ടാർ റോഡ് കോൺക്രീറ്റ് റോഡ്, മെറ്റൽ റോഡ്, മൺ റോഡ് ആണോ എന്നുള്ളത്, നിർമ്മാണ വർഷം, സംരക്ഷണഭിത്തി ഉണ്ടോ, വെള്ളം ഒഴുകിപ്പോകാനുള്ള കാന, അവസാനം അറ്റകുറ്റപ്പണി നടത്തിയ വിവരങ്ങൾ, വാർഡ് നമ്പർ എന്നിവ കൃത്യമായി ആസ്തി രജിസ്റ്ററിൽ രേഖപ്പെടുത്തേണ്ടതാണ്. ( രേഖപെടുത്തണമെന്ന് സർക്കാർ ഉത്തരവുമുണ്ട് )

അടിസ്ഥാന വിവരങ്ങൾ ആസ്തി രജിസ്റ്ററിൽ രേഖപ്പെടുത്താത്തത് മൂലം ഒരേ റോഡിൽ വേണമെങ്കിൽ ഒരേവർഷത്തിൽ തന്നെ പലപ്രാവശ്യങ്ങളായി നിർമ്മാണ പ്രവർത്തികൾ നടത്തപ്പെട്ടു എന്ന് രേഖകൾ ഉണ്ടാക്കിയെടുക്കുവാൻ എളുപ്പത്തിൽ സാധിക്കും.
പഞ്ചായത്തിലെ അസിസ്റ്റന്റ് എൻജിനീയർ കൺവീനർ ആയ സമിതിക്കാണ് ആസ്തി രജിസ്റ്ററിന്റെ മേൽനോട്ടം.

ആവശ്യമായ മാറ്റങ്ങളും കൂട്ടി ചേർക്കലും നടത്തി ആസ്തി രജിസ്റ്റർ കുറ്റമറ്റതാക്കി സൂക്ഷിക്കേണ്ട ഉത്തരവാദിത്വം ഇദ്ദേഹത്തിനാണ്. ഓരോ സാമ്പത്തിക വർഷത്തിന്റെയും ആരംഭത്തിൽ ആസ്തി രജിസ്റ്ററിനെ കുറിച്ചുള്ള റിപ്പോർട്ട് ഭരണസമിതിക്ക് ഇദ്ദേഹം സമർപ്പിക്കേണ്ടതാണ്.

റോഡ് നിർമ്മാണ പ്രവർത്തികളിൽ ടെൻഡർ രേഖകളിൽ കാണിച്ചിട്ടുള്ള റോഡിന്റെ വിവരങ്ങളും, ആസ്തി രജിസ്ട്രറിലെ വിവരങ്ങളും വോട്ടർമാർ ഒത്തു നോക്കേണ്ടതാണ്. ടെൻഡർ രേഖകളിൽ വിവരിച്ചിട്ടുള്ള നിർമ്മാണ സാധനങ്ങൾ ഉപയോഗിച്ചിട്ടാണോ റോഡ് നിർമ്മിച്ചിരിക്കുന്നതെന്ന് പബ്ലിക് ഓഡിറ്റിംഗ് നടത്താവുന്നതുമാണ്.

സംശയം തോന്നുന്ന പക്ഷം വിവരങ്ങൾ വിജിലൻസിനെ അറിയിക്കുക....

അതേപോലെതന്നെ പഞ്ചായത്തിലെ നിലവിലുള്ള പുറമ്പോക്കുകളുടെ വ്യക്തമായ വിവരണങ്ങൾ മറ്റൊരു രജിസ്ട്രറായ പുറമ്പോക്ക് രജിസ്റ്ററിൽ ഉണ്ടായിരിക്കേണ്ടതുമാണ്.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question