എന്തിന് ആളുകൾ വിൽപത്രം എഴുതണം?






കേരളത്തിലെ ഭൂരിഭാഗം കുടുംബങ്ങളിലും കുടുംബാംഗങ്ങളുടെ, പ്രത്യേകിച്ചും ഗൃഹനാഥന്റെ ആസ്തി - ബാധ്യതകൾ എന്തൊക്കെയാണെന്ന് മറ്റ് അംഗങ്ങൾക്ക് (പങ്കാളികൾക്ക് പോലും) പലപ്പോഴും ശരിയായ ധാരണയില്ല. ഒരാൾ പെട്ടെന്ന് മരിച്ചാൽ അയാളുടെ ആസ്തി - ബാധ്യതകൾ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അറിയില്ലെന്ന് മാത്രമല്ല, അവ എന്തൊക്കെയാണെന്ന് പോലും അറിയാത്തത് ജീവിച്ചിരിക്കുന്നവർക്ക് നിയമക്കുരുക്കുകൾ ഉൾപ്പെടെയുള്ള പ്രശ്നങ്ങളുണ്ടാക്കുന്നു. ബന്ധുക്കൾ സ്വത്തിന് വേണ്ടി തമ്മിൽത്തല്ലുകയും , കേസുകൊടുക്കുകയും ചെയ്യുന്ന സാഹചര്യം വരെയുണ്ടാകുന്നു. വിൽപത്രം എഴുതുന്നതിലൂടെ ഇതെല്ലാം ഒഴിവാക്കാം.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question