എന്റെ പേര് ലൈഫ് മിഷൻ 2020 ലിസ്റ്റിൽ ഇല്ലെങ്കിൽ എന്ത് ചെയ്യണം ?






Ramesh Ramesh
Answered on July 30,2020

ആദ്യ ഘട്ട പരിശോധന പൂര്‍ത്തിയാക്കികഴിഞ്ഞാൽ  അര്‍ഹരുടെയും അനര്‍ഹരുടെയും കരട്‌ മുന്‍ഗണനാ പട്ടിക തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ പ്രസിദ്ധികരികും . കരട്‌പ്പട്ടിക സംബന്ധിച്ച ആക്ഷേപങ്ങള്‍ ഗ്രാമ പഞ്ചായത്തുകളില്‍ ബ്ളോക്ക്‌ പഞ്ചായത്ത്‌ സെക്രട്ടറിമാര്‍ക്കും, മുന്‍സിപ്പാലിററി  കോര്‍പ്പറേഷനുകളില്‍മുൻസിപ്പാലിറ്റി ; കോര്‍പ്പറേഷന്‍ സെക്രട്ടറിമാര്‍ക്കും, സമപ്പിക്കാവുന്നതാണ്‌ അപ്പീലുകള്‍ പരിശോധിക്കുന്നത്‌ ബ്ളോക്ക്‌; മു൯സിപ്പല്‍ തലങ്ങളില്‍ ഒന്നാം അപ്പീല്‍ കമ്മറ്റിയും ജില്ലാതലത്തില്‍ രണ്ടാം അപ്പീല്‍ പരിശോധിക്കുന്നത്‌ ജില്ലാ കളക്ടറുമായിരിക്കും 

അപ്പീല്‍ കമ്മിറ്റിയുടെ ഘടന

1.ബ്ളോക്‌  തലം-

ഒന്നാം അപ്പീല്‍ : ബ്ളോക്‌ പഞ്ചായത്ത്‌ സെക്രട്ടറി (കണ്‍വീനര്‍), ജോയിന്റ്  ബിഡി.ഓ  (ഹൗസിങ് ‌)/ എക്സ്റ്റൻഷൻ ഓഫീസർ (ഹൗസിങ് ‌). പട്ടികജാതി വികസന ഓഫീസര്‍, ട്രൈബല്‍ എക്സറ്റെന്‍ഷന്‍ ഓഫീസര്‍, അസിസ്റ്റന്റ്റ്  ഡയറക്ടര്‍ ഫിഷറീസ്‌

രണ്ടാം അപ്പീല്‍ - ജില്ലാ കളക്ടർ 

2. മുന്‍സിപ്പാലിറ്റിതലം-

ഒന്നാം അപ്പീല്‍ - മുന്‍സിപല്‍ സെക്രട്ടറി (കണ്‍വീനര്‍). സി ‌.ഡി.എസ്‌ ചെയര്‍പേഴ്സണ്‍ (അംഗം) ഭവന നിര്‍മ്മാണത്തിനുള്ള ഉദ്യോഗസ്ഥർ , പട്ടികജാതി വികസന ഓഫീസര്‍,  ട്രൈബല്‍ എക്സ്റെന്‍ഷന്‍ ഓഫീസര്‍, അസിസ്റ്റൻറ്  ഡയറക്ടര്‍. ഫിഷറീസ്‌

രണ്ടാം അപ്പീല്‍ - ജില്ലാ കളക്ടര്‍

അപ്പീല്‍ കമ്മറ്റികള്‍ അപ്പീലുകള്‍ പരിശോധിച്ച്‌ വസ്തുതകള്‍ ബോധ്യപ്പെട്ട്  നിയമാനുസരണം തീരുമാനം കൈകൊള്ളണം. രണ്ടാം അപ്പീല്‍ അധികാരിയായ ജില്ലാ കളക്ടര്‍ ബന്ധപ്പെട്ട ജില്ലാതല ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ അപ്പീ‌ലുകള്‍ പരിശോധിച്ച്‌ തീര്‍പ്പാക്കേണ്ടതാണ്‌. ഇക്കാരൃത്തില്‍ രേഖകളുടെ പരിശോധന ഹിയറിംഗ്‌, ഫീല്‍ഡ്‌ പരിശോധന തുടങ്ങിയ രീതികള്‍ അവലംബിക്കേണ്ടതാണ്‌ അപ്പീലുകളുടെ ഭാഗമായി അനര്‍ഹര്‍ ,ഗുണഭോക്തലിസ്റ്റില്‍ ഉള്‍പ്പെട്ടാല്‍ ആയതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം അപ്പീല്‍ അധികാരികള്‍ക്കായിരിക്കും.


tesz.in
Hey , can you help?
Answer this question