എസ് എസ് എല്‍ സി സർട്ടിഫിക്കറ്റ് നഷ്ടപെടുകയോ കേടുപാടുകൾ സംഭവിക്കുകയോ ചെയ്താൽ എന്തു ചെയ്യും?






എസ്.എസ്.എല്‍.സി സർട്ടിഫിക്കറ്റ് നഷ്ടപെട്ടാല്‍ അല്ലെങ്കിൽ കേടുപാട് സംഭവിച്ചു ഉപയോഗശൂന്യമായി പോകുകയോ ചെയ്യുമ്പോള്‍, ജനന തീയ്യതി, വിലാസം, ജാതി തുടങ്ങിയവയുടെ ആധികാരിക രേഖയാണ് നഷ്ടപ്പെടുന്നത്. ആയതിനാല്‍ എസ്.എസ് എല്‍.സി സർട്ടിഫിക്കറ്റിന് നമ്മുടെ ജീവിതത്തില്‍ ഒഴിച്ചുകൂടാനാവാത്ത ഏറെ പ്രധാന്യമുണ്ട്.

ഈ സഹചര്യത്തില്‍ നിശ്ചിത ഫോറത്തിലുള്ള അപേക്ഷ തയ്യാറാക്കണം. അപേക്ഷയുടെ കൂടെ താഴെ പറയുന്ന രേഖകൾ തയ്യാറാക്കണം.

  1. ട്രഷറിയിൽ ഡ്യൂപ്പ്ളിക്കേറ് സർട്ടിഫിക്കറ്റിന്റെ ഫീസ് ആയി 200 രൂപ അടച്ചതിന്റെ ചെല്ലാൻ കോപ്പി.
  2. സർട്ടിഫിക്കറ്റ് തിരിച്ചു കിട്ടാത്ത വിധം നഷ്ടപ്പെട്ടുപോയിട്ടു ണ്ടെങ്കിൽ 50 രൂപയുടെ മുദ്രപത്രത്തിൽ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റിന്റെ സീൽ പതിപ്പിച്ച സാക്ഷ്യപത്രം / വിദേശത്തു വച്ചാണ് സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടതെങ്കിൽ ജുഡീഷ്യൽ അധികാരമുള്ള ഇന്ത്യൻ എംബസിയിലെ ഉദ്യോഗസ്ഥന്റെ മുദ്ര പതിപ്പിച്ച സാക്ഷ്യപത്രം.
  3. PRD അംഗീകരിച്ച ഏതെങ്കിലും പത്രത്തിൽ സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടതായി പരസ്യം ചെയ്തതിന്റെ കോപ്പി.
  4. സർട്ടിഫിക്കറ്റിന് കേടുപാടുകൾ സംഭവിച്ചതാണെങ്കിൽ അതിനെ കുറിച്ചുള്ള വിവരണവും കേടുപാടുകൾ സംഭവിച്ച സർട്ടിഫിക്കറ്റും..

മേൽപ്പറഞ്ഞ രേഖകൾ പൂരിപ്പിച്ച അപേക്ഷയോടൊപ്പം പരീക്ഷയെഴുതിയ സ്കൂളിന്റെ മേലധികാരിയുടെ മുമ്പാകെ സമർപ്പിക്കേണ്ടതാണ്. ടി സ്കൂളിലെ മേലുദ്യോഗസ്ഥൻ മേൽപ്പറഞ്ഞ രേഖകൾ വെരിഫൈ ചെയ്തതിനുശേഷം അപേക്ഷയോടൊപ്പം ഉള്ള സാക്ഷ്യ പത്രത്തിൽ ഒപ്പിട്ടു തരുന്നതായിരിക്കും. മേൽപ്പറഞ്ഞ രേഖകളും സാക്ഷ്യപത്രവും കൂടി താഴെകൊടുത്തിരിക്കുന്ന അഡ്രസ്സിൽ തിരുവനന്തപുരത്തുള്ള പരീക്ഷാഭവനിലേക്ക് അയക്കേണ്ടതാണ്.

സംസ്ഥാനത്തെ ഏത് ട്രഷറിയില്‍ വേണമെങ്കിലും ഫീസ് അടയ്ക്കാവുന്നതാണ്. കേരളത്തിനു പുറത്തുള്ള ആളുകൾ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ യിൽ ആണ് ഫീസ് അടക്കേണ്ടത്.

*Secretary, Board of Public Examinations, Pareeksha Bhavan, Thiruvananthapuram - 14* എന്ന വിലാസത്തിലാണ് അപേക്ഷ സ്മര്പിക്കേണ്ടത്.

For further assistance, you can reach out to me (Adv K B Mohanan) at info@theconsumercomplaints.org or whatsapp me at 9847445075

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question