ഓൺലൈനിൽ കൂടി ഉത്പന്നങ്ങൾ വാങ്ങുന്ന ഉപഭോക്താക്കൾ അറിഞ്ഞിരിക്കേണ്ട വിവരങ്ങൾ എന്തെല്ലാമാണ് ?






കൺസ്യൂമർ പ്രൊട്ടക്ഷൻ (ഇ-കോമേഴ്സ്) ചട്ടങ്ങൾ, 2020 പ്രകാരം ഈ കോമേഴ്സ് സ്ഥാപനം താഴെപ്പറയുന്ന വിവരങ്ങൾ ഉപഭോക്താവിന് ലഭ്യമാക്കേണ്ടതാണ്.

1️⃣സ്ഥാപനത്തിന്റെ പൂർണമായ പേരും, മേൽവിലാസവും, ബ്രാഞ്ചുകളുടെi വിവരങ്ങളും.

2️⃣ ഉപഭോക്താവിന് ഈ കോമേഴ്സ് സ്ഥാപനത്തിന് ബന്ധപ്പെടേണ്ട ആവശ്യത്തിലേക്കായി Customer care സ്റ്റാഫ്‌ / Grievance Officer എന്നിവരുടെ ഈ -മെയിൽ, ലാൻഡ്‌ലൈൻ & മൊബൈൽ നമ്പറുകൾ.

✅ ഉപഭോക് താവിന്റെ പരാതി ലഭിച്ചാൽ 48 മണിക്കൂറിനുള്ളിൽ ടിക്കറ്റ് നമ്പർ കൊടുക്കേണ്ടതും, ഒരുമാസത്തിനുള്ളിൽ പരാതി പരിഹരിക്കേണ്ടതു മാകുന്നു.

✅. ഓർഡർ ക്യാൻസൽ ചെയ്താൽ ഉപഭോക്താവിന്റെ വിന്റെ പക്കൽനിന്നും ക്യാൻസലേഷൻ ചാർജ് വാങ്ങാൻ പാടുള്ളതല്ല.

✅️ ഉൽപ്പന്നം വാങ്ങുവാനുള്ള ഉപഭോക്താവിന്റെ സമ്മതം, ഓൺലൈനിൽ കൂടി നേടേണ്ടത് നേരായ മാർഗത്തിലൂടെയായിരിക്കണം.

✅️ റിസർബാങ്ക് അംഗീകരിച്ചിട്ടുള്ള Medium വഴിയായിരിക്കണം ഉൽപ്പന്നങ്ങളുടെ വില ഉപഭോക്താവിന്റെ കൈയിൽനിന്ന് കൈപ്പറ്റേണ്ടത്.

പരാതികൾ കേന്ദ്ര സർക്കാരിന്റെ പരാതിപരിഹാര വേദിയായ കൺസ്യൂമർ ഹെൽപ് ലൈനിൽ സമർപ്പിക്കാവുന്നതാണ്. https://consumerhelpline.gov.in

For further assistance, you can reach out to me (Adv K B Mohanan) at info@theconsumercomplaints.org or whatsapp me at 9847445075

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question