കഴിഞ്ഞ ദിവസം വീടിന്റെ ഒരു side ലെ ഓട് തകർന്നു വീണു, മഴയുടെ പരിണിത ഫലം ആയിരിക്കാം, അതുപോലെ ഇനിയും വീഴാനുള്ള നിലയിൽ വീടിന്റെ പല സ്ഥലങ്ങളിൽ നശിക്കപ്പെട്ടിരിക്കുന്നു. ഞങ്ങൾ സാമ്പത്തികമായി വളരെ പിന്നോക്കം ആണ്. അപ്പോൾ ഈ കാര്യങ്ങൾ വച്ചു എങ്ങനെ ആണ് അപേക്ഷിക്കേണ്ടത്?






കാല വർഷ കെടുതി മൂലം എന്തെങ്കിലും നാശ നഷ്ടം ഉണ്ടായാൽ , ബന്ധപ്പെട്ട പഞ്ചായത്തിലൊ മുൻസിപ്പാലിറ്റിലോ അപേക്ഷ നൽകുക. അവിടത്തെ എഞ്ചിനീയർ വന്ന് നാശ നഷ്ടത്തിന്റെ കണക് എടുത്ത് ഒരു സർട്ടിഫിക്കറ്റ് നമുക് നൽകും .

ഈ സെര്ടിഫിക്കറ്റും പ്രകൃതി ക്ഷോഭം സംബന്ധിച്ചു ധന സഹായത്തിന് വേണ്ടി ഉള്ള അപേക്ഷ ഫോമും ഫിൽ ചെയ്ത വില്ലജ് ഓഫീസർക് സമർപ്പിക്കണം . വില്ലജ് ഓഫീസർ താലൂക് ഓഫീസിലേക്കു ഇത് ഫോർവേഡ് ചെയ്യും. അവിടെ നിന്നും പ്രകൃതി ദുരന്തത്തിനിരയായവർക്കുള്ള സഹായം അനുവദിക്കുന്നതാണ്.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question