കുഷ്ഠരോഗികൾക്കുള്ള സർക്കാർ ധനസഹായം ലഭിക്കാൻ എന്ത് ചെയ്യണം?






Vinod Vinod
Answered on June 07,2020

അഗതികളായ കുഷ്ഠരോഗികൾക്കുള്ള ധനസഹായപദ്ധതി.

ധനസഹായം:പ്രതിമാസം 1000 രൂപയാണു (10-07-2014ലെ സ.ഉ.(സാധാ.)നമ്പർ 2352/2014/ആ.കു.വ.)

അർഹത:

1. രണ്ടു വർഷത്തിലധികമായി കേരളത്തിൽ സ്ഥിരതാമസക്കാരായിരിക്കണം.

2. വാർഷികവരുമാനപരിധി 1,00,000 രൂപ. (ഉത്തരവ് സ.ഉ.(കൈ) നം.485/2013/ആ.കു.വ തീയതി 13.12.2013).

അപേക്ഷിക്കേണ്ട രീതി:നിശ്ചിത മാതൃകയിലുള്ള അപേക്ഷയിൽ മതിയായ രേഖകൾ സഹിതം വില്ലേജോഫീസ്, താലൂക്കോഫീസ്, കളക്ടറേറ്റ് എന്നിവിടങ്ങളിൽ നൽകാം.

അപേക്ഷയോടൊപ്പം വേണ്ട രേഖകൾ:

1. അപേക്ഷയിലെ രോഗിക്കു കുഷ്ഠരോഗമാണെന്നും അയാൾക്കു തുടർചികിത്സ ആവശ്യമാണെന്നുമുള്ള അസിസ്റ്റന്റ് സർജനിൽ കുറയാത്ത മെഡിക്കൽ ഓഫീസറുടെ സാക്ഷ്യപത്രം.

2. വരുമാനസർട്ടിഫിക്കറ്റ്

3. അപേക്ഷിക്കുന്നയാളുടെ സത്യപ്രസ്താവന

ധനസഹായത്തിന് അർഹതയില്ലാത്തവർ:

1. പതിവായി യാചകവൃത്തിയിൽ ഏർപ്പെട്ടിട്ടുള്ളവർ.

2. സദാചാരവിരുദ്ധമായ കുറ്റങ്ങൾക്കു ശിക്ഷിക്കപ്പെട്ടവർ.

3. ഗുരുതരമായ കുറ്റങ്ങൾക്ക് ഒരു വർഷത്തിൽക്കൂടുതൽ ജയിൽശിക്ഷ വിധിക്കപ്പെട്ടവർ.

4. സമീപത്തുള്ള എസ്.ഇ.റ്റി. സെന്ററിലോ ആശുപത്രിയിലോ പേരു രജിസ്റ്റർ ചെയ്തിട്ടില്ലാത്തവരും നിർദ്ദിഷ്ടചികിത്സയിൽ കഴിയാത്തവരും.

5. സൗജന്യചികിത്സയും താമസസൗകര്യവും ലഭ്യമാക്കുന്നതും കുഷ്ഠരോഗചികിത്സയ്ക്കു വേണ്ടി പ്രത്യേകം സജ്ജമാക്കിയിട്ടുള്ളതുമായ ഏതെങ്കിലും സർക്കാരാശുപത്രിയിലോ മറ്റ് അംഗീകൃത ആശുപത്രിയിലോ ചികിത്സക്കു പ്രവേശിക്കപ്പെട്ടിട്ടുള്ളവർ.

6. സംസ്ഥാന ഗവണ്മെന്റോ കേന്ദ്ര ഗവണ്മെന്റോ ഏതെങ്കിലും തദ്ദേശസ്വയംഭരണസ്ഥാപനമോ ഗ്രാന്റ് ലഭിക്കുന്ന മറ്റേതെങ്കിലും അംഗീകൃതസ്ഥാപനമോ ഏർപ്പെടുത്തിയിട്ടുള്ള പദ്ധതി അനുസരിച്ച് എന്തെങ്കിലും ധനസഹായമോ പെൻഷനോ ലഭിക്കുന്നവർ.

നടപടിക്രമം:മാനദണ്ഡങ്ങൾക്കനുസൃതമായി നിശ്ചിതരേഖകൾസഹിതം വില്ലേജോഫീസിൽ ലഭിക്കുന്ന അപേക്ഷ പരമാവധി രണ്ടുദിവസത്തിനുള്ളിൽ നിർദ്ദിഷ്ട പ്രൊഫോർമയിൽ റിപ്പോർട്ട്, ശുപാർശ എന്നിവ സഹിതം മേലധികാരിക്ക് അയയ്ക്കണം. താലൂക്കോഫീസ്, കളക്ടറേറ്റ് എന്നിവിടങ്ങളിൽ ലഭിക്കുന്ന അപേക്ഷകൾ അന്നുതന്നെ പ്രാഥമികാന്വേഷണത്തിനായി ബന്ധപ്പെട്ട വില്ലേജോഫീസർക്കു കൈമാറണം.


tesz.in
Hey , can you help?
Answer this question