കെട്ടിട നിര്‍മ്മാണ ചട്ടങ്ങള്‍ (KMBR 1999 or KPBR 2011) ക്ക് പുറമെ, നിര്‍മ്മാണ നിയന്ത്രണവുമായി ബന്ധപ്പെട്ട് വേറെ എന്തെങ്കിലും നിയന്ത്രണങ്ങൾ ഉണ്ടോ ?


കെട്ടിട നിര്‍മ്മാണ ചട്ടങ്ങള്‍ ( KMBR 1999 or KPBR 2011 ) ക്ക് പുറമെ, നിര്‍മ്മാണ നിയന്ത്രണവുമായി ബന്ധപ്പെട്ട് ഒട്ടനവധി നിയമങ്ങളും ചട്ടങ്ങളും ശ്രദ്ധിക്കേണ്ടതുണ്ട്.

ഇന്ത്യന്‍ ഭരണഘടന ആര്‍ട്ടിക്കിള്‍ 19 പൗരന് നല്‍കുന്ന അവകാശങ്ങളില്‍ സുപ്രധാനമാണല്ലോ താമസിക്കാനുള്ള വീടുണ്ടാക്കാനും സംരംഭം തുടങ്ങാനുമുള്ള സ്വാതന്ത്ര്യം.

എന്നാല്‍ അതില്‍ reasonable നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ നിയമ നിര്‍മ്മാണം നടത്താനും state ന്, ആര്‍ട്ടിക്കിള്‍ 19 അനുവാദം നല്‍കുന്നുണ്ട്.

ഭൂമി, ജലം, ആകാശം എന്നിവയുടെ അവശ്യ നിയന്ത്രണങ്ങളാണ് പ്രതിപാദ്യ വിഷയം

1) കേരളാ നഗര ഗ്രാമാസൂത്രണ നിയമം 2016 മായി ബന്ധപ്പെട്ട Town Planning Scheme ( master plan or detailed town planning schemes )പ്രസിദ്ധീകരിച്ചതോ അംഗീകരിച്ചതോ ആയ പ്രദേശത്ത് , പ്രസ്തുത പ്ലാനുകളിലെ നിര്‍ദേശങ്ങള്‍ /നിയന്ത്രണങ്ങള്‍ പാലിക്കണം പ്രധാനമായും റോഡ് വികസന നിര്‍ദേശങ്ങളും, സോണിംഗ് നിയന്ത്രണങ്ങളുമാകും ഇത്തരം സ്കീമുകളിലുണ്ടാവുക.

ഇത്തരം town planning scheme കളുടെ വിവരങ്ങള്‍ അതാത് തദ്ധേശ സ്ഥാപനങ്ങളില്‍ ലഭ്യമാണ് , ഏതെങ്കിലും കാരണവശാല്‍ documents സ്ഥാപനങ്ങളില്‍ ഇല്ലെങ്കില്‍ ജില്ലാ ടൗണ്‍ പ്ലാനറുടെ ഓഫീസില്‍ നിന്നും ശേഖരിക്കാവുന്നതാണ്.

2) Coastal Regulation Zone വിജ്ഞാപനം

Environmental protection act 1986 കേന്ദ്ര നിയമത്തെ ആധാരമാക്കി central ministry of environment and forest ( moef) 1991 ലും 2011 ലും ഇപ്പോള്‍ 2019 ലും പുറപ്പെടുവിച്ച വിജ്ഞാപനങ്ങളില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിര്‍മ്മാണ നിരോധന/നിയന്ത്രണ ങ്ങള്‍ , കേരളത്തിലെ 10 ജില്ലകളില്‍ ( വയനാട് , പാലക്കാട് , ഇടുക്കി & പത്തനംതിട്ട ഒഴികെ ) ബാധകമാണ്

Coastal Zone Management Plan ( CZMP ) , സംസ്ഥാന സര്‍ക്കാര്‍ പ്രസിദ്ധീകരിക്കുന്നതു വരെ 2019 ലെ വിജ്ഞാപന പ്രകാരമുള്ള നിര്‍ദേശങ്ങള്‍ പാലിക്കേണ്ടതില്ല, ഇപ്പോഴും 2011 വിജ്ഞാപനം അനുസരിച്ചുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയാല്‍ മതിയാകും.

19.02.1991 ല്‍ ( ആദ്യ വിജ്ഞാപനം ) വികസനം നടന്ന പ്രദേശങ്ങള്‍ അഥവാ അന്നത്തെ നഗരസഭാ പ്രദേശങ്ങളെ Zone 2 ലും, വികസനം നടന്നിട്ടില്ലാത്ത ഗ്രാമ പ്രദേശങ്ങളെ അതായത് ഗ്രാമ പഞ്ചായത്ത് പ്രദേശങ്ങളെ Zone 3 ലും,

കേരളത്തിലെ ജലാശയങ്ങളിലെ ദ്വീപുകളെ *zone 4* ലും ഉള്‍പ്പെടുത്താം

Zone 2

1996 ന് മുമ്പ് നിലവിലുള്ള കെട്ടിടങ്ങളുടെയും റോഡുകളുടെയും land ward വശത്തേക്ക് നിര്‍മ്മാണങ്ങള്‍ അനുവദനീയം

Zone 3

കടല്‍ തീരത്ത് High tide line ( HTL ) ല്‍ നിന്നും 200 മീറ്ററും , മറ്റ് tidal influenced ജലാശയങ്ങളുടെ ഇരു കരകളിലും 100 മീറ്റര്‍ അല്ലെങ്കില്‍ ജലാശയത്തിന്റെ വീതി , ഇവ രണ്ടിലും കുറഞ്ഞ അകലം ആണ് non development zone

Zone 4

ദ്വീപുകളില്‍ HTL ല്‍ നിന്നും 50 മീറ്ററാണ് നിയന്ത്രണം പ്രത്യേക നിബന്ധനകള്‍ക്ക് വിധേയമായി Coastal Zone Management Authority ( CZMA ) യുടെ അനുമതി വാങ്ങി NDZ ലും ചില നിര്‍മ്മാണങ്ങള്‍ അനുവദനീയമാണ്

3) കേരളാ നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം 2008 ചട്ടങ്ങള്‍

തണ്ണീര്‍ത്തടങ്ങളും നെല്‍വയലുകളും പരിവര്‍ത്തനപ്പെടുത്തുന്നതിനുള്ള നിയന്ത്രണങ്ങളാണ് പ്രസ്തുത നിയമം ചര്‍ച്ച ചെയ്യുന്നത്.

നിയമത്തിലെ വകുപ്പ് 14 ല്‍ , നിയമാനുസൃതമായ പരിവര്ത്തനാനുമതിയില്ലാത്ത നെല്‍വയലിലും തണ്ണീര്‍ത്തടങ്ങളിലും വിജ്ഞാപനം ചെയ്യപ്പെടാത്ത ഭൂമിയിലും കെട്ടിട നിര്‍മ്മാണാനുമതികള്‍ നല്‍കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നു.‍

എന്നാല്‍ നിബന്ധയ്ക്ക് വിധേയമായി ചില ഇളവുകളും, അധികാരികളില്‍ നിന്നുള്ള അനുവാദത്തോടെയുള്ള നിര്‍മ്മാണാനുമതിയും സാധ്യമാകും .

4) Aircraft Act 1934

പ്രധാനമായും Air port ന് 20 km ചുറ്റളവിലുള്ള കെട്ടിടങ്ങളുടെ ഉയര നിയന്ത്രണമാണ് ഇവിടെ ശ്രദ്ധി ക്കേണ്ടത്.

ഓരോ Air port കള്‍ക്കും Colour Coded Zoning Map ( CCZM) തയ്യാറാക്കിയിട്ടുണ്ടാവും.

ഇതുപയോഗിച്ച്, കെട്ടിടങ്ങള്‍ക്ക് പരിമിതപ്പെടുത്തിയിരിക്കുന്ന ഉയരം മനസിലാക്കാന്‍ കഴിയും

================

Central Wetland Rules, പെട്രോളിയം റൂള്‍സ്, Explosive act, Electricity Act & Rules, Kerala Electricity Supply Code 2014, Gas cylinder rules 2004, Kerala Land Utilisation Act & Rules 1967 തുടങ്ങി അസംഖ്യം നിയമങ്ങളും ചട്ടങ്ങളും ഗസ്റ്റ് റോളിലും, പലപ്പോഴും പ്രധാന റോളിലും കടന്നു വരുന്ന വിശാലമായ ഒരു ലോകമാണ് നിര്‍മ്മാണ നിയന്ത്രണങ്ങളുടേത്.

For further assistance, you can reach out to me (Adv K B Mohanan) at info@theconsumercomplaints.org or whatsapp me at 9847445075

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question

Guide

How to do Property Registration in Kerala?

Registration of the property is a full and final agreement signed between two parties. Once a property is registered, it means that the property buyer..
  Click here to get a detailed guide

Guide

Aadhaaram, Pattayam, Pokkuvaravu, Databank

Aadhaaram (Sale Deed) Sale Deed or Adharam is the registered document by which the title of a property is transferred or conveyed from one person to another. In a purchase or sale of a prop..
  Click here to get a detailed guide