കോവിഡ് കാലത്ത് സ്വകാര്യ ആശുപത്രി ചൂഷണം ചെയ്‌താൽ എന്ത് ചെയ്യണം?






കോവിഡ് കാലത്ത് സ്വകാര്യ ആശുപത്രി നിങ്ങളെ ചൂഷണം ചെയ്തുവെന്ന് ഉത്തമബോധ്യം ഉണ്ടെങ്കിൽ ജനകീയ കോടതിയായ പെർമെന്റ് ലോക് അദാലത്തിനെ സമീപിക്കാം.

ലീഗൽ സർവീസ് അതോറിറ്റി ആക്ട്, സെക്ഷൻ 22 ബി രൂപം കൊടുത്തിട്ടുള്ള Permanent Lok Adalath ൽ Public Utility Service ആയ ആശുപത്രികളുടെ സേവനത്തിൽ വന്ന വീഴ്ചയെക്കുറിച്ചും, ചൂഷണത്തെക്കുറിച്ചും പരാതിപെടാവുന്നതാണ്.

സംസ്ഥാനത്ത് കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലായി 3 മേഖലാ ലോക് അദാലത്തുക (ജനങ്ങളുടെ കോടതി Lok-Adalath) ളാണുള്ളത്. വിരമിച്ചതോ സർവീസിലുള്ളതോ ആയ ജില്ലാ ജഡ്ജിയാണ് സ്റ്റേറ്റ് ലീഗൽ സർവീസസ് അതോറിറ്റിയുടെ കീഴിലുള്ള സംവിധാനമായ സ്ഥിരം ലോക് അദാലത്തിന്റെ അധ്യക്ഷൻ. മറ്റ് 2 അംഗങ്ങൾ കൂടിയുണ്ട്. ഒരു കോടി രൂപ വരെ നഷ്ടപരിഹാരം നൽകാൻ അധികാരമുണ്ട്. ആവശ്യമായ രേഖകൾ കയ്യിലുണ്ടായിരിക്കണം.

പരാതിക്കാരന് നേരിട്ട് പരാതി കൊടുക്കുവാൻ കഴിയുമെങ്കിലും, വക്കീലിന്റെ സഹായം തേടുന്നതാണ് ഉചിതം.

 

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question