ജനന മരണ രജിസ്‌ട്രേഷൻ ചട്ടങ്ങളെ കുറിച് വിവരിക്കാമോ ?






Vinod Vinod
Answered on July 28,2020

1969 ലെ ജനന മരണ രജിസ്ട്രേഷന്‍ നിയമം ക്രേന്ദ്ര ആക്ട്‌ ആണ്‌. ഈ നിയമം 1.4.1970 ലാണ്‌ നിലവില്‍ വന്നത്‌. ഇന്ത്യയിലൊട്ടാകെ പ്രാബല്യമുള്ള നിയമമാണിത്‌. 32 വകുപ്പുകള്‍ മാത്രമാണുള്ളത്‌. പ്രസ്തുത നിയമത്തിലെ 30- വകുപ്പ്‌ പ്രകാരമുള്ള അധികാരം വിനിയോഗിച്ച്‌ കൊണ്ട്‌ 29.6.70 ല്‍ ജനന മരണ രജിസ്‌ട്രേഷന്‍ ചട്ടങ്ങള്‍ സംസ്ഥാനത്ത്‌ പ്രാബല്യത്തില്‍ വന്നു. ഈ ചട്ടങ്ങള്‍ പരിഷ്കരിച്ച്‌ കൊണ്ട്‌ 1999 ല്‍ പുതിയ ചട്ടം പുറപ്പെടുവിക്കുകയും ആയത്‌ 1.1.2000 ല്‍ നിലവില്‍ വരികയും ചെയ്തു.

സംസ്ഥാനത്ത്‌ പഞ്ചായത്ത്‌ ഡയറക്ടര്‍ ജനന മരണ ചീഫ്‌ രജിസ്ട്രാറായും  ജില്ലാതലത്തില്‍ പഞ്ചായത്ത്‌ ഡെപ്യൂട്ടി ഡയറക്ടര്‍ ജില്ലാ രജിസ്ട്രാറായും  പ്രവർത്തിക്കുന്നു. ഗ്രാമപഞ്ചായത്തുകള്‍ ഓരോ രജിസ്ട്രേഷന്‍ യൂണിറ്റും ഗ്രാമപഞ്ചായത്ത്‌  സെക്രട്ടറി   രജിസ്ട്രാറുമാണ്‌. ഗ്രാമപഞ്ചായത്തുകളില്‍ ജൂനിയര്‍ സൂപ്രണ്ട്‌ ഹെഡ്‌ ക്ലാര്‍ക്ക്‌/യു.ഡി ക്ലാര്‍ക്ക്‌ എന്നിവരില്‍ ഒരാളെ സബ്‌ രജിസ്ട്രാര്‍ ആയി നിയമിക്കുന്നതിന്‌ പഞ്ചായത്ത്‌ ഡയറക്ടറുടെ 12.6.1990 ലെ ബി 7 -20217/90 നമ്പര്‍ ഉത്തരവ്‌ പ്രകാരം അനുമതി നല്‍കിയിട്ടുണ്ട്‌.

ഇങ്ങനെ നിയമിക്കപ്പെടുന്ന സബ്‌ രജിസ്റ്റാര്‍മാര്‍ക്ക്‌ സാധാരണ രജിസ്ട്രേഷന്‍ ജോലിക്ക്‌ പുറമെ സെക്ഷന്‍ 12 അനുസരിച്ചുള്ള ചുമതലകൂടി മാത്രമേ നല്‍കുവാന്‍ പാടുള്ളൂ. എല്ലാ ജനനവും മരണവും നിര്‍ജ്ജീവജനനവും 21 ദിവസത്തിനകവും ബന്ധപ്പെട്ട രജിസ്ട്രേഷന്‍ യൂണിറ്റില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്‌. 21 ദിവസം കഴിയുകയാണെങ്കില്‍ 2/- രൂപ പിഴയൊടുക്കി ജനനം/മരണം നടന്ന്‌ 30 ദിവസം വരെ രജിസ്ട്രാര്‍ക്ക്‌ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്‌.

30 ദിവസത്തിനകം റിപ്പോര്‍ട്ട്‌ ചെയ്യാത്ത ജനന മരണങ്ങള്‍ ഒരു വര്‍ഷം വരെ ജില്ലാ രജിസ്ട്രാറിന്റേയും (പഞ്ചായത്ത്‌ ഡെപ്യൂട്ടി ഡയറക്ടര്‍) ഒരു വര്‍ഷത്തിനകം റിപ്പോര്‍ട്ട്‌ ചെയ്യാത്തവ സബ്ഡിവിഷണല്‍ രജിസ്ട്രാറിന്റേയും (ആര്‍.ഡി.ഒ) അനുമതിയോടെ നിശ്ചിതപിഴ ഒടുക്കി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്‌.

വിദേശത്ത്‌ വെച്ച്‌ നടക്കുന്ന ജനനവും മരണവും ഇന്ത്യന്‍ കോണ്‍സുലേറ്റുകളില്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്‌. കുട്ടിയുടെ മാതാപിതാക്കള്‍ ഇന്ത്യയിൽ സ്ഥിരതാമസമാക്കണമെന്ന ഉദ്ദേശത്തോടുകൂടി തിരിച്ചുവന്നാല്‍ ആ കുട്ടിയുടെ ജനനം ഇന്ത്യയിലെത്തിയ തീയതി മുതല്‍ 60 ദിവസത്തിനകം ഇവിടേയും രജിസ്ട്രഷന്‍ നടത്താവുന്നതാണ്‌.

മേല്‍പ്പറഞ്ഞ പ്രകാരം 60 ദിവസത്തിനകം രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ ജനന മരണ രജിസ്ട്രേഷന്‍ ആക്റ്റിലെ 33-ാം വകുപ്പിലെ വ്യവസ്ഥകള്‍ക്ക്‌ വിധേയമായി രജിസ്ട്രേഷന്‍ നടത്താവുന്നതാണ്‌.

വിദേശത്ത്‌ നടക്കുന്ന മരണങ്ങളുടെ രജിസ്ട്രേഷന്‍ ഇന്ത്യയില്‍ നടത്താവുന്നതല്ല.

രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയായിക്കഴിഞ്ഞാലുടന്‍ അറിയിപ്പ്‌ നല്‍കുന്നയാള്‍ക്ക്‌ സെക്ഷന്‍ 2 പ്രകാരമുള്ള സര്‍ട്ടിഫിക്കറ്റുകള്‍ യാതൊരു ഫീസും വാങ്ങാതെ നിര്‍ബന്ധമായും നല്‍കേണ്ടതാണ്‌. 30 ദിവസത്തിനകം ആയത്‌ കൈപ്പറ്റിയില്ലായെങ്കില്‍ തുടര്‍ന്ന്‌ 15 ദിവസത്തിനകം ബന്ധ്പെട്ടവര്‍ക്ക്‌ തപാലില്‍ അയച്ചുകൊടുക്കേണ്ടതാണ്‌.


tesz.in
Hey , can you help?
Answer this question

Guide

How to get a Birth Certificate in Kerala?

A birth certificate (janana certificate) is the most important identity document that makes it possible for anyone in possession of it to benefit from a gamut of services offered by the Indi..
  Click here to get a detailed guide