ഞാൻ ഇപ്പോൾ താമസിക്കുന്നത് ബോംബയിൽ ആണ്. അടുത്ത മാസം മുതൽ കുടുംബം ഉൾപ്പടെ എല്ലാവരും കേരളത്തിലേക്ക് താമസം മാറ്റുകയാണ്. നിലവിൽ റേഷൻ കാർഡ് ഉള്ളത് ബോംബയിൽ ആണ്. ഇനി കേരളത്തിൽ സ്ഥിര താമസമാക്കുമ്പോൾ നിലവിൽ ഉള്ള ഈ ബോംബയിലെ കാർഡ് ഉപയോഗിക്കാമോ ? അതോ പുതിയത് എടുക്കണോ ? ഞാൻ ഈ ബോംബെ കാർഡ് cancell ചെയ്യണോ ? ഇവിടെ ഇനി പുതിയതിന് അപേക്ഷിക്കണമോ ?






ബോംബെയിലുള്ള കാര്‍ഡ് AAY  or  PHH വിഭാഗത്തിലുള്ളതാണെങ്കില്‍ അരി, ഗോതമ്പ് എന്നിവ വാങ്ങുന്നതിന് മാത്രമായി (One Nation One Card scheme) അതേ കാര്‍ഡ് തന്നെ കേരളത്തിലെ റേഷന്‍ കടകളില്‍ ഉപയോഗിക്കാവുന്നതാണ്. 

ബോംബെയിലുള്ള കാര്‍ഡ് AAY  or  PHH വിഭാഗത്തിലുള്ളതല്ലെങ്കില്‍, ആ കാര്‍ഡ് കേരളത്തിലെ റേഷന്‍ കടകളില്‍ ഉപയോഗിക്കുന്നതിന് സാധിക്കില്ല. കാര്‍ഡ് ബോംബെയില്‍ surrender ചെയ്യുകയും കേരളത്തില്‍ പുതിയ കാര്‍ഡിന് വേണ്ടി അപേക്ഷിക്കുകയും ചെയ്യാവുന്നതാണ്.    Source: This answer is provided by Civil Supplies Helpdesk, Kerala

tesz.in
Hey , can you help?
Answer this question