തിരിച്ചടവ് മുടങ്ങിയ സ്വർണ്ണപ്പണയ വായ്പയിൽ, ഉരുപ്പടികൾ ലേലം ചെയ്യുകയാണെങ്കിൽ ഉപഭോക്താവിന് ലഭിക്കേണ്ട അവകാശങ്ങൾ എന്തൊക്കെയാണ്?






സ്വർണ്ണം പണയം വച്ചിരിക്കുന്ന NBFC (Non Banking Finance Company) സ്വർണ്ണ പണ്ടങ്ങൾ ലേലം ചെയ്യുകയാണെങ്കിൽ താഴെ പറയുന്ന റിസേർവ് ബാങ്ക് നിർദേശങ്ങൾ പിൻതുടരേണ്ടതാണ്:

1. സ്വർണ്ണപ്പണയ ലേലത്തെക്കുറിച്ച് രണ്ടു പത്രങ്ങളിൽ പരസ്യം കൊടുക്കേണ്ടതാണ്.
2. കഴിഞ്ഞ 30 ദിവസത്തിനുള്ളിലെ 22 കാരറ്റ് സ്വർണത്തിന്റെ ശരാശരി വിലയുടെ 85% റിസർവ് പ്രൈസ് ആയി എടുക്കേണ്ടതാണ്.
3. സ്വർണ്ണ പണയ ലേലം നടത്തേണ്ടത് പണയസ്ഥാപനം സ്ഥിതിചെയ്യുന്ന സ്ഥലത്ത് തന്നെ ആയിരിക്കണം.
4. സ്വർണ്ണപ്പണയ ലേലം നടക്കുന്നതിന് 21 ദിവസം മുമ്പ് ഉപഭോക്താവിനെ രേഖാമൂലം അറിയിക്കേണ്ടതുണ്ട്.
5. ലേലത്തിനു മുമ്പ് കുടിശ്ശിക തീർത്ത് സ്വർണ്ണം തിരിച്ചെടുക്കുവാനുള്ള അവകാശം ഉപഭോക്താവിനുണ്ട്.
6. ലേലത്തിനു ശേഷം കുടിശിക കഴിഞ്ഞ് ബാക്കിയുള്ള പണം തിരിച്ചു നൽകേണ്ടതാണ്. ലേല തുകയെ കുറിച്ചുള്ള വിവരങ്ങൾ ഉപഭോക്താവിന് കൈമാറേണ്ടതാണ്.

മേൽ പറഞ്ഞ കാര്യങ്ങളിൽ അപാകത ഉണ്ടായാൽ സ്ഥാപനത്തിനെതിരെ അതാത് ജില്ലകളിലുള്ള ഉപഭോക്ത കമ്മീഷനെ സമീപിക്കാവുന്നതാണ്.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question