തുടർച്ചയായി പുതുക്കി കൊണ്ടിരിക്കുന്ന ഹെൽത്ത്‌ ഇൻഷുറൻസിന്റെ Terms & condtions ൽ മാറ്റം വന്നാൽ കമ്പനി ഉപഭോക്താവിനെ അറിയിക്കേണ്ടതുണ്ടോ?






ജേക്കബ്സാർ ഹെൽത്ത് ഇൻഷുറൻസ് എടുത്തിട്ടുള്ള ഉപഭോക്താവാണ്. കഴിഞ്ഞ പത്തുവർഷമായി കൃത്യമായി പോളിസി പുതുക്കുന്നു. അടുത്തിടെ അദ്ദേഹത്തിന് ഒരു സർജറി വേണ്ടി വന്നു. സർജറിക്ക് ചിലവായ തുക ലഭിക്കുവാൻ ഇൻഷുറൻസ് കമ്പനിയെ സമീപിച്ചപ്പോഴാണ് ചിലവായ തുകയുടെ 60% മാത്രമേ അദ്ദേഹത്തിന് ലഭിക്കുകയുള്ളൂയെന്നും, ഈ വർഷം പോളിസി പുതുക്കിയശേഷം, ഉപഭോക്താവിനെ ഇക്കാര്യം അറിയിച്ചിട്ടുണ്ടായിരുന്നുവെന്നും കമ്പനി അവകാശപ്പെട്ടു.

യഥാർത്ഥത്തിൽ നിലവിലുള്ള പോളിസി പുതുക്കുക എന്നർത്ഥമാക്കുന്നത് പഴയ പോളിസി പുനരുജ്ജീവിപ്പിക്കുകഎന്നതാണ്. ഇൻഷുറൻസ് കമ്പനി പഴയ പോളിസി ഉപഭോക്താവിന് പുതുക്കി നൽകിയിട്ടുണ്ടെങ്കിൽ പഴയ കരാറിൽ യാതൊരു മാറ്റവും വന്നിട്ടില്ലായെന്നർത്ഥം. IRDA HEALTH INSURANCE REGULATIONS, 2016 പ്രകാരം നിലവിലുള്ള പോളിസിയിലെ ഉടമ്പടികൾക്ക് ഏതെങ്കിലും തരത്തിലുള്ള മാറ്റമു ണ്ടാകുന്നുണ്ടെങ്കിൽ, കാലേകൂട്ടി ഇൻഷുറൻസ് കമ്പനി ഉപഭോക്താവിനെ അറിയിക്കേണ്ടതാണ്. അങ്ങനെ അറിയിച്ചിട്ടില്ലെങ്കിൽ ഉപഭോക്ത നിയമപ്രകാരം ഇൻഷുറൻസ് കമ്പനിയുടെ സേവനത്തിൽ വന്ന അപര്യാപ്തതയായി കണക്കാക്കപ്പെടും.

ഹെൽത്ത് ഇൻഷുറൻസ് കമ്പനിക്കെതിരെ ഇൻഷുറൻസ് ഓംബുഡ്സ്മാനെ സമീപിക്കാതെതന്നെ നേരിട്ട് ഉപഭോക്ത കോടതിയെ സമീപിക്കാവുന്നതാണ്.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question