തൊഴില്‍ രഹിത വേതനം എങ്ങനെ ലഭിക്കും ?






Vinod Vinod
Answered on June 07,2020

ലഭിക്കുന്ന ആനുകൂല്യം: പ്രതിമാസം 120 രൂപ

അപേക്ഷ നല്‍കേണ്ടത്: ഗ്രാമപ്പഞ്ചായത്ത് /നഗരസഭ സെക്രട്ടറിക്ക്

ഹാജരാക്കേണ്ട രേഖകള്‍

1. നിശ്ചിത ഫോമിലുള്ള അപേക്ഷ (2 പകർപ്പ്)

2. എസ്.എസ്.എല്‍.സി. ബുക്കിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്

3. എംപ്ലോയ്‌മെന്റ് രജിസ്ട്രേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ്

4. പഞ്ചായത്ത് /നഗരസഭാപ്രദേശത്ത് സ്ഥിരതാമസം സംബന്ധിച്ച രേഖ.

5. ഫോട്ടോ പതിച്ച തിരിച്ചറിയൽരേഖ

6. വികലാംഗസര്‍ട്ടിഫിക്കറ്റ് (ബാധകമായവർക്കു മാത്രം)

7. ട്രാൻസ്‌ഫർ സര്‍ട്ടിഫിക്കറ്റ് - പകര്‍പ്പ് (പരിശോധനയ്ക്ക് ഒറിജിനൽ ഹാജരാക്കണം)

അര്‍ഹതാമാനദണ്ഡം:

  • എസ്.എസ്.എല്‍.സി പാസ്സായിരിക്കണം.
  • പട്ടികജാതി /പട്ടികവര്‍ഗ്ഗ /വികലാംഗ വിഭാഗക്കാരെ സ്കൂളിൽ പഠിച്ച് എസ്.എസ്.എല്‍.സി. പരീക്ഷയ്ക്ക് ഹാജരായാലും പരിഗണിക്കാം.
  • കുടുംബവാര്‍ഷികവരുമാനം 12,000 രൂപയിലും വ്യക്തിഗതവരുമാനം പ്രതിമാസം 100 രൂപയിലും അധികമാകരുത്
  • പ്രായം 18 നും 35 നും ഇടയിൽ
  • വികലാംഗർക്ക് /പട്ടികജാതിക്കാർക്ക് /പട്ടികവര്‍ഗ്ഗക്കാർക്ക് 18 വയസ്സിനുശേഷം തുടര്‍ച്ചയായി 2 വര്‍ഷവും മറ്റുള്ളവർക്ക് 3 വര്‍ഷവും എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ സീനിയോറിറ്റി വേണം.
  • യഥാസമയം പുതുക്കാത്തതിനാൽരജിസ്ട്രേഷൻ റദ്ദായാല്‍ പുനർരജിസ്ട്രേഷൻ കഴിഞ്ഞ് 3 വര്‍ഷം പൂര്‍ത്തീകരിച്ചിരിക്കണം.

അന്വേഷണോദ്യോഗസ്ഥര്‍: ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറി /റവന്യൂ ഇന്‍സ്പെക്ടർ

തീരുമാനം എടുക്കുന്നത്: ഗ്രാമപഞ്ചായത്ത് /നഗരസഭ ഭരണസമിതി

അപ്പീലധികാരി: കളക്ടര്‍

കുറിപ്പ്

1. തൊഴിലുറപ്പുപദ്ധതിയിൽതൊഴിൽ ലഭിച്ചവർക്കു വരുമാനപരിധി കൂടുന്ന സംഗതികളിൽതൊഴിലില്ലായ്മാവേതനത്തിന് അര്‍ഹതയില്ല

2. തുടര്‍ച്ചയായി രണ്ടുതവണ വേതനം കൈപ്പറ്റാതിരുന്നാൽ വേതനം റദ്ദാകും. എന്നാൽ കളക്ടർക്ക് അപേക്ഷ നല്‍കി അതു കണ്‍ഡോൺ ചെയ്യാവുന്നതും വേതനം പുനഃസ്ഥാപിക്കാവുന്നതുമാണ്.

3. ഒരു തദ്ദേശഭരണപ്രദേശത്തു നിന്നു താമസം മാറ്റുമ്പോൾ പുതുതായി താമസിക്കുന്ന തദ്ദേശഭരണസ്ഥാപനത്തില്‍ ഒരു മാസത്തിനകം പുതിയ അപേക്ഷ നൽകണം. അപേക്ഷ തീര്‍പ്പാക്കുന്നതു വരെ മുന്‍ തദ്ദേശഭരണസ്ഥാപനത്തിൽ നിന്നു തന്നെ വേതനം വാങ്ങണം.

4. സംസ്ഥാനത്ത് സ്ഥിരതാമസക്കാരല്ലാതാകുമ്പോഴോ വരുമാനം പരിധിയിൽ കവിയുമ്പോഴോ വേതനത്തിനുള്ള അര്‍ഹത നഷ്ടപ്പെടും.

5. വരുമാനം നിശ്ചിത പരിധിയിൽ കവിയുമ്പോൾ ആ വിവരം ഗുണഭോക്താവ് തദ്ദേശഭരണസ്ഥാപനത്തെ അറിയിക്കണം. '

6. അപേക്ഷ ലഭിച്ച് അടുത്തമാസം മുതലാണ് വേതനത്തിന് അര്‍ഹത.


tesz.in
Hey , can you help?
Answer this question