ദേശീയ പട്ടികവർഗ്ഗ ധനകാര്യ വികസന കോർപ്പറേഷന്റെ വായ്പ പദ്ധതികൾ എന്തൊക്കെയാണ് ?


ദേശീയ പട്ടികവർഗ്ഗ ധനകാര്യ വികസന കോർപ്പറേഷന്റെ പുനർ വായ്പാ സഹായത്തോടു കൂടി പട്ടികവർഗ്ഗത്തിൽപ്പെട്ടവർക്ക് മാത്രമായി നടപ്പിലാക്കുന്ന പദ്ധതികളാണിവ.

  • ആദിവാസി മഹിളാ സശാക്തീകരൺ യോജന പട്ടികവർഗ്ഗത്തിൽപ്പെട്ട സ്ത്രീകളുടെ സാമ്പത്തിക സാമൂഹിക ഉന്നമനം ലക്ഷ്യമാക്കി ദേശീയ പട്ടികവർഗ്ഗ ധനകാര്യ വികസന കോർപ്പറേഷന്റെ സഹായത്തോടു കൂടി വളരെ കുറഞ്ഞ പലിശ നിരക്കിൽ അവർക്ക് വായ്പ ലഭ്യമാക്കുന്ന പദ്ധതിയാണിത്. ഇൗ പദ്ധതി പ്രകാരം വ്യക്തിഗത യൂണിറ്റൊന്നിന് പരമാവധി 2,00,000/- രൂപ വരെ ധനസഹായം അനുവദിക്കുന്നതാണ്. വായ്പയുടെ പലിശ നിരക്ക് 4% വും തിരിച്ചടവ് കാലാവധി 5 വർഷവുമാണ്.

  • പട്ടികവർഗ്ഗ സംരംഭകർക്കുള്ള വായ്പാ പദ്ധതി പട്ടികവർഗ്ഗത്തിൽപ്പെട്ട സംരംഭകരെ അവർക്കനുയോജ്യമായ മേഖലകളിൽ മുതൽ മുടക്ക് നടത്തി സ്വയം തൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിനായി പ്രാപ്തരാക്കുവാൻ ഉദ്ദേശിച്ചുള്ള പദ്ധതിയാണ് “പട്ടിക വർഗ്ഗ സംരംഭകർക്കുള്ള വായ്പാ പദ്ധതി”. പദ്ധതിയിൻ കീഴിൽ വിജയ സാദ്ധ്യത പരിശോധിച്ചതിനു ശേഷം പരമാവധി 3,00,000/- രൂപ വരെ വായ്പ നൽകുന്നതാണ്. വായ്പയുടെ പലിശ നിരക്ക് 6% വും തിരിച്ചടവ് കാലാവധി 5 വർഷവുമാണ്.

  • ആദിവാസി ശിക്ഷാ റിൻ യോജന ഇന്ത്യയിലെ അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിവിധ പ്രൊഫഷണൽ / ടെക്നിക്കൽ കോഴ്സിന് പഠിക്കുന്ന യോഗ്യരായ പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്ക് 5,00,000 /- രൂപ വരെ നൽകാൻ പദ്ധതി വിഭാവനം ചെയ്യുന്നു. പലിശ നിരക്ക് 6%ആണ്. കോഴ്സ് പൂർത്തിയാക്കി 5 വർഷത്തിന് ശേഷമാണ് തിരിച്ചടവ് കാലാവധി. അപേക്ഷകന്റെ വാർഷിക കുടുംബ വരുമാന പരിധി 3 ലക്ഷം രൂപയാണ്.

  • ആദിവാസി മഹിളാ ശാക്തീകരൺ യോജന സാമൂഹിക ശാക്തീകരണത്തിലൂടെ ഗ്രാമീണ സ്ത്രീകളുടെ ശാക്തീകരണം എന്ന ആശയം യാഥാർത്ഥ്യമാക്കാനുള്ള കോർപ്പറേഷന്റെ പുതിയ സംരംഭമാണ് സ്ത്രീ ശാക്തീകരണ പരിപാടി. പാവപ്പെട്ടവരെയും പാർശ്വവത്കരിക്കപ്പെട്ടവരെയും മൈക്രോ ഫിനാൻസ് വഴി പുനരധിവസിപ്പിക്കാനുള്ള അന്തർലീനമായ കഴിവ് ആസൂത്രകരിൽ നിന്നും പോളിസി മേക്കർമാരിൽ നിന്നും വ്യാപകമായ പ്രശംസ നേടിയ സംസ്ഥാന സർക്കാരിന്റെ കുടുംബശ്രീ പ്രസ്ഥാനവുമായി സഹകരിച്ചാണ് പ്രോഗ്രാം നടപ്പിലാക്കുന്നത്. പദ്ധതി പ്രകാരം, പട്ടികജാതി വിഭാഗത്തിൽപ്പെട്ട ഒരു കൂട്ടം വനിതാ സംരംഭകർക്ക് വരുമാനമുണ്ടാക്കുന്ന പ്രവർത്തനങ്ങൾ നടത്താൻ കോർപ്പറേഷൻ വായ്പ നൽകുന്നു. കുടുംബശ്രീയുടെ അയൽപക്ക ഗ്രൂപ്പുകളുടെ മാതൃകയിൽ ഗ്രൂപ്പിൽ 5 മുതൽ 20 വരെ അംഗങ്ങൾ ഉൾപ്പെട്ടേക്കാം. പദ്ധതിയുടെ പരമാവധി പദ്ധതിച്ചെലവ് Rs. ഒരു അംഗത്തിന് 5,00,000/- രൂപ പ്രകാരം ഗ്രൂപ്പിന് പരമാവധി 50000 രൂപയാണ്. വായ്പയുടെ പലിശ 5% p.a ആയിരിക്കും. തിരിച്ചടവ് കാലയളവ് 4വർഷം.

  • ഇ-ഓട്ടോ സംസ്ഥാന സർക്കാരിന്റെ പരിസ്ഥിതി സൗഹൃദ വികസന പരിപാടികളുടെ ഭാഗമായി കോർപ്പറേഷൻ പട്ടികജാതി വിഭാഗത്തിൽപ്പെട്ട ഗുണഭോക്താക്കൾക്ക് പുതിയ ഒരു വാഹന വായ്പാ പദ്ധതി ആരംഭിച്ചിട്ടുണ്ട്. സാധാരണ ഒാട്ടോറിക്ഷയെ അപേക്ഷിച്ച് കൂടുതൽ ഇന്ധനക്ഷമത ഉള്ളതും പരിസ്ഥിതി സൗഹൃദവുമായ “ഇ-ഒാട്ടോ” കേരള സർക്കാർ സ്ഥാപനമായ കേരള ഒാട്ടോമൊബൈൽസ് ലിമിറ്റഡ് (കെ.എ.എൽ) ൽ നിന്നും വാങ്ങുന്നതിന് കോർപ്പറേഷൻ വായ്പ നൽകുന്ന പദ്ധതിയാണിത്. പദ്ധതിയുടെ പരമാവധി തുക 3,09,700/- രൂപയാണ്. വായ്പയുടെ പലിശ നിരക്ക് 6% വും തിരിച്ചടവ് കാലാവധി 5 വർഷവുമാണ്.

മുകളിൽപ്പറഞ്ഞ (എൻ.എസ്. ടി എഫ്.ഡി.സി.) പദ്ധതികളിൽ എല്ലാം തന്നെ അപേക്ഷകരുടെ കുടുംബ വാർഷിക വരുമാന പരിധി 3,00,000/- രൂപയുമാണ്.

 

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question