നാഷണൽ പെൻഷൻ സിസ്റ്റം ( ATAL PENSION YOJANA ) എന്താണ് ?






30 വയസ്സുള്ള ഒരു വ്യക്തിക്ക് സർക്കാരിലേക്ക് ആകെ അടയ്ക്കേണ്ടത് 2,11,200/- രൂപ മാത്രം. കിട്ടുന്നതോ പ്രതിമാസം 5000 രൂപ പെൻഷൻ...

സർക്കാർ ജീവനക്കാർക്ക് മാത്രമല്ല, ഏതൊരു , മേഖലയിൽ ജോലിചെയ്യുന്ന വ്യക്തിക്കും സർക്കാർ പെൻഷൻ ലഭ്യമാണ്.

എല്ലാ മേഖലയിലും പണിയെടുക്കുന്ന തൊഴിലാളികൾ, അവർക്ക്, 60 വയസ്സു കഴിഞ്ഞാൽ പ്രതിമാസം അയ്യായിരം രൂപ പെൻഷൻ ലഭിക്കുന്നതായിരിക്കും.

പക്ഷേ 18 വയസ്സിനും 40 വയസ്സിനും ഇടയിൽ പ്രായമുള്ള ആളുകൾക്ക് മാത്രമേ ഈ പദ്ധതിയിൽ ചേരുവാൻ. സാധിക്കുകയുള്ളൂ.

നാഷണലൈസ്ഡ് ബാങ്കിലോ, പ്രൈവറ്റ് ബാങ്കിലോ ഒരു സേവിങ്സ് ബാങ്ക് അക്കൗണ്ട് ഉണ്ടെങ്കിൽ, നിങ്ങൾക്ക് ഈ പദ്ധതിയിൽ ചേരാം. ആധാർ കാർഡ് ഉണ്ടായിരിക്കണം.

ഈ പദ്ധതിയിൽ ചേർന്ന് കഴിഞ്ഞാൽ PRAN (Permanent Retirement Account Number ) ലഭിക്കും.

18 വയസ്സുള്ള ഒരാൾക്ക് 60 വയസ്സു മുതൽ 5000 രൂപ പെൻഷൻ ലഭിക്കണമെങ്കിൽ പ്രതിവർഷം അടക്കേണ്ടത് വെറും 2562/ -രൂപ മാത്രം. പ്രതിവർഷം

2562/-രൂപ നിരക്കിൽ 42 വർഷം അടക്കേണ്ട ആകെ തുക 107,604 /- രൂപ മാത്രം. ലഭിക്കുന്നതോ 60 വയസ്സു മുതൽ പ്രതിമാസം 5000 രൂപ!!!!

30 വയസുള്ള ഒരാൾക്ക് 60 വയസ്സ് മുതൽ 5000 രൂപ പെൻഷൻ ലഭിക്കാൻ ഒരു കൊല്ലകാലത്തേക്കു മുടക്കേണ്ട തുക ആകെ 7040/- രൂപ മാത്രം. 30 കൊല്ലം 7040- രൂപ പ്രതിവർഷം അടച്ചാൽ 60 വയസു വരെ ആകെ അടയ്ക്കേണ്ട തുക 2, 11, 200/- രൂപ മാത്രമാണ്. കിട്ടുന്നതോ 60 വയസ്സു മുതൽ പ്രതിമാസം 5000/- രൂപ പെൻഷൻ.

39 വയസുള്ള ഒരാൾക്ക് 5000 രൂപ പ്രതിമാസ പെൻഷൻ ലഭിക്കാൻ ഒരുവർഷം അടയ്ക്കേണ്ട തുക 16, 082/- മാത്രം!!!

60 വയസ്സു മുതൽ 5000 രൂപ പെൻഷൻ ലഭിച്ചു തുടങ്ങും. അതായത് മാസം 1318/- അടച്ചാൽ ഈ സ്കീമിൽ ചേരാം.

60 വയസ്സിന് മുമ്പ് മരണപ്പെട്ടാൽ, ഭാര്യയ്ക്ക് അല്ലെങ്കിൽ ഭർത്താവിന്പെൻഷൻ സ്കീമിൽ തുടരാവുന്നതാണ്. 60 വയസ്സു മുതൽ പെൻഷൻതുക ലഭിക്കുന്നതായിരിക്കും.

രണ്ടുപേരും മരണപ്പെടുകയാണെങ്കിൽ 60 വയസുവരെ തുകയായി പിരിച്ചെടുത്ത പെൻഷൻ സംഖ്യയും പലിശയും നോമിനിക്ക് ലഭിക്കുന്നതായിരിക്കും.

60 വയസ്സിന് മുമ്പ് ഈ സ്കീമിൽ നിന്നും പിരിയുവാൻ പാടുള്ളതല്ല. പക്ഷേ മരണവും അസുഖവും ഈ ഗണത്തിൽ പെടില്ല.

സമൂഹത്തിലെ എല്ലാതരം തൊഴിലാളികൾക്കും, സ്ത്രീകൾക്കും പുരുഷന്മാർക്കും, വിദ്യാർഥികൾക്കും ഒരുപോലെ ഈ പെൻഷൻ സ്കീം പ്രയോജനകരമാണ്. ആരോഗ്യമുള്ള നല്ല നാളുകളിൽ മുടക്കുന്ന ഈ ചെറിയ തുക ഭാവിയിൽ ഒരു മുതൽക്കൂട്ടാവും എന്ന കാര്യത്തിൽ സംശയമില്ല.

ഈ പെൻഷൻ പദ്ധതിയെ കുറിച്ച് മറ്റുള്ള ആളുകളോട് പറയുക. ഒരുപക്ഷേ അവർ ഭാവിയിൽ നിങ്ങളെക്കുറിച്ച് കൃതജ്ഞതപൂർവ്വം ഓർമ്മിക്കും.

For further assistance, you can reach out to me (Adv K B Mohanan) at info@theconsumercomplaints.org or whatsapp me at 9847445075

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question