നിയമസഭയിലെ നക്ഷത്ര ചിഹ്നം ഇടാത്ത ചോധ്യത്തിന്റെ, പ്രാധാന്യം എന്താണ്?






Vinod Vinod
Answered on August 26,2020

നക്ഷ്രതചിഹ്നമിട്ടതും നക്ഷ്രതചിഹ്നമിടാത്തതുമായ ചോദ്യങ്ങള്‍

ഏതു ചോദ്യത്തിനാണോ നിയമസഭാതലത്തില്‍ വെച്ച്‌ വാക്കാല്‍ മറുപടി ലഭിക്കണമെന്ന്‌ ഒരംഗം ആഗ്രഹിക്കുന്നത്‌, അങ്ങനെയുള്ള ചോദ്യത്തിന്റെ മുന്‍പില്‍ ഇങ്ങനെ * ഒരു നക്ഷ്രതചിഹ്നം ഇടേണ്ടതാണ്‌. ഉപചോദ്യങ്ങള്‍ ചോദിക്കാനിടയുളള ചോദ്യങ്ങള്‍ക്ക്‌ നേരേ മാതമേ നക്ഷ്രതചിഹനം ഇടാന്‍ പാടുള്ളു ; അല്ലാതെ സ്ഥിതിവിവരക്കണക്കുകളോ മേശപ്പുറത്ത്‌ വയ്ക്കാവുന്ന സ്റ്റേററ്മെന്റുകളോ ആവശ്യപ്പെട്ടുകൊണ്ടുള്ള ചോദ്യങ്ങള്‍ക്ക്‌ നേരേ നക്ഷ്ര്രചിഹ്നം ഇടാന്‍ പാടുള്ളതല്ല. തദ്ദേശകാര്യങ്ങള്‍ സംബന്ധിക്കുന്നതോ, വ്യക്തികളെ സംബന്ധിക്കുന്ന സംഗതികള്‍ പ്രതിപാദിക്കുന്നതോ ആയ ചോദ്യങ്ങള്‍ക്ക്‌ സാധാരണയായി നക്ഷ്രതചിഹ്നം ഇടാന്‍ പാടില്ലാത്തതാകുന്നു.


tesz.in
Hey , can you help?
Answer this question