നിലവിൽ ഭൂനികുതിയും കെട്ടിട നികുതിയും കണക്കാക്കുന്നത് എങ്ങനെ ? വില്ലേജിൽ നിന്നും കോർപ്പറേഷനിൽ നിന്നും ഈടാക്കുന്ന നികുതി അധികമാണെങ്കിൽ എവിടെയാണു പരാതി കൊടുക്കേണ്ടത് ?






Niyas Maskan, Village Officer, Kerala verified
Answered on December 11,2020

ഭൂനികുതി കണക്കാക്കുന്നത് ഭൂമിയുടെ വിസ്തീർണം അനുസരിച്ചാണ്. വില്ലജ് ഓഫീസിലാണ് ആണ് അടയ്‌ക്കേണ്ടത്. One Time Tax ആണ് ഉദ്ദേശിക്കുന്നതെങ്കിൽ , വില്ലജ് ഓഫീസിൽ അടയ്ക്കാവുന്നതാണ്. വീട് നിർമാണം പൂർത്തിയായി കഴിഞ്ഞാൽ അല്ലെങ്കിൽ താമസം തുടങ്ങി ഒരു മാസത്തിനകം ആ വീട് വില്ലജ് ഉദ്യോഗസ്ഥർ അളന്ന് അതിന്റെ ക്ലിന്റ് ഏരിയ അളന്ന് അത് താലൂക് ഓഫീസിൽ റിപ്പോർട്ട് ചെയുകയും കെട്ടിട ഉടമയെ വിളിച്ചു ഒരു ഹിയറിങ് നടത്തി മറ്റു ഒബ്ജക്ഷൻ ഒന്നും ഇല്ലങ്കിൽ അടയ്ക്കുന്നതിനുള്ള നോട്ടീസ് നൽകുന്നതാണ്. അതിന്റെ അടിസ്ഥാനത്തിൽ ഒത്ത തവണ നികുതി അടച്ചാൽ മതി.

കെട്ടിട നികുതി കണക്കാക്കുന്നത് കെട്ടിടത്തിന്റെ വലിപ്പവും ഉപയോഗിച്ചിരിക്കുന്ന മെറ്റീരിയലിന്റെയും കണകും അനുസരിച്ചാണ്. കെട്ടിട നികുതിക് പഞ്ചായത്തിൽ / മുൻസിപ്പാലിറ്റിയിൽ/ കോര്പറേഷനിൽ  ആണ് അടയ്‌ക്കേണ്ടത്. നികുതി കൂടുതൽ ആണെങ്കിൽ പഞ്ചായത്തിൽ / മുൻസിപ്പാലിറ്റിയിൽ/ കോര്പറേഷനിൽ കുറയ്ക്കാനുള്ള അപേക്ഷ കൊടുക്കാം. പഞ്ചായത്തിൽ അടയ്‌ക്കേണ്ട കെട്ടിട നികുതി Half yearly ആയിട്ട് എല്ലാ വർഷവും 2 തവണ അടയ്‌ക്കേണ്ടത് ആണ്.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


അടിസ്ഥാന ഭൂനികുതി പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും കോർപ്പറേഷനുകളിലും വ്യത്യസ്ത നിരക്കുകളിലായാണ് റവന്യൂ വകുപ്പ് ഈടാക്കുന്നത്.

കോർപ്പറേഷനുകളിൽ 1.62 ആർ വരെ ആർ ഒന്നിന് 10 രൂപയും അതിനു മുകളിൽ ആർ ഒന്നിന് 20 രൂപയും ആണ് അടിസ്ഥാന ഭൂനികുതി. പഞ്ചായത്തുകളിൽ 8.1 ആർ വരെ ആർ ഒന്നിന് 2.5 രൂപയും അതിനു മുകളിൽ ആർ ഒന്നിന് 5 രൂപയും ആണ് അടിസ്ഥാന ഭൂനികുതി. മുനിസിപ്പാലിറ്റികളിൽ  2.43 ആർ വരെ ആർ ഒന്നിന് 5 രൂപയും അതിനു മുകളിൽ ആർ ഒന്നിന് 10 രൂപയും ആണ് അടിസ്ഥാന ഭൂനികുതി.

ഇത് സംബന്ധിച്ച പരാതി നിശ്ചിത ഫാറത്തിൽ തഹസിൽദാർക്ക് നൽകണം. കെട്ടിടത്തിന്റെ ഉപയോഗം, കെട്ടിടം സ്ഥിതി ചെയ്യുന്ന പ്രദേശം (കെട്ടിടം പഞ്ചായത്തിലാണോ അല്ലെങ്കിൽ സ്പെഷ്യൽ ഗ്രേഡ് പഞ്ചായത്ത്/ മുനിസിപ്പാലിറ്റിയിലാണോ അല്ലെങ്കിൽ കോർപ്പറേഷനിലാണോ സ്ഥിതിചെയ്യുന്നത് എന്നത്),
കെട്ടിടത്തിന്റെ തറവിസ്തീർണ്ണം എന്നിവയുടെ അടിസ്ഥാനത്തിൽ വിവിധ സ്ലാബുകളിലായിട്ടാണ്   റവന്യൂ വകുപ്പ്  കെട്ടിട നികുതി ഈടാക്കുന്നത്.

കെട്ടിട നികുതി നിർണയിച്ചതിനെതിരെയുള്ള അപ്പീൽ R.D.O ക്കാണ് നൽകേണ്ടത്.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question

Guide

How to do Property Registration in Kerala?

Registration of the property is a full and final agreement signed between two parties. Once a property is registered, it means that the property buyer..
  Click here to get a detailed guide

Guide

Aadhaaram, Pattayam, Pokkuvaravu, Databank

Aadhaaram (Sale Deed) Sale Deed or Adharam is the registered document by which the title of a property is transferred or conveyed from one person to another. In a purchase or sale of a prop..
  Click here to get a detailed guide