നോർക്കയുടെ സാന്ത്വന പദ്ധതിയെ കുറിച് വിവരിക്കാമോ ?






Abhishek Abhishek
Answered on June 24,2020

ലഭിക്കുന്ന സഹായം/സേവനം:

ചികിത്സാധനസഹായം — പരമാവധി 50,000 രൂപ

മരണാനന്തരധനസഹായം — പരമാവധി 1,00,000 രൂപ

വിവാഹധനസഹായം — പരമാവധി 15,000 രൂപ

വീൽ ചെയർ, ക്രച്ചസ്സ് എന്നിവ വാങ്ങാനുള്ള ധനസഹായം — പരമാവധി 10,000 രൂപ.

അർഹതാമാനദണ്ഡം:അപേക്ഷകരുടെ വാർഷികകുടുംബവരുമാനം 100,000 രൂപയിൽ അധികമാകരുത്. കുറഞ്ഞത് രണ്ടുവർഷം തുടർച്ചയാ‌യി‌ വിദേശത്തോ കേരളത്തിനു പുറത്തോ ജോലി ചെയ്തിരിക്കണം. തിരിച്ചെത്തിയതിനോ മരണത്തിനോ ശേഷമുള്ള കാലയളവ്, വിദേശത്തു ജോലിചെയ്ത കാലയളവോ പത്തുവർഷമോ ഏതാണോ കുറവ് അതിൽ കവിയരുത്. അപേക്ഷിക്കുമ്പോഴും സഹായം സ്വീകരിക്കുമ്പോഴും ജോലി ഉണ്ടായിരിക്കരുത്.

അപേക്ഷിക്കേണ്ട വിധം:സാന്ത്വനപദ്ധതി പ്രകാരമുള്ള അപേക്ഷാഫോം പൂരിപ്പിച്ച്, ആവശ്യപ്പെട്ടിരിക്കുന്ന രേഖകൾ സഹിതം കളക്റ്ററേറ്റുകളിൽ പ്രവർത്തിക്കുന്ന നേർക്ക-റൂട്ട്‌സ് സെല്ലുകളിലോ തിരുവനന്തപുരം, കോഴിക്കോട്, എറണാകുളം റീജണൽ ഓഫീസുകളിലോ നൽകണം.

അപേക്ഷിക്കേണ്ട വിലാസം:ജില്ലാ സെല്ലുകൾ, റീജണൽ ഓഫീസുകൾ

സമയപരിധി:വിദേശത്തു ജോലിചെയ്ത കാലയളവോ പത്തുവർഷമോ ഏതാണോ കുറവ് അതിൽ കവിയരുത്

അപേക്ഷാഫോം:പ്രത്യേക ഫോം ഉണ്ട്. Norka Roots എന്ന വെബ്‌സൈറ്റിലും ജില്ലാസെല്ലുകളിലും റീജിണൽ ഓഫീസുകളിലും ലഭിക്കും.


tesz.in
Hey , can you help?
Answer this question