പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷനില്‍ നിന്നും വായ്പ ലഭിക്കുവാ൯ അര്‍ഹരായവര്‍ ആരൊക്കെ?


കോർപ്പറേഷനിൽ നിന്ന് വായ്പാ സഹായം ലഭിക്കുന്നതി നുള്ള യോഗ്യത മാനദണ്ഡങ്ങൾ.

  • പട്ടികജാതി പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ടവർക്ക് മാത്രമാണ് ഈ കോർപ്പറേഷനിലൂടെ വായ്പകൾ നൽകുന്നത്.

  • ആകാശ വാണി, പ്രമുഖ ദിനപ്പത്രങ്ങൾ എന്നിവയിലൂടെ വിജ്ഞാപനം നൽകിയാണ് സാധാരണയായി അപേക്ഷ സ്വീകരി ക്കുന്നത്.

  • ദേശീയ ധനകാര്യ സ്ഥാപനങ്ങളുടെ ചില പദ്ധതികൾക്ക് വിജ്ഞാപനത്തിനു ശേഷമുള്ള അപേക്ഷകൾ മാത്രമേ പരിഗണിക്കുകയുള്ളൂ.

  • അപേക്ഷകർ പൊതുവേ 18 നും 55 നും ഇടയിൽ പ്രായമുള്ളവരായിരിക്കണം.

  • അപേക്ഷകരുടെ കുടുംബ വാർഷിക വരു മാന പരിധി എൻ.എസ്.എഫ്.ഡി.സി. പദ്ധതികളിൽ 3 ലക്ഷം രൂപയാണ്. എന്നാൽ50 ലക്ഷം രൂപയിൽ താഴെ കുടുംബ വാർഷിക വരുമാനമുള്ളവർക്ക് മുൻഗണന നൽകു ന്നതാണ്.

  • നിശ്ചിത സ്വയം തൊഴിൽ പദ്ധതികളിൽ വായ്പയെ ടുക്കുന്ന പട്ടികജാതി യിൽപ്പെട്ട അർഹരായ ഗുണഭോക്താക്കൾക്ക് സർക്കാരിൽ നിന്നുള്ള ഫണ്ടിന്റെ ലഭ്യതയ്ക്ക് വിധേയമായി പരമാവധി 10,000/- രൂപ വരെ സബ്സിഡി നൽകുന്നതാണ്.

  • വായ്പാ തുകയും പലിശയും 60 പ്രതിമാസ ഗഡുക്കളായി തിരിച്ച ടക്കണം. എന്നാൽ മൈക്രോ ക്രെഡിറ്റ് വായ്പാ പദ്ധതി, കൃഷിഭൂമി വായ്പാ പദ്ധതി, പെട്രോളിയം ഡീലർമാർക്കുള്ള പ്രവർത്തന മൂല ധന വായ്പാ പദ്ധതി തുടങ്ങി ചില പദ്ധതികൾക്ക് ഇതിൽ വ്യത്യാസമുണ്ട്.

  • പദ്ധതിയുടെ പ്രത്യേകതയനുസരിച്ച് അപേക്ഷകരുടെ പ്രായ പരിധിയിലും, കുടുംബ വാർഷിക വരുമാന പരി ധിയിലും തിരി ച്ച ടവ് ഗഡുക്കളിലും മാറ്റം വരാവുന്നതാണ്.

  • വായ്പക്ക് കോർപ്പറേഷൻ നിഷ്കർഷിക്കുന്ന ഉദ്യോഗസ്ഥ ജാമ്യമോ വസ്തു ജാമ്യമോ നൽകേണ്ടതാണ്.

  • പദ്ധതികളുടെ സ്വഭാവമനുസരിച്ച് പദ്ധതി തുകയുടെ 2% മുതൽ 5% വരെ ഗുണഭോക്താക്കളുടെ വിഹിതമായി നൽകേണ്ടി വരും.

  • ഒരു കുടുംബത്തിൽ നിന്ന് ഒരാൾക്ക് മാത്രമേ സ്വയം തൊ ഴിൽ വായ്പ നൽകുകയുള്ളൂ.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question