പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷ൯ സാമൂഹ്യക്ഷേമ പദ്ധതികൾ ഏതൊക്കെയാണ്  ?


 

വിദ്യാഭ്യാസ വായ്പാ പദ്ധതി

പട്ടികജാതി പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട യുവതീ യുവാക്കൾക്ക് കേരളത്തിലും മറ്റു സംസ്ഥാനങ്ങളിലും എഞ്ചിനീയറിംഗ്, മെഡിസിൻ, അഗ്രിക്കൾച്ചർ, ഫാർമസി, മാനേജ്മെന്റ് നേഴ്സിംഗ് തുടങ്ങിയ മുഴുവൻ സമയ പ്രൊഫഷണൽ കോഴ്സുകളിൽ ചേർന്ന് ഉന്നത വിദ്യാഭ്യാസം നേടുന്നതിനായി കോർപ്പറേഷൻ വായ്പ നൽകുന്നുണ്ട്. വായ്പ, പഠിയ്ക്കുന്ന കോഴ്സിന്റെ സ്വഭാവത്തിനും അംഗീകാരത്തിനും അനുസൃതമായി മാത്രമേ ലഭിക്കുകയുള്ളൂ. പ്രൊഫഷണൽ ബിരുദ/ബിരുദാന്തര കോഴ്സുകളിൽ സംസ്ഥാനത്തിനകത്തെ പഠനത്തിന് വായ്പാ തുക പരമാവധി 2 ലക്ഷം രൂപയും മറ്റ് സംസ്ഥാനങ്ങളിലെ പഠനത്തിന് 4.00 ലക്ഷം രൂപയുമാണ്. വായ്പയുടെ പലിശ നിരക്ക് 6% മാണ്. അപേക്ഷകൻ പഠനം പൂർത്തിയാക്കി കഴിഞ്ഞ് അഥവാ അപേക്ഷകന് ജോലി ലഭിച്ച ഉടൻ ഏതാണോ ആദ്യം ആ മുറയ്ക്ക് തിരിച്ചടവ് ആരംഭിക്കേണ്ടതും 5 വർഷത്തിനുള്ളിൽ തിരിച്ചടവ് പൂർത്തിയാക്കേണ്ടതുമാണ്. അപേക്ഷകരുടെ കുടുംബ വാർഷിക വരുമാന പരിധി 3.50 ലക്ഷം രൂപയാണ്.

വിദേശ വിദ്യാഭ്യാസ വായ്പ

ഈ പദ്ധതിയിൻ കീഴിൽ വിദേശത്തുള്ള ഏതെങ്കിലും അംഗീകൃത സർവ്വ കലാശാലകളിലോ സ്ഥാപനങ്ങളിലോ വെച്ചുള്ള പ്രൊഫഷണൽ ഡിപ്ലോമ ബിരുദം, ബിരുദാനന്തര ബിരുദം, ഗവേഷണം എന്നീ തലങ്ങളിലെ പഠനത്തിന് ഒരാൾക്ക് പരമാവധി 10.00 ലക്ഷം രൂപ വരെ നിബന്ധനകൾക്ക് വിധേയമായി വായ്പ നൽകുന്നതാണ്. വായ്പയുടെ പലിശ നിരക്ക് 5.00 ലക്ഷം രൂപ വരെ 6% വും അതിനു മുകളിൽ 10.00 ലക്ഷം രൂപ വരെ 8.5% വുമാണ്. അപേക്ഷകൻ പഠനം പൂർത്തിയാക്കി 6 മാസം കഴിഞ്ഞ് അഥവാ അപേക്ഷകന് ജോലി ലഭിച്ച ഉടൻ ഏതാണോ ആദ്യം ആ മുറയ്ക്ക് തിരിച്ചടവ് ആരംഭിക്കേണ്ടതും 5 വർഷത്തിനുള്ളിൽ തിരിച്ചടവ് പൂർത്തിയാക്കേണ്ടതുമാണ്. അപേക്ഷകരുടെ കുടുംബ വാർഷിക വരുമാന പരിധി 5.00 ലക്ഷം രൂപയാണ്

വിവാഹ വായ്പാ പദ്ധതി

പട്ടികജാതി പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ടതും സാമ്പത്തിക പരാധീനതയുള്ളതുമായ കുടുംബങ്ങളിലെ രക്ഷിതാക്കൾക്ക് അവരുടെ പെൺമക്കളുടെ വിവാഹം നടത്തു ന്നതിനായി 2.50 ലക്ഷം രൂപ വരെ വായ്പ കൊടുക്കുന്ന പദ്ധതിയാണിത്. വായ്പ യുടെ പലിശ നിരക്ക് 7% വും തിരിച്ചടവ് കാലാവധി 5 വർഷവുമാണ്. അപേക്ഷകരുടെ (രക്ഷിതാക്കളുടെ) കുടുംബ വാർഷിക വരുമാന പരിധി 3.00 ലക്ഷം രൂപയാണ്.

ഭവന വായ്പാ പദ്ധതി

പട്ടികവിഭാഗത്തിൽപ്പെട്ടവർക്ക് പുതിയ ഭവനം നിർമ്മിക്കുന്നതിനായി നിബന്ധനകൾക്കു വിധേയമായി പരമാവധി 10.00 ലക്ഷം രൂപ വായ്പയായി നൽകുന്ന പദ്ധതിയാണിത്. വായ്പയുടെ പലിശ നിരക്ക് 5.00 ലക്ഷം രൂപ വരെ 7% വും 5 ലക്ഷത്തിനു മുകളിൽ 8% വും ആണ്. ഗുണഭോക്താക്കൾ സർക്കാർ ജീവനക്കാരെങ്കിൽ പലിശ നിരക്ക് 9% ആണ്. തിരിച്ചടവ് കാലാവധി 7 മുതൽ 10 വർഷം വരെയാണ്. അപേക്ഷകരുടെ കുടുംബ വാർഷിക വരുമാന പരിധി 6.00 ലക്ഷം രൂപയാണ്.

ഭവന പുനരുദ്ധാരണ വായ്പാ പദ്ധതി

പട്ടികവിഭാഗത്തിൽപ്പെട്ട ജാതിക്കാർക്ക് അവരുടെ നിലവിലുള്ള വീടുകളുടെ പുനരുദ്ധാരണവും വിപുലീകരണവും ഏറ്റെടുക്കുന്നതിന് വായ്പ അനുവദിക്കുന്നതിനായി "ഹൗസ് റിനോവേഷൻ ലോൺ" എന്ന പദ്ധതി കോർപ്പറേഷൻ ആവിഷ്കരിച്ചു. സമീപകാലത്ത് കേരളത്തിലുണ്ടായ വെള്ളപ്പൊക്കത്തിൽ നിരവധി പേരുടെ വീടുകൾ തകർന്ന പശ്ചാത്തലത്തിൽ പദ്ധതിക്ക് പ്രത്യേക പ്രസക്തിയുണ്ട് യഥാർത്ഥ ഭവനങ്ങളിൽ നിന്ന് മാറ്റി പാർപ്പിച്ച വ്യക്തികൾ. നിലവിലുള്ള വാസസ്ഥലങ്ങളുടെ അറ്റകുറ്റപ്പണികൾക്കും അറ്റകുറ്റപ്പണികൾക്കും നവീകരണത്തിനും ഗുണഭോക്താക്കൾക്ക് അഞ്ച് ലക്ഷം രൂപ വരെയുള്ള വായ്പ ഉപയോഗിക്കാം. വായ്പയുടെ തിരിച്ചടവ് കാലാവധി 6 വർഷവും വായ്പയുടെ പലിശ നിരക്ക് 7 ശതമാനവും ആയിരിക്കും. ഗുണഭോക്താവ് സർക്കാർ ജീവനക്കാരൻ ആണെങ്കിൽ പലിശ നിരക്ക് 8%ആയിരിക്കും.

സർക്കാർ ഉദ്യോഗസ്ഥർക്കുള്ള കാർ ലോൺ പദ്ധതി

പട്ടികവിഭാഗത്തിൽപ്പെട്ട സർക്കാർ ജീവനക്കാർക്കുള്ള “കാർ ലോൺ പദ്ധതി” ആരംഭിച്ചിട്ടുണ്ട്. പരമാവധി 7.00 ലക്ഷം രൂപയാണ് വായ്പ നൽകുന്നത്. വായ്പയുടെ പലിശ നിരക്ക് 9% വും തിരിച്ചടവ് കാലാവധി 5 വർഷവുമാണ്.

സർക്കാർ ഉദ്യോഗസ്ഥർക്കുള്ള വ്യക്തിഗത വായ്പാ പദ്ധതി

പട്ടികജാതി/പട്ടികവർഗ്ഗത്തിൽപ്പെട്ട സർക്കാർ ഉദ്യോഗസ്ഥരുടെ നിത്യ ജീവിതത്തിലെ വിവിധ ദൈനംദിനാവശ്യങ്ങൾ നിറവേറ്റുന്നതിനായി ആവിഷ്ക്കരിച്ച ഈ പദ്ധതിയിൻ കീഴിൽ വിവാഹം, രോഗ ചികിൽസ, ഗൃഹപ്രവേശം, തുടങ്ങിയ അടിയന്തിര ഘട്ടങ്ങളിലെ വായ്പാവശ്യങ്ങൾക്ക് പ്രാമുഖ്യം നൽകുന്നതാണ്. പരമാവധി വായ്പാ തുക 2.00 ലക്ഷം രൂപയാണ്. വായ്പയുടെ പലിശ നിരക്ക് 10% വും തിരിച്ചടവ് കാലാവധി 5 വർഷവുമാണ്.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question