പരമ്പരാഗത മൺപാത്ര നിർമ്മാണത്തൊഴിലാളികൾക്കുള്ള ധനസഹായം എങ്ങനെ ലഭിക്കും ?






Kiran Kiran
Answered on June 08,2020

സഹായം:തൊഴിൽ നവീകരിക്കുന്നതിനും യന്ത്രസാമഗ്രികൾ വാങ്ങുന്നതിനും 25,000 രൂപ വീതം.

അർഹതാമാനദണ്ഡം:വാർഷികവരുമാനം ഒരുലക്ഷം രൂപ കവിയാത്ത, നിലവിൽ മൺപാത്രനിർമ്മാണത്തൊഴിൽ ചെയ്യുന്ന, പരമ്പരാഗതതൊഴിലാളികൾക്ക്.

അപേക്ഷിക്കേണ്ട വിധംBackward Class Development Department എന്ന വെബ്‌സൈറ്റിൽനിന്നു ഡൗൺലോഡ് ചെയ്ത നിശ്ചിതമാതൃകയിലുള്ള അപേക്ഷാഫോം പൂരിപ്പിച്ച് ജാതിസർട്ടിഫിക്കറ്റ്, വരുമാനസർട്ടിഫിക്കറ്റ്, മറ്റു സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ എന്നിവ സഹിതം നൽകണം

അപേക്ഷിക്കേണ്ട വിലാസം:തിരുവനന്തപുരം മുതൽ എറണാകുളം വരെയുളള അപേക്ഷകൾ ഉത്തരമേഖലാ ഡെപ്യൂട്ടി ഡയറക്ടർക്കും തൃശ്ശൂർ മുതൽ കാസർഗോഡ് വരെയുളള അപേക്ഷകൾ ദക്ഷിണമേഖലാ ഡെപ്യൂട്ടി ഡയറക്ടർക്കും അയയ്ക്കണം. 

ദക്ഷിണമേഖലാ ഡെപ്യൂട്ടി ഡയറക്റ്റർ (തിരുവനന്തപുരം മുതൽ എറണാകുളം വരെയുളള ചുമതല):

മേഖലാ ഡെപ്യൂട്ടി ഡയറക്ടർ, പിന്നാക്കവിഭാഗവികസനവകുപ്പ്,
സിവിൽ സ്റ്റേഷൻ, രണ്ടാം നില, കാക്കനാട്, എറണാകുളം-682030
ഫോൺ: 0484-2429130, 2428130

ഉത്തരമേഖലാ ഡെപ്യൂട്ടി ഡയറക്റ്റർ (തൃശ്ശൂർ മുതൽ കാസർഗോഡ് വരെയുളള ചുമതല):

മേഖലാ ഡെപ്യൂട്ടി ഡയറക്ടർ,
പിന്നാക്കവിഭാഗവികസനവകുപ്പ്,
സിവിൽ സ്റ്റേഷൻ, കോഴിക്കോട്-673020
ഫോൺ: 0495- 2377786, 2377796

സമയപരിധി:നോട്ടിഫിക്കേഷൻ പ്രകാരമുളള കാലയളവ്


tesz.in
Hey , can you help?
Answer this question