പുതിയ റേഷൻ കാർഡിന് അപേക്ഷിക്കാനുള്ള procedure പറയാമോ? എന്തൊക്കെ രേഖകൾ വേണം? അപേക്ഷിക്കേണ്ടത് എവിടെ? നിലവിൽ എന്റെയും വൈഫിന്റെയും പേര് കുടുംബകാർഡിൽ ഉണ്ട്. അത് മാറ്റി ഞങ്ങളുടെ പേരിൽ പുതിയ കാർഡ് എടുക്കാനാണ്.






Vinod Vinod
Answered on May 21,2020

പുതിയ റേഷന്‍ കാര്‍ഡ് ഉണ്ടാകാൻ 

നേരിട്ട്‌ ഓണ്‍ലൈന്‍ അപേക്ഷകള്‍ നല്‍കാനായി ഇനി പറയും പ്രകാരമുള്ള സ്റ്റെപ്പുകള്‍ ചെയ്യാം.

  • Civil Supplies Website എന്ന ലിങ്കിൽ  കയറുക.

  • സിറ്റിസണ്‍ ലോഗിന്‍, അക്ഷയ ലോഗിന്‍ എന്നീ രണ്ട്‌ ഓപ്ഷനുകള്‍ കാണാം. അവയില്‍ സിറ്റിസണ്‍ ലോഗിന്‍ ക്ലിക്‌ ചെയ്യുക.

  • ലോഗിന്‍ പേജില്‍ ക്രിയേറ്റ്‌ ആന്‍ അക്കണ്ട്‌ എന്ന ലിങ്കില്‍ ക്ലിക്‌ ചെയ്യുക. അപ്പോള്‍ രജിസ്ട്രേഷന്‍ ഫോം എന്ന ലിങ്കിൽ എത്തും.

  • രജിസ്ട്രേഷന്‍ ഫോം പേജില്‍ പുതിയ റേഷന്‍ കാര്‍ഡ്‌ ഉണ്ടാക്കുന്നതിനു വേണ്ടിയാണോ എന്ന ചോദ്യത്തിന്‌ YES/NO എന്ന്‌ കാണാം. ഇതില്‍ പുതിയ കാര്‍ഡിന്‌ വേണ്ടിയാണെങ്കില്‍ മാത്രം Yes കൊടുക്കുക. ബാക്കി എല്ലാ അപേക്ഷകള്‍ക്ക്‌ വേണ്ടിയാണെങ്കില്‍ N0 കൊടുക്കുക.

  • അപേക്ഷകന്റെ താലൂക്ക്‌ /CRO തിരഞ്ഞെടുക്കുക.

  • പേര്‌, ഇ-മെയില്‍ വിലാസം, മൊബൈല്‍ ഫോണ്‍ നമ്പര്‍ എന്നിവ കൊടുത്ത്‌ യൂസര്‍ ഐഡിയും പാസ്‌വേര്‍ഡും കാപ്ഷേ കോഡും കൊടുത്ത്‌ സബ്മിറ്റ്‌ ചെയ്യുക.

  • അപ്പോള്‍ അപേക്ഷകന്റെ ഇ-മെയിലില്‍ വരുന്ന ആക്ടിവേഷന്‍ ലിങ്കില്‍ ക്ലിക്‌ ചെയ്ത്‌ യൂസര്‍ ഐഡിയും പാസ്‌ വേര്‍ഡും കൊടുത്ത്‌ ലോഗിന്‍ ചെയ്ത്‌ അപേക്ഷ സമര്‍പ്പിക്കാം. (നിലവിലുള്ള കാര്‍ഡു സംബന്ധിച്ചുള്ള അപേക്ഷകള്‍ക്ക്‌ രജിസ്ട്രേഷന്‍ ഫോം പേജില്‍ NO കൊടുക്കുക. തുടര്‍ന്ന്‌ ആധാര്‍ നമ്പര്‍/റേഷന്‍ കാര്‍ഡ്‌ നമ്പര്‍ എന്നിവ നല്‍കി സമ്മത പ്രതം ക്ലിക്‌ ചെയ്യുക. തുടര്‍ന്ന്‌ ലോഗിന്‍ ഐഡി ക്രിയേറ്റ്‌ ചെയ്യാം.)

  • ഫോട്ടോകള്‍ JPEG ഫോര്‍മാറ്റിലും (15 KB യില്‍ കൂടാതെ) , മറ്റു രേഖകള്‍ PDF ഫോര്‍മാറ്റിലും (200 KB യില്‍ കൂടാതെ) അപ്‌ ലോഡ്‌ ചെയ്യാം.

  • ഓണ്‍ ലൈന്‍ അപേക്ഷ സമര്‍പ്പിച്ചശേഷം അതിന്റെ പ്രിന്റ്‌ എടുത്ത്‌ ബന്ധപ്പെട്ട രേഖകള്‍ സഹിതം സൂക്ഷിക്കുക.

  • റേഷന്‍ കാര്‍ഡ്‌ TSO/CRO അംഗീകരിച്ചു കഴിയുമ്പോള്‍ അപേക്ഷകന്‌ SMS മുഖേനയോ ഫോണിലൂടെയോ അറിയിപ്പു ലഭിക്കും. അറിയിപ്പു ലഭിച്ചാല്‍ സപ്ലൈ ഓഫീസില്‍ നേരിട്ട്‌ ഹാജരായി അപേക്ഷയുടെ ഹാര്‍ഡ്‌ കോപ്പി നല്‍കി റേഷന്‍ കാര്‍ഡ്‌ കൈപ്പറ്റാം. റേഷന്‍ കാര്‍ഡ്‌ print ചെയ്യുന്നതിന്‌ 100 രൂപയാണ്‌ ഫീസ്‌ ഈടാക്കുന്നത്‌ എന്നാല്‍ മുന്‍ഗണന എ എ വൈ, വിഭാഗങ്ങള്‍ക്ക്‌ 50 രൂപയാണ്‌ ഫീസ്‌. ST വിഭാഗത്തിന്‌ ഫീസ്‌ നല്‍കേണ്ടതില്ല

റേഷൻ കാർഡിൽ നിന്ന് പേര് വെട്ടാൻ

റേഷൻ കാർഡിൽ നിന്ന് പേര് വെട്ടാൻ ഓണ്‍ലൈന്‍ വഴിയോ അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ അപേക്ഷകള്‍ നല്‍കാവുന്നതാണ്‌.

ഓണ്‍ലൈന്‍ വഴി Civil Supplies Website ൽ  ചെയ്യാവുന്നതാണ്.

നിശ്ചിതഅപേക്ഷാ ഫോമിനോടൊപ്പം അംഗത്തെ ഒഴിവാക്കുന്നതിനുള്ള വ്യക്തമായ കാരണവും തെളിയിക്കാനാവശ്യമായ രേഖകളും (ഉദാ. മരണ സര്‍ട്ടിഫിക്കറ്റ്‌,വിവാഹ സര്‍ട്ടിഫിക്കറ്റ്‌ തുടങ്ങിയവ) നൽകണം.


tesz.in
Hey , can you help?
Answer this question