പോക്കുവരവ് കഴിഞ്ഞ വസ്തുവകകളിൽ ഉടമസ്ഥന് പൂർണ്ണ അവകാശം ഉണ്ടായിരിക്കുമൊ?


പുതിയതായി വാങ്ങിയ വസ്തുവകകൾ രജിസ്റ്റർ ചെയ്തതിനു ശേഷം പോക്കുവരവ് ചെയ്ത് കരം അടച്ചാൽ വസ്തു വകകളിൻമേലുള്ള ഉടമസ്ഥാവകാശം ഉറപ്പായി എന്നാണ് പലരും ധരിച്ചിരിക്കുന്നത്.

എന്നാൽ ഭൂമിയിലുള്ള ഉടമസ്ഥാവകാശം മാറ്റുന്നതിനനുസരണമായി വില്ലേജ് റെക്കോർഡുകളിൽ രേഖപ്പെടുത്തിയിട്ടുള്ള ഭൂവുടമകളുടെ പേരുവിവരങ്ങൾ ഭൂനികുതി പിരിക്കുന്ന ആവശ്യത്തിനായി മാറ്റം വരുത്തുന്ന സമ്പ്രദായത്തെയാണ് പോക്ക് വരവ്, ജമമാറ്റം, പതിവ് മാറ്റം, പട്ടമാറ്റം എന്നീ പേരുകളിൽ അറിയപ്പെടുന്നത്.

വസ്തുവകകൾ പോക്കുവരവ് ചെയ്യുന്നത് ഭൂമിയിൽ സർക്കാരിലേക്കുള്ള നികുതി അടക്കുവാനുള്ള ആവശ്യത്തിലേക്കാണ്.

"ഒരു വ്യക്തിക്ക് വസ്തുവിന്മേൽ ഉള്ള ഉടമസ്ഥാവകാശത്തെ ഉണ്ടാക്കുവാനോ ഇല്ലാതാക്കാനോ പോക്കുവരവ് കൊണ്ട് സാധിക്കുകയില്ല"

പോക്കുവരവു നടപടികളിലൂടെ തണ്ടപ്പേർ കണക്ക് പുതുക്കുക വഴി യാതൊരാൾക്കും ഭൂമിയിൽ നിയമപരമായ അവകാശങ്ങൾ സിദ്ധിച്ചതായി കണക്കാക്കാൻ പാടില്ലാത്തതാണ്.

വസ്തുവിന്മേൽ അവകാശ തർക്കമുണ്ടെങ്കിൽ വസ്തുവിന്റെ ഉടമസ്ഥാവകാശം നിർണയിക്കുന്നതിനായി അനുയോജ്യമായ കോടതി നടപടികൾ ആവശ്യമായി വരുന്നതാണ്. അവകാശ തർക്കങ്ങൾ തീർക്കുവാൻ റവന്യൂ ഉദ്യോഗസ്ഥർക്ക് അധികാരം ഇല്ലാത്തതുമാണ്.

വില്ലേജ് മാന്വൽ സെക്ഷൻ 172 ലും Surajbhan v. Financial Commissioner, Suman Varma v. Union of India എന്നീ കേസുകളിലും സുപ്രീം കോടതി മേൽപ്പറഞ്ഞ കാര്യങ്ങൾ വിശദമാക്കിയിട്ടുണ്ട്.

For further assistance, you can reach out to me (Adv K B Mohanan) at info@theconsumercomplaints.org or whatsapp me at 9847445075

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


THE following article will help you to understand the land tax payament procedure in kerala. 

ഭൂമിയുടെ പോക്കുവരവും കരമടയ്ക്കലും .

കേരള ഭൂനികുതി നിയമം സെക്ഷൻ 3 നിർവചിച്ചിരിക്കുന്ന പ്രകാരം ഭൂമിയുടെ കൈവശക്കാരനെ സ്വമേധയാ വില്ലേജ് ഓഫീസർ കണ്ടെത്തി സ്വീകരിക്കുന്ന നടപടികളിലൂടയോ,കൈവശക്കാരനിൽ നിന്നും അപേക്ഷ സ്വീകരിച്ചോ തണ്ടപ്പേർ രജിസ്റ്ററിലും ഭൂനികുതി രജിസ്റ്ററിലും ആവശ്യമായ മാറ്റങ്ങൾ വരുത്തി കൈവശക്കാരന് പുതിയ തണ്ടപ്പേർ നിർണയിച്ചു നൽകുന്ന പ്രക്രിയയാണ് പോക്കുവരവ്.

വില്ലേജിൽ ഡിമാൻഡ് വെച്ചിട്ടുള്ള ഏത് തുകയും സ്വീകരിച്ച് ഓൺലൈനായി രസീത് നൽകുവാൻ വില്ലേജ് ഓഫീസർ ബാധ്യസ്ഥനാണ്. ഒരു ബ്ലോക്കിൽ ഒന്നിലധികം പ്ലോട്ടുകൾ ഉള്ള നികുതി ദായകന് ഒറ്റത്തണ്ടപേർ മാത്രം നൽകി ഒറ്റ നികുതി രസീത് തന്നെ നൽകണം. ഒരു വർഷം ഒന്നിലധികം തവണ ഭൂനികുതി ഈടാക്കാൻ പാടില്ലാത്തതാണ് .(ട. 54 vom )

നികുതി ദായകൻ പ്രത്യേകം അപേക്ഷ നൽകി ആവശ്യപ്പെട്ടാൽ ഓൺലൈൻ രസീൽ വില്ലേജ് ഓഫീസർ മുദ്രപതിച്ചും കയ്യൊപ്പ് ചേർത്തും നൽകാവുന്നതാണ്. ട 55 ( 3 ) vom

ഭൂനികുതി വസ്തു ഉടമയിൽ നിന്നും മാത്രമേ സ്വീകരിക്കുകയുള്ളൂ എന്ന് നിബന്ധന ഇല്ലാത്തതാണ് . വസ്തു ഉടമയ്ക്കു വേണ്ടി കുടുംബാംഗങ്ങളിൽ ആരെങ്കിലും പണം നൽകിയാൽ അത് സ്വീകരിച്ചു വസ്തു ഉടമയുടെ പേരും കരം ഒടുക്കിയ വ്യക്തിയുടെ പേരും നിർദിഷ്ട കോളങ്ങളിൽ പ്രത്യേകമായി രേഖപ്പെടുത്തി നികുതി സ്വീകരിക്കണം. ട. 54 vom

ഭൂനികുതി സംബന്ധിച്ച ആക്ഷേപങ്ങൾ വില്ലേജ് ഓഫീസർക്ക് പരിഹരിച്ച് നൽകാനാവാത്ത പക്ഷം റിക്കോർഡുകളും സ്ഥലവും പരിശോധിച്ചും അന്വേഷണം നടത്തിയും 30 ദിവസങ്ങൾക്കകം ഭൂരേഖ തഹസിൽദാർക്ക് റിപ്പോർട്ട് നൽകണം. ട 61 vom.

പോക്കുവരവ് ചെയ്തു നൽകുന്ന റവന്യൂ ഉദ്യോഗസ്ഥൻ 1961 ലെ ഭൂനികുതി നിയമം, 1966 ലെ പോക്കുവരവ് ചട്ടങ്ങൾ , ലാൻഡ് റവന്യൂ മാനുവൽ വാല്യം സിക്സ് എന്നിവയുടെ അന്തസത്ത ബോധ്യപ്പെട്ടു പ്രവർത്തിക്കുവാൻ ബാധ്യസ്ഥനാണ്. ഭൂമി തർക്ക രഹിതവും പുറമ്പോക്ക് രഹിതവും ആയി അപേക്ഷകന്റെ കൈവശമുണ്ടോ ? വ്യക്തമായ അതിർത്തികൾ ഉണ്ടോ ?, ഭൂമിക്ക് കൃത്യമായ ഉടമസ്ഥതാ രേഖകൾ ഉണ്ടോ ? ഇല്ലെങ്കിൽ കുറഞ്ഞത് 12 വർഷമെങ്കിലും നിരാക്ഷേപമായ കൈവശമുണ്ടോ ? എന്നിവയാണ് പോക്കുവരവ് അപേക്ഷയിന്മേലുള്ള പരിശോധനയിൽ ഒരു റവന്യൂ ഉദ്യോഗസ്ഥൻ പരിഗണിക്കേണ്ട പ്രധാന വിഷയങ്ങൾ .

പോക്കുവരവ് ചെയ്ത് ലഭിക്കേണ്ട വ്യക്തി ഭൂമിയുടെ ഉടമസ്ഥൻ ആയിരിക്കണമെന്ന് നിർബന്ധമില്ല. ഭൂമിയുടെ രജിസ്റ്റർ ചെയ്യപ്പെട്ട കൈവശ ക്കാരനായിരിക്കണം. അതായത് രാജ്യത്ത് നിലവിലുള്ള ഏതെങ്കിലും നിയമങ്ങൾ പ്രകാരം കൈവശക്കാരനായി പ്രഖ്യാപിക്കപ്പെട്ട വ്യക്തി ആയിരിക്കണം. രജിസ്ട്രേഷൻ മുഖേന കൈവശാവകാശം രജിസ്റ്റർ ചെയ്യപ്പെട്ട വ്യക്തി കൈവശക്കാരനാണ്. പട്ടയം കിട്ടിയ വ്യക്തി കൈവശക്കാരനാണ് :കോടതി ഡിക്രി വഴി ഭൂമി ലഭിച്ച വ്യക്തി കൈവശക്കാരനാണ്. വസ്തു ലേലത്തിൽ പിടിച്ച് സെയിൽ സർട്ടിഫിക്കറ്റ് ലഭിച്ച വ്യക്തി കൈവശക്കാരൻ ആണ് . പൊന്നും വില അവാർഡ് മുഖേന ഭൂമി ലഭിച്ച സ്ഥാപനം കൈവശക്കാരൻ ആണ് . രജിസ്റ്റർ ചെയ്തതോ അല്ലാത്തതോ ആയ വിൽപ്പത്രം വഴി ഭൂമി ലഭിച്ചയാൾ കൈവശക്കാരൻ ആണ് . പോക്കുവരവ് ചട്ടങ്ങൾ 1966 റൂൾ 28 പ്രകാരം അനുകൂല ഉത്തരവ് ലഭിച്ച വ്യക്തി കൈവശക്കാരൻ ആണ് . ഭൂമിയിലെ കുടിയാൻ, കാണം കുടിയാൻ, ഭൂമിയുടെ ഉടമസ്ഥൻ, ഭൂമിയുടെ രജിസ്റ്റർ ചെയ്യപ്പെട്ട കൈവശക്കാരൻ , ടിയാളുടെ അഭാവത്തിൽ നിയമാനുസൃത അവകാശികളോ പ്രതിനിധികളോ കൈവശക്കാരാണ് .എന്നാൽ പാട്ട കരാർ , വാടക ചീട്ട് തുടങ്ങിയ താത്കാലിക കൈവശ പ്രമാണങ്ങൾ ഉള്ള വ്യക്തി കൈവശക്കാരൻ അല്ല . Section - 3 KLT Act.

പോക്കുവരവ് അപേക്ഷയുടെ ഒപ്പം ലഭിച്ച പ്രമാണം പരിശോധിക്കുന്നത് ഭൂമിയിൽ അപേക്ഷകന്റെ തർക്കമില്ലാത്ത കൈവശം (De Jure possession )പരിശോധിക്കുവാനുള്ള ഒരു ഉപകരണം മാത്രമാണ്. ഉടമസ്ഥാവകാശം പരിശോധിച്ചു അതുവരെ ആരും ഉന്നയിച്ചിട്ടില്ലാത്ത തർക്കങ്ങൾ ഉന്നയിച്ച് പ്രമാണം സാധുവല്ല എന്ന് വിലയിരുത്തുന്നത് നിയമവിരുദ്ധമാണ്. ആയതിന് സിവിൽ കോടതിക്ക് മാത്രമേ അധികാരമുള്ളു. ഒരു റവന്യൂ ഉദ്യോഗസ്ഥന് അധികാരമില്ലാത്ത മേഖലകളിൽ കടന്നു കയറി ഉടമസ്ഥാവകാശ പരിശോധന നടക്കുന്നു തുടർന്ന് ആധാരം സാധു അല്ല എന്ന് പ്രഖ്യാപിച്ച് തിരുത്താധാരം എഴുതുന്നതിന് നിയമവിരുദ്ധ നിർദ്ദേശം നൽകുന്നു എന്നതാണ് പോക്കുവരവ് അപേക്ഷകൾ ജനങ്ങൾക്ക് ദുരിതം വിതയ്ക്കാൻ കാരണം. ആധാരത്തിൽ തകരാറുകൾ ഉണ്ടെങ്കിൽ തിരുത്താധാരം എഴുതേണ്ടി വരുന്ന സാഹചര്യങ്ങൾ ഉണ്ട് .തിരുത്താധാരം എഴുതാതിരുന്നത് കഴിഞ്ഞാൽ വസ്തു ഉടമയ്ക്ക് വലിയ ദുരന്തങ്ങൾ നേരിടേണ്ടി വന്നേക്കാം. എന്നാൽ ഭൂമിയുടെ കരം ആരിൽ നിന്ന് പരിശോധിക്കണം എന്ന പരിമിത ലക്ഷ്യം മാത്രം ഉള്ള വില്ലേജ് ഓഫീസറോ തഹസിൽദാരോ തിരുത്താധാരം എഴുതിയാൽ മാത്രമേ പോക്കുവരവ് ചെയ്യുകയുള്ളൂ എന്ന് അനുശാസിക്കുന്നത് നിയമപരമായി ശരിയല്ല. പോക്കുവരവ് നിയമം റൂൾ 28 പ്രകാരം യാതൊരുവിധ ഉടമസ്ഥാവകാശ രേഖയും ഇല്ലാത്ത വ്യക്തിയും പോക്കുവരവിന് യോഗ്യനാകുന്നു എന്ന വസ്തുതയും ഓർത്തിരിക്കേണ്ടതാണ്.

ഒരു വ്യക്തിക്ക് പട്ടയം കൈവശം ഇല്ലെങ്കിലും അയാളുടെ അയാളുടെ പക്കൽ നിയമപരമായി രജിസ്റ്റർ ചെയ്യപ്പെട്ട ഉടമസ്ഥാവകാശ പ്രമാണം ഉണ്ടെങ്കിൽ അയാൾക്ക് കരമടച്ച് നൽകണം.

Whenever a dispute arise regarding area and survey numbers mentioned in the document, normally boundaries prevail over numbers but circumstances may demand that the survey numbers should prevail over the descriptive boundaries particularly when the descriptive boundaries are themselves vague and their identification difficult. There can be no inflexible principle in this. The question for consideration always is which part of the description is wrong. Where lands are described by numbers and also by description of the boundaries, and a mortgagor or other grantor owns lands sufficiently answering to one feature and not the other, the other will be rejected as a misdescription--

demonstratio falsa non nost cum de corpore constat. - meaning a false description doesnot void a document if the intend is clear. എഴുതി നൽകിയ ആളുടെ ഉദ്ദേശ്യം വ്യക്തമാണോ എന്നതും പരിശോധിക്കണം. ( തിരുത്താധാരം എഴുതിയാലേ പോക്കുവരവ് ചെയ്ത് നൽകുകയുള്ളൂ എന്ന് അനുശാസിക്കുന്നത് നിയമവിരുദ്ധമാണ്. സ്ഥലപരിശോധന നടത്തി സ്ഥലത്തിൻറെ അതിർത്തികൾ പ്രമാണത്തിൽ പരാമർശിക്കപ്പെട്ടിട്ടുള്ള അതിർത്തികളുമായി യോജിക്കുന്നുവെങ്കിൽ ശരിയായ സർവ്വേ നമ്പരിൽ പോക്കുവരവ് ചെയ്ത് കരമടച്ച് നൽകണം.

അതു പോലെ ആധാരമുള്ള ഭൂമിക്ക് പട്ടയം കിട്ടിയാലേ കരമടച്ച് നൽകുകയുള്ളുവെന്ന് ശഠിക്കുന്നത് നിയമവിരുദ്ധമാണ്.നിലവിലുള്ള ഏതെങ്കിലും നിയമപ്രകാരം ഭൂമിയുടെ കൈവശാവകാശമോ ഉടമസ്ഥത തെളിയിക്കുന്ന പൂർത്തീകരിക്കപ്പെട്ട പ്രമാണങ്ങൾ ഉള്ള ആൾ രജിസ്റ്റേഡ് കൈവശക്കാരൻ എന്ന നിലയിൽ കരമടയ്ക്കുവാൻ യോഗ്യനാണ്.

രജിസ്റ്റർ ചെയ്യപ്പെട്ട ഭാഗ ഉടമ്പടി, ഒഴുകുറി തുടങ്ങിയ പ്രമാണങ്ങളിൽ ഏതെങ്കിലും അവകാശികൾ കക്ഷി ചേർന്നിട്ടില്ലാത്തതായി കണ്ടെത്തിയാൽ പോലും പ്രമാണ പരിശോധന നടത്തി തർക്കങ്ങൾ ഉന്നയിച്ച പ്രമാണം സാധുവല്ല എന്ന് തീരുമാനിക്കുവാൻ റവന്യൂ ഉദ്യോഗസ്ഥർക്ക് അധികാരമില്ല. നിയമപരമായി രജിസ്റ്റർ ചെയ്യപ്പെട്ട ഒരു പ്രമാണപ്രകാരം സ്ഥല പരിശോധന നടത്തി പോക്കുവരവ് ചെയ്യുന്ന നിമിഷം വരെ ആർക്കെങ്കിലും തർക്കം ഉണ്ടോ എന്ന് പരിശോധിക്കുകയാണ് വേണ്ടത്. അതുവരെ ആർക്കുമില്ലാത്ത തർക്കം റവന്യൂ അധികാരികളായിട്ട് ഉന്നയിക്കാൻ പാടില്ല. അപേക്ഷകന് തർക്ക രഹിതവും പുറമ്പോക്ക് രഹിതവും ആയ കൈവശവും വ്യക്തമായിട്ടുള്ള അതിർത്തികളും ഉണ്ടെങ്കിൽ വസ്തു പോക്കുവരവ് ചെയ്തു കരമടച്ച് കൊടുക്കണം.

കോടതിയുടെയോ അർദ്ധ ജുഡീഷ്യൽ അധികാരികളുടെ നിയമാനുസൃത ഉത്തരവോ കൂടാതെ തണ്ടപ്പേർ അവകാശിയിൽ നിന്നും ഭൂനികുതി സ്വീകരിക്കുന്നത് നിഷേധിക്കാൻ പാടില്ലാത്തതാണ് . ഏതെങ്കിലും ഒരു പട്ടദാരൻ മൂന്നുവർഷത്തിനകം ഭൂനികുതി കുടിശ്ശിക വരുത്തിയിട്ടുണ്ടെങ്കിൽ ആയത് പട്ടദാരനെ നേരിട്ട് സമീപിച്ച് നേരിട്ട് ഈടാക്കുന്നതിന് വില്ലേജ് ഓഫീസർക്ക് കടമയുണ്ട്... ട. 61 vom

പോക്കുവരവും ഭൂനികുതിയും സംബന്ധിച്ച ആക്ഷേപം ലഭിച്ചാൽ വില്ലേജ് ഓഫീസർ സ്ഥലപരിശോധന നടത്തി തൻറെ അധികാരപരിധിയിൽ തീരുമാനം എടുക്കാൻ സാധ്യമല്ലാത്ത വിഷയങ്ങൾക്ക് വ്യക്തമായ റിപ്പോർട്ട് നൽകേണ്ടതാണ്.

സ്ഥലപരിശോധന വിഷയങ്ങൾ .

a . അപേക്ഷകൻ തർക്കരഹിതമായി പുറമ്പോക്ക് രഹിതമായി വ്യക്തമായ അതിർത്തികളോടെ ഭൂമി കൈവശം വെച്ചിട്ടുണ്ടോ ?

b . അപേക്ഷകന്റെ കൈവശത്തിനെതിരെ തർക്കമോ ആക്ഷേപമോ ഒരു സിവിൽ കോടതി മുമ്പാകെ പരിഗണനയിലിരിക്കുന്നതാണോ ?

c. ഭൂമിയുടെ കൈവശം ബോധ്യപ്പെടുത്തുന്നതിന് അപേക്ഷകന്റെ പക്കൽ ഉള്ള രേഖകൾ ഏതൊക്കെ?

d. ഭൂമിയിൽ കൈവശം ബോധ്യപ്പെടുന്നതിന് വ്യക്തമായിട്ടുള്ള തെളിവുകൾ ഏതൊക്കെ ?

e. അപേക്ഷകൾ അടയ്ക്കുന്നതിൽ നിന്നും ഏതെങ്കിലും തരത്തിലുള്ള നിരോധനം ലഭിച്ചിട്ടുള്ള വ്യക്തിയാണോ ?

f. പോക്കുവരവ് ചെയ്ത ലഭിക്കുന്നതിനുള്ള നിയമപരമായ ന്യൂനതകൾ എന്തെങ്കിലുമുണ്ടോ ?

അപേക്ഷകൾ നിരസിച്ച മറുപടി നൽകുന്ന പക്ഷം പോക്കുവരവിന് അപേക്ഷകനെ അയോഗ്യനാക്കുന്ന വസ്തുതകൾ / ആക്ഷേപകന്റെ തർക്കങ്ങൾ അടിസ്ഥാനരഹിതമാക്കുന്ന കണ്ടെത്തലുകൾ എന്നിവ ബന്ധപ്പെട്ട നിയമങ്ങളും ചട്ടങ്ങളും സെക്ഷൻ സഹിതം പരാമർശിച്ച് മറുപടി നൽകേണ്ടതാണ്. (Right to get get a reasoned order - എന്നത് സ്വാഭാവിക നീതിയുടെ പ്രധാന ഘടകമാണ് എന്നോർക്കുക.

പരിശോധനയിലൂടെ ഏതെങ്കിലും ഒരു വ്യക്തി ഭൂമിയുടെ കൈവശക്കാരൻ അല്ല എന്ന് കണ്ടെത്തിയാൽ ആരാണ് കൈവശക്കാരൻ എന്നു നിർണയിച്ച് ഭൂനികുതി ഈടാക്കുവാൻ വില്ലേജ് ഓഫീസർ ബാധ്യസ്ഥനാണ്. നികുതി ചുമത്തപ്പെട്ട ഭൂമി കരരഹിതമായി ഒഴിച്ചിടുന്നത് കൃത്യവിലോപമാണ്.

വസ്തുവിന്റെ ബാധ്യത പരിശോധിക്കുമ്പോൾ കൈവശക്കാരന്റെ അവകാശത്തിനെതിരെ നാളിതുവരെ ലഭിച്ചിട്ടുള്ള നിലനിൽക്കുന്ന ആക്ഷേപങ്ങൾ ഉണ്ടോ എന്നാണ് പരിശോധിക്കേണ്ടത്. കടബാധ്യതയുള്ള ഭൂമിയും റവന്യൂ റിക്കവറി നടപടികൾ നിലവിലുള്ള ഭൂമിയും ജപ്തി സാധ്യതയുള്ള ഭൂമിയും അതാത് അധികാരികൾക്ക് അറിയിപ്പ് നൽകി നിലനിൽക്കുന്ന ആക്ഷേപങ്ങൾ ലഭിക്കുന്നല്ലെങ്കിൽ പോക്കുവരവ്ചെയ്ത് നികുതി ഈടാക്കേണ്ടതാണ്. എന്നാൽ ഭൂനികുതി ഈടാക്കുന്നതിന് ഈ തടസ്സങ്ങളൊന്നും ബാധകമല്ല. പണയ വിവരങ്ങളും കോടതി കേസ് വിവരങ്ങളും നികുതി രസീതിൽ രേഖപ്പെടുത്തി നികുതി വാങ്ങാവുന്നതാണ്

മൂന്നുവർഷത്തിൽ കൂടുതലായി ഒരു തണ്ടപ്പേരിൽ നികുതി സ്വീകരിക്കപ്പെടാതെ ഇരുന്നാൽ കൈവശ ക്കാരനെ കണ്ടെത്തി നികുതി സ്വീകരിക്കേണ്ടത് വില്ലേജ് ഓഫീസറുടെ കടമയാണ്. ദീർഘകാലം നികുതി അടയ്ക്കാതെ തണ്ടപ്പേർ ഉടമ വില്ലേജ് ഓഫീസിൽ എത്തുമ്പോൾ ബാധ്യത സർട്ടിഫിക്കറ്റ് പോലെ അനാവശ്യ രേഖകൾ ആവശ്യപ്പെട്ട് നിരുത്സാഹപ്പെടുത്തുന്നത് കാണാറുണ്ട്. ഒറിജിനൽ ആധാരം അപേക്ഷകന്റെ കൈവശം ഉണ്ടെങ്കിലോ സ്ഥലപരിശോധനയിൽ അപേക്ഷകന്റെ കൈവശം ബോധ്യപ്പെട്ടാലോ തടസ്സം ഉന്നയിക്കാതെ തന്നെ കരമടച്ച് നൽകേണ്ടതാണ്.

സബ് ഡിവിഷൻ നടത്തുന്നതിന് ഫാറം 8 ൽ അപേക്ഷ ലഭിച്ചതിന് പ്രകാരം ഉത്തരവ് നൽകുമ്പോൾ ഉത്തരവിന്റെ പകർപ്പുംസബ് ഡിവിഷൻ സ്കെച്ചുo. നിശ്ചിത ഫീസ് വാങ്ങി കൈവശക്കാരന് നൽകിയിരിക്കണം. വസ്തുവിന് ഭൂമിയിൽ അതിർത്തി ഉണ്ടോ എന്ന് പരിശോധിച്ചതിനുശേഷം മാത്രമേ അപേക്ഷയിൽ തുടർനടപടികൾ സ്വീകരിക്കാവൂ. അത്തരം അപേക്ഷകൾ ഭൂമിയിൽ അതിർത്തി സ്ഥാപിച്ചതിനു ശേഷം അപേക്ഷ നൽകുവാൻ കൈവശക്കാരന് നിർദ്ദേശം നൽകി തീർപ്പാക്കേണ്ടതാണ്.

വിൽപത്രങ്ങൾ പോക്കുവരവ് ചെയ്യുമ്പോൾ രജിസ്റ്റർ ചെയ്യപ്പെട്ട വിൽപ്പത്രങ്ങൾ ആണെങ്കിൽ നാളിതുവരെ ആക്ഷേപങ്ങൾ ഒന്നും ലഭിച്ചിട്ടില്ലെങ്കിൽ തണ്ടപ്പേർ ഉടമയുടെ മരണപത്ര സർട്ടിഫിക്കറ്റ് പരിശോധനയിലൂടെ വിൽപ്പത്രം ഊർജ്ജിതത്തിൽ വന്നു എന്ന് ഉറപ്പുവരുത്തി അപേക്ഷകന് ഭൂമിയുടെ കൈവശമുണ്ടെങ്കിൽ സാധാരണ തീറാധാരങ്ങൾ പോക്കുവരവ് ചെയ്യുന്നതുപോലെ തന്നെ പോക്കുവരവ് ചെയ്തു നൽകാവുന്നതാണ്. വിൽപ്പത്രത്തിൽ ഒന്നിലധികം അവകാശികൾ ഉണ്ടെങ്കിൽ ഒരു അവകാശിയിൽ നിന്ന് മാത്രമാണ് അപേക്ഷ ലഭിച്ചതെന്ന് പരിഗണിച്ച് ഒരാളുടെ പേരിൽ മാത്രം വസ്തു പോക്ക് വരവ് ചെയ്തു കൂടാ. പരിശോധനകൾ നടത്തി വസ്തു അതാത് അവകാശികളുടെ കൈവശമാണെന്ന് ഉറപ്പുവരുത്തി അപേക്ഷ ലഭിക്കാത്ത തന്നെ മറ്റ് അവകാശികൾക്കും പോക്കുവരവ് ചെയ്ത് നൽകേണ്ടതാണ്. ഭാഗ പത്രങ്ങൾ പോക്കുവരവ് ചെയ്യുമ്പോഴും ഇതേ സമീപനമായിരിക്കണം സ്വീകരിക്കേണ്ടത്. വില്പത്ര കക്ഷിക്ക് വസ്തു കൈവശമുണ്ടെങ്കിൽ പോക്കു വരവു ചെയ്തു നൽകണം. തർക്കങ്ങൾ ഉന്നയിക്കുന്നവർ ആയത് ഒരു സിവിൽ കോടതി മുമ്പാകെ ഉന്നയിക്കുവാൻ നിർദ്ദേശിക്കണം.. പോക്കുവരവ് ചെയ്തത് തെറ്റി എന്ന് മനസ്സിലാക്കിയാൽ പോക്കുവരവ് റദ്ദാക്കാൻ വ്യവസ്ഥകൾ ഉള്ളതാണ്. രജിസ്റ്റർ ചെയ്യപ്പെടാത്ത വിൽപ്പത്രങ്ങൾ പോക്കുവരവ് നടത്തുമ്പോൾ നിയമാനുസൃത അവകാശ വിചാരണകൾ നടത്തേണ്ടതാണ്.

വിൽപത്രങ്ങളും ആധാരങ്ങളും പോക്കുവരവ് നടത്തുമ്പോൾ പ്രമാണങ്ങളിൽ സർവ്വേ നമ്പർ പിശക് കണ്ടെത്തിയേക്കാം. പ്രമാണത്തിൽ സർവ്വേ നമ്പർ തെറ്റി എന്ന കാരണത്താൽ മാത്രം പോക്കുവരവ് നിഷേധിച്ചു കൂടാ . വസ്തുവിന്റെ കൈവശം ഉറപ്പുവരുത്തുന്നതിന് വേണ്ടി റവന്യൂ അധികാരികൾ പരിശോധന നടത്തുവാൻ ഉപയോഗിക്കുന്ന ഉപകരണങ്ങളിൽ ഒന്നു മാത്രമാണ് വസ്തുവിന്റെ പ്രമാണം. പ്രമാണത്തിൽ നിന്നും കൈമാറ്റം ചെയ്യപ്പെടുന്ന വസ്തുവിന്റെ മറ്റു പരാമർശങ്ങളിൽ നിന്നും കൈമാറ്റ വസ്തു ഏത് എന്ന് നിർണയിക്കാൻ കഴിയുമെങ്കിൽ സർവ്വേ നമ്പറിലെ അപാകത പോക്കുവരവ് ചെയ്യുന്നതിന്ഗുരുതരമായ ഒരു പിശകായി കണക്കാക്കേണ്ടതില്ലാത്തതാണ് . അത്തരം സാഹചര്യങ്ങളിൽ സ്ഥല പരിശോധന നടത്തി ശരിയായ സർവ്വേ നമ്പരിൽ പോക്കുവരവ് ചെയ്തു നൽകുകയും ഉത്തരവുകൾ നൽകുമ്പോൾ പ്രമാണത്തിലെ പരാമർശിത വസ്തുവിന്റെ ശരിയായ സർവ്വേ നമ്പർ സാക്ഷ്യപ്പെടുത്തി ഉത്തരവ് നൽകുകയും വേണം.

തെറ്റായ പോക്കുവരവുകൾ മൂലം കരമടവ് നിഷേധിക്കപ്പെട്ടതായിട്ട് കണ്ടെത്തിയാൽ കൈവശക്കാരൻ അപേക്ഷ ഇല്ലെങ്കിൽ പോലും വില്ലേജ് റിക്കാർഡുകൾ ശരിയായി ക്രമീകരിക്കുന്നതിന് പോക്കുവരവ് റദ്ദ് ചെയ്യുന്നതിനുള്ള റിപ്പോർട്ട് വില്ലേജ് ഓഫീസർ തയ്യാറാക്കി മേലധികാരികൾക്ക് നൽകേണ്ടതാണ്.

റിസർവേയ്ക്ക് മുമ്പ് കൈവശക്കാരന്റെ പേരിൽ കരമടച്ച് വന്നിരുന്ന വസ്തുക്കൾ റിസർവേ തകരാർ മൂലം മുൻജന്മിയുടെ പേരിലേക്കോ പുറമ്പോക്കിലേക്കോ മാറ്റപ്പെട്ടതായി കണ്ടെത്തിയാൽ കൈവശക്കാരന്റെ ഉടമസ്ഥതാപ്രമാണങ്ങൾ ആവശ്യപ്പെടാതെ തന്നെ മുൻപ് കരമടച്ച് വന്നിരുന്ന തണ്ടപ്പേർ വിവരങ്ങൾ കൃത്യമായി പരിശോധിച്ചു നിജസ്ഥിതി ഉറപ്പുവരുത്തി കൈവശക്കാരുടെ പേരിലേക്ക് റിക്കാഡുകൾ പുനക്രമീകരിക്കേണ്ടതാണ്.

പുതിയതായി വസ്തു വാങ്ങുന്നതിന് രേഖകൾ പരിശോധിക്കുന്നതിനും സർട്ടിഫിക്കറ്റ് വാങ്ങുന്നതിനും വില്ലേജ് ഓഫീസിൽ സമീപിക്കുന്ന വ്യക്തികളെ അവർ വാങ്ങുന്ന സ്ഥലം അതിർത്തി നിർമ്മിച്ച്ചു വാങ്ങുന്നതിനും ആധാരത്തിൽ ഒരു ലൈസൻസ്ഡ്സർവേയർ നൽകിയ സ്കെച്ച് കൂടി ഉൾപ്പെടുത്തി ആധാരം രജിസ്റ്റർ ചെയ്യുന്നതിനു പ്രോത്സാഹിപ്പിക്കേണ്ടതാണ്.

അതിർത്തി നിർണയത്തിന് തണ്ടപ്പർ ഉടമകൾ അപേക്ഷ സമർപ്പിക്കുമ്പോൾ വില്ലേജ് FMB യിൽ അപേക്ഷ സ്ഥലത്തിൻറെ സ്കെച്ച് ഉണ്ട് എന്ന് ഉറപ്പുവരുത്തേണ്ടതും അപ്രകാരം സബ് നടത്തിയിട്ടില്ല എങ്കിൽ തുടക്കത്തിൽ തന്നെ അപേക്ഷ നിരസിച്ച് ആവശ്യമായ മാർഗ്ഗ നിർദ്ദേശങ്ങൾ നൽകേണ്ടതാണ്. മാസങ്ങളോളം അപേക്ഷയിൽ അന്വേഷണവും തുടർ പരിശോധനകളും നടത്തിയ ശേഷം വില്ലേജ് എഫ്എംബിയിൽ സബ് ഡിവിഷൻ ഇല്ലാത്തതിനാൽ അപേക്ഷ പരിഗണിക്കാൻ കഴിയുകയില്ല എന്ന് അപേക്ഷകരെ അറിയിക്കുന്ന പ്രവണത ശരിയല്ലാത്തതാണ് .

റിസർവേ ചെയ്തിട്ടില്ലാത്ത സ്വകാര്യഭൂമികൾക്കും പുറമ്പോക്ക് ഭൂമി അല്ലാത്ത . നി : കെ ഭൂമികൾക്കും നികുതി വാങ്ങാവുന്നതാണ്.

James Joseph Adhikarathil . Leading Land Matter consultant in kerala. Call us to to solve your land problems. 9447464502….Contact through whatsapp

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question

Guide

How to do Property Registration in Kerala?

Registration of the property is a full and final agreement signed between two parties. Once a property is registered, it means that the property buyer..
  Click here to get a detailed guide

Guide

Aadhaaram, Pattayam, Pokkuvaravu, Databank

Aadhaaram (Sale Deed) Sale Deed or Adharam is the registered document by which the title of a property is transferred or conveyed from one person to another. In a purchase or sale of a prop..
  Click here to get a detailed guide

Guide

How to get Possession Certificate in Kerala?

A possession certificate is an official statement provided to the citizen by the state government to obtain subsidy and loan for housing. Documents Required to get Possession Certifi..
  Click here to get a detailed guide