ബർത്ത് സർട്ടിഫിക്കറ്റ് കുട്ടിയുടെ പേരിനൊപ്പം അച്ഛന്റെ പേർ ചേർത്ത് ഗസറ്റ് നോട്ടിഫിക്കേഷൻ ഉണ്ട്. അതനുസരിച്ചു ബർത്ത് സർട്ടിഫിക്കറ്റിൽ പേര് ചേർക്കാൻ കൊടുത്തപ്പോൾ പഴയ പേരിനൊപ്പം alias ചേർത്തണു തരാൻ പറ്റുള്ളൂ എന്ന് പറയുന്നു. ഇത് സെരിയാണോ?






ഗസറ്റ് നോട്ടിഫിക്കേഷൻ വഴി തിരുത്തിയ പേര് നിലവിലുള്ള പേരിനൊപ്പം ചേർത്ത് മാത്രമേ ജനന സർട്ടിഫിക്കറ്റ് നൽകുകയുള്ളൂ. കുട്ടിയെ സ്കൂളിൽ ചേർത്തിട്ടുണ്ടെങ്കിൽ ഒരു പ്രാവശ്യം സ്കൂൾ രേഖയിലേതു പോലെ ജനന രജിസ്റ്ററിൽ പേര് തിരുത്താൻ കഴിയുമെന്നതിനാൽ കുട്ടിയുടെ സ്കൂൾ രേഖയിലെ പേരും ഗസറ്റ് നോട്ടിഫിക്കേഷനിലെ പേരും ഒരുപോലെയാണെങ്കിൽ സ്കൂൾ രേഖ നൽകി സ്കൂൾ രേഖയിലേതു പോലെ പേര് തിരുത്താൻ കഴിയും. കുട്ടിയെ സ്കൂളിൽ ചേർത്തിട്ടില്ലെങ്കിൽ നിലവിലുള്ള പേര് ഒരു പ്രാവശ്യം തിരുത്തുവാൻ കഴിയും. അതിന് ഗസറ്റ് നോട്ടിഫിക്കേഷൻ നൽകേണ്ടതില്ല.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question