മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് സാമ്പത്തിക സഹായം ലഭിക്കാൻ  എന്ത് ചെയ്യണം?






Manu Manu
Answered on June 07,2020

പാവപ്പെട്ട ജനവിഭാഗങ്ങൾക്കുണ്ടാകുന്ന മാരകമായ രോഗങ്ങൾക്കു ചികിത്സാധനസഹായം, അപകടമരണങ്ങൾക്ക് ഇരയാകുന്നവർക്ക് അടിയന്തരധനസഹായം, തീപിടിത്തം, ഇടിമിന്നൽ, കടൽക്ഷോഭം എന്നിവമൂലം വാസഗൃഹങ്ങൾ, ഇൻഷുറൻസ് പരിരക്ഷയില്ലാത്ത ചെറുകിടകച്ചവടസ്ഥാപനങ്ങൾ എന്നിവയ്ക്കു് ഉണ്ടാകുന്ന നാശനഷ്ടങ്ങൾക്കു ധനസഹായം, തൊഴിൽക്കുഴപ്പമുണ്ടാകുമ്പോൾ ദുരിതത്തിലാകുന്ന തൊഴിലാളികൾക്കു സൗജന്യറേഷൻ എന്നിങ്ങനെയുള്ള സഹായങ്ങൾ.

അർഹതാമാനദണ്ഡം:

1. കുടുംബവാർഷികവരുമാനം ഒരു ലക്ഷം രൂപയിൽ താഴെയായിരിക്കണം. [ജി. ഒ. (കൈ.) 144/12/റവ തീയതി 11/04/12)
 
2. ഒരു വ്യക്തിക്ക് ഒരുതവണ മാത്രമേ ഈ പദ്ധതിപ്രകാരം ധനസഹായം ലഭിക്കുക്കൂ. എന്നാൽ മാരകരോഗങ്ങൾ (ക്യാൻസർ, വൃക്ക, ഹൃദയസംബന്ധമായ അസുഖങ്ങൾ) ഉള്ളവർക്ക് പ്രത്യേക സാഹചര്യം പരിഗണിച്ച് ഒരിക്കൽ ധനസഹായം ലഭിച്ചു രണ്ടുവർഷത്തിനുശേഷം വീണ്ടും അപേക്ഷിക്കാം.
 
3. അപകടമരണത്തിന്റെ കാര്യത്തിൽ ഒരു വർഷത്തിനുള്ളിൽ ആശ്രിതർ അപേക്ഷിച്ചിരിക്കണം.

അപേക്ഷിക്കേ‌ണ്ട‌ വിധം:CM Distress Relief Fund  എ‌ന്ന‌ വെ‌ബ്‌സൈ‌റ്റ്‌ മുഖേ‌ന‌ ഓൺലൈനാ‌യി‌.

അപേക്ഷയോടൊപ്പം വേണ്ട രേഖകൾ:

1. വരുമാനസർട്ടിഫിക്കറ്റ്
 
2. അസുഖബാധിതരുടെ കാര്യത്തിൽ നിശ്ചിതമാതൃകയിൽ ആറുമാസത്തിനുള്ളിലുള്ള മെഡിക്കൽ സർട്ടിഫിക്കറ്റ് (ഡോക്ടറുടെ ഒപ്പ്, തീയതി എന്നിവ നിർബ്ബന്ധം)
 
3. അപകടമരണത്തിന്റെ കാര്യത്തിൽ മരണസർട്ടിഫിക്കറ്റ്, എഫ്.ഐ.ആർ, പോസ്റ്റുമോർട്ടം റിപ്പോർട്ട് എന്നിവയുടെ പകർപ്പ്.
 
4. തീപിടിത്തത്തിന്റെ കാര്യത്തിൽ എഫ്.ഐ.ആർ, അഗ്നിശമനസേനയുടെ റിപ്പോർട്ട്.
5. അപേക്ഷകരുടെ സത്യപ്രസ്താവന.

നടപടിക്രമംമാനദണ്ഡങ്ങൾക്കനുസൃതമായി നിശ്ചിതരേഖകൾ സഹിതം വില്ലേജോഫീസിൽ ലഭിക്കുന്ന അപേക്ഷ പരമാവധി രണ്ടുദിവസത്തിനുള്ളിൽ നിർദ്ദിഷ്ടപ്രൊഫോർമയിൽ റിപ്പോർട്ട്, ശുപാർശ എന്നിവ സഹിതം മേലധികാരിക്ക് അയയ്‌ക്കണം. താലൂക്കോഫീസിലും കളക്ടറേറ്റിലും ലഭിക്കുന്ന അപേക്ഷകൾ അന്നുതന്നെ പ്രാഥമികാന്വേഷണത്തിനായി ബന്ധപ്പെട്ട വില്ലേജോഫീസർക്കു കൈമാണം.

സർക്കാരിന്റെയോ കളക്ടറുടെയോ ഉത്തരവിന്റെ അടിസ്ഥാനത്തിൽ നോട്ടീസ് നൽകി തഹസീൽദാർ അർഹരായവർക്കു ചെക്കായി ധനസഹായം വിതരണം ചെയ്യുന്നു.

ആനുകൂല്യംമുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്നു ധനസഹായം അനുവദിക്കുന്നതിനുള്ള പരിധി റവന്യൂ (DRFA) വകുപ്പിന്റെ 03.09.2016-ലെ സ.ഉ (കയ്യെഴുത്ത്) നം. 492/16/റവ നമ്പർ ഉത്തരവുപ്രകാരം താഴെപ്പറയും പ്രകാരം ഉയർത്തിയിട്ടുണ്ട്:

  നിലവിലുള്ളത് ഉയർത്തിയത്
കളക്ടർ 2000 10000
റവന്യൂമന്ത്രി 5000 25000
മുഖ്യമന്ത്രി 100000 300000




tesz.in
Hey , can you help?
Answer this question