മുൻസിപ്പാലിറ്റി area ൽ 19 cent വസ്തു ഉണ്ട്. അച്ഛൻ വിദേശത്താണ്. വാർഷിക വരുമാനം 4 ലക്ഷത്തിൽ താഴെ ആണ്. വീട് 2000 square feet ഉണ്ട്. കേരള സർക്കാർ ആവശ്യങ്ങൾക്കുള്ള ews certificate കിട്ടുമോ?
Answered on June 01,2024
കുടുംബ വാര്‍ഷിക വരുമാനവും കുടുംബത്തിന്റെ കൈവശമുള്ള ഭൂസ്വത്തുമാണ് EWS ആനുകൂല്യം ലഭിക്കുന്നതിനുള്ള പ്രധാന ഘടകങ്ങള്‍. അവയുടെ മാനദണ്ഡങ്ങൾ ചുവടെ ചേർക്കുന്നു.
- സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള സ്ഥാപനങ്ങളിലെ സംവരണ ആനുകൂല്യം ലഭിക്കണമെങ്കില്‍ കുടുംബ വാര്‍ഷിക വരുമാനം 4 ലക്ഷം രൂപയോ അതില്‍ താഴെയോ ആയിരിക്കണം. കുടുംബ വാർഷിക വരുമാനം കണക്കാക്കുമ്പോൾ ചുവടെ ചേർക്കുന്നവ ഒഴികെയുള്ള മറ്റെല്ലാ വരുമാനവും പരിഗണിക്കും.
- മുൻസിപ്പാലിറ്റി/മുനിസിപ്പൽ കോർപ്പറേഷൻ പ്രദേശങ്ങളിലെ പരിധി നിർണയിക്കപ്പെട്ടിട്ടുള്ള ഹൗസ് പ്ലോട്ടുകളിൽ നിന്നുള്ള കാർഷിക വരുമാനം,സാമൂഹ്യ സുരക്ഷ പെൻഷനുകൾ,കുടുംബ പെൻഷൻ,തൊഴിലില്ലായ്മ വേതനം,ഉത്സവബത്ത,വിരമിക്കൽ ആനുകൂല്യങ്ങൾ, യാത്രാബത്ത. അപേക്ഷകന്റെ കുടുംബ വാര്‍ഷിക വരുമാനം കണക്കാക്കുമ്പോള്‍ അപേക്ഷ സമർപ്പിക്കുന്ന വർഷത്തിന് തൊട്ടുമുമ്പുള്ള സാമ്പത്തിക വർഷത്തെ വരുമാനമാണ് പരിഗണിക്കുന്നത്.
സംവരണ ആനുകൂല്യം ലഭിക്കണമെങ്കില്‍ മേല്‍ വിവരിച്ച വരുമാന പരിധി പാലിക്കുന്നതിനോടൊപ്പം അപേക്ഷകന്റെ/കുടുബത്തിന്റെ കൈവശം ചുവടെ പറയുന്ന പരിധിയില്‍ കവിഞ്ഞ ഭൂസ്വത്തുക്കള്‍ (ഭൂമി എന്നതിൽ എല്ലാത്തരം ഭൂമിയും ഉൾപ്പെടും) ഒന്നും ഉണ്ടാകാനും പാടില്ല.
ഭൂമി:
ഗ്രാമപഞ്ചായത്ത് പ്രദേശം – 2.5 ഏക്കര്‍ വരെ
മുനിസിപ്പാലിറ്റി പ്രദേശം – 75 സെന്റ് വരെ
മുനിസിപ്പല്‍ കോര്പ്പറേഷന് പ്രദേശം - 50 സെന്റ് വരെ
- ഹൗസ് പ്ലോട്ട് (വീട് നില്ക്കുന്നതോ വീട് വയ്ക്കാന്‍ കഴിയുന്നതോ):
മുനിസിപ്പാലിറ്റി പ്രദേശം – 20 സെന്റ് വരെ
കോര്പ്പറേഷന് പ്രദേശം - 15 സെന്റ് വരെ
കുടുംബത്തിന് ഒന്നിലധികം ഹൗസ് പ്ലോട്ട് കൈവശമുണ്ടെങ്കിൽ അവയെല്ലാം കൂട്ടിച്ചേർത്ത് ആയിരിക്കും പ്ലോട്ടിന്റെ വിസ്തൃതി കണക്കാക്കുക. ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളിലും മുനിസിപ്പൽ അല്ലെങ്കിൽ മുനിസിപ്പൽ കോർപ്പറേഷൻ പ്രദേശങ്ങളിലുമായി അപേക്ഷകന്റെ കുടുംബത്തിന് ഭൂസ്വത്ത് ഉണ്ടെങ്കിൽ അതിൻറെ ആകെ വിസ്തൃതി 2.5 ഏക്കറിൽ അധികരിക്കാൻ പാടില്ല. മുനിസിപ്പൽ പ്രദേശങ്ങളിലും മുനിസിപ്പൽ കോർപ്പറേഷൻ പ്രദേശങ്ങളിലുമായി അപേക്ഷകന്റെ കുടുംബത്തിന് ഭൂസ്വത്ത് ഉണ്ടെങ്കിൽ അതിൻറെ ആകെ ഭൂവിസ്തൃതി 75 സെൻറിൽ അധികരിക്കാൻ പാടില്ല. കുടുംബത്തിന് മുനിസിപ്പൽ പ്രദേശങ്ങളിലും മുനിസിപ്പൽ കോർപ്പറേഷൻ പ്രദേശങ്ങളിലും ഹൗസ് പ്ലോട്ട് ഉണ്ടെങ്കിൽ അവ കൂട്ടിച്ചേർത്ത് കണക്കാക്കിയാൽ വിസ്തൃതി 20 സെന്റില്‍ അധികരിക്കാൻ പാടില്ല. ഭൂവിസ്തൃതി കണക്കാക്കുന്നതിന് സംസ്ഥാനത്തിനകത്തും പുറത്തുമുള്ള ഭൂമി കണക്കിലെടുക്കുന്നതാണ്.
AAY, PHH, റേഷന്‍ കാര്‍ഡുകളില്‍ പേരുള്ളവര്‍ക്ക് അത്തരം റേഷന്‍ കാര്‍ഡില്‍ പേരുണ്ടെന്ന വില്ലേജ് ആഫീസറുടെ സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തില്‍ ഈ സംവരണ ആനുകൂല്യം ലഭിക്കുന്നതാണ്. അവര്‍ക്ക് കുടുംബ വാര്‍ഷിക വരുമാനമോ കൈവശമുള്ള ഭൂമിയുടെ അളവോ ബാധകമല്ല.
കുടുംബം എന്ന നിര്‍വ്വചനത്തില്‍ അപേക്ഷന്/അപേക്ഷക, അപേക്ഷകന്റെ/അപേക്ഷകയുടെ മാതാപിതാക്കള്‍, 18 വയസ്സിനു താഴെയുള്ള സഹോദരങ്ങള്‍, അപേക്ഷകന്റെ/അപേക്ഷകയുടെ പങ്കാളി എന്നിവരാണ് ഉള്‍പ്പെടുന്നത്.
സുസ്ഥിരമായ സമ്പാദ്യം, വാനോളമുയരുന്ന സമൃദ്ധി!!! 2024 April 1 മുതല്‍ 2025 February 28 വരെ
Related Questions
-
Kerala Institute of Local Administration - KILA
Government of Kerala . Answered on May 17,2024Can anyone post norms related to ews certificate both state (Kerala) and central purpose? Need govt order showing criteria of ews.
EWS മായി ബന്ധപെട്ടഇത് മാനദണ്ഡങ്ങള്‍ Kerala Institute of Local Administration പലപ്പോഴായി TESZ ൽ നല്‍കിയിട്ടുള്ളത് കാണുക. ഇതുമായി പ്രധാനപെട്ട സര്‍ക്കാര്‍ ഉത്തരവുകള്‍ ചുവടെ പറയുന്നവയാണ്. ഇവ ...
1 0 7 -
Kerala Institute of Local Administration - KILA
Government of Kerala . Answered on May 17,2024എന്റെ ഒരു പ്രാവശ്യത്തെ അപേക്ഷ എന്റെ ഒരു കൂട്ടുകാരി ആണ് എനിക്ക് വേണ്ടി അയച്ചത്. അവൾ അറിയാതെ എന്റെ psc login page il ews എന്ന portion yes ആക്കി കൊടുത്തു. ഞാൻ അത് no ആക്കി ഇട്ടിരുന്നതാണ്. എന്റെ അച്ഛനും husbandum army il ആണ്. കഴിഞ്ഞ ദിവസം എനിക്ക് employment exchange il നിന്നും ews തെളിയിക്കാൻ വേണ്ടി ഒരു നോട്ടീസ് വന്നു. പ്രൊഫൈൽ ile ews portion no ആക്കാൻ എന്തെങ്കിലും വഴി ഉണ്ടോ? അതിനു വേണ്ടി എന്താണ് ഞാൻ ചെയ്യേണ്ടത് എന്ന് ഒന്ന് പറഞ്ഞു തരുമോ?
ഒറ്റ തവണ രജിസ്ട്രേഷൻ സംബന്ധിച്ച ഉദ്യോഗാര്‍ഥികളുടെ സംശയ നിവാരണത്തിനായി PSC യിൽ ഹെല്പ് ഡസ്ക് പ്രവര്‍ത്തിക്കുന്നുണ്ട് (Working Hours only). നമ്പറുകൾ ചുവടെ ചേർക്കുന്നു.0471-2546400, 0471-2546401, ...
1 0 5 -
-
Kerala Institute of Local Administration - KILA
Government of Kerala . Answered on December 31,2021BPL RATION CARD ഉള്ളവർക്ക് സെൻട്രൽ government ജോലിക്ക് വേണ്ടി ews certificate ലഭിക്കാൻ ബാക്കി എല്ലാ criteria യും സരിയാകണമെന്നുണ്ടോ? കൃഷി സ്ഥലം ഇല്ല. വീട് 1000sq.ft താഴേ(600 sq.ft ആണുള്ളത്). വാർഷിക വരുമാനം below 8 laksh(വരുമാനം ഇല്ല,കൂലി പണിയാണ്),ഹൗസ്പ്ലോട് 4.1സെൻ്റിൽ താഴേ വേണം എന്നാണ് റൂൾ.but 6.2cent ഉണ്ട്.ഇങ്ങനെ ആണെങ്കിൽ ബിപിഎൽ കാർഡ് കാർക് EWS certificate ലഭിക്കുമോ?
സാമ്പത്തിക ദുർബല വിഭാഗത്തിൽപെട്ടവർക്ക് അപ്രകാരം സാക്ഷ്യപത്രം നൽകുന്നതിനുള്ള അർഹത മാനദണ്ഡം നിശ്ചയിച്ചു കൊണ്ട് 14/ 03/ 2019 ലെ ജി.ഒ. (Ms.) No.52/ 2019/ GAD ...
1 0 385 -
Niyas Maskan
Village Officer, Kerala . Answered on December 30,2021എത്ര ദിവസത്തിനുള്ളിൽ ews certificate ലഭിക്കും?
സാദാരണ 7 ദിവസം
1 0 144 -
Kerala Institute of Local Administration - KILA
Government of Kerala . Answered on May 20,2024Where can I get the application form for the general ews certificate in Kerala and EWS certificate for central govt jobs?
EWS ന് നൽകേണ്ട അപേക്ഷ ഫാറത്തിന്റെ കോപ്പി അറ്റാച്ച് ചെയ്യുന്നു. EWS Certificate Application Form
1 0 6 -
-
Kerala Institute of Local Administration - KILA
Government of Kerala . Answered on March 14,2023വീട് 1550 square feet ഉണ്ട് . വരുമാനം 2.5 lakh ത്തിൽ താഴെയാണ്. വീട് ഇരിയ്ക്കുന്ന സ്ഥലം പഞ്ചായത്തിൽ 25 cent -ൽ ആണ് കേരള മെഡി സിനു EWS കോട്ടായിൽ admission കിട്ടുമോ?
സംസ്ഥാന മാനദണ്ഡങ്ങൾ അനുസരിച്ച് [G.O(Ms)No.2/2020/P&ARD Dated:12/02/2020], SC, ST, OBC കൾക്കുള്ള സംവരണ പദ്ധതിയിൽ ഉൾപ്പെടാത്തവരും കുടുംബത്തിന് മൊത്തം വാർഷിക വരുമാനം 4 ലക്ഷം രൂപ (നാല് ...
1 0 189 -
Kerala Institute of Local Administration - KILA
Government of Kerala . Answered on March 14,2023ഞാനും എൻ്റെ ഭർത്താവും വാടകവീട്ടിൽ ആണ് കഴിയനെ, ഹിന്ദു (നായർ) - ക്രിസ്ത്യൻ intercaste marriage ആയിരുന്നു. എനിക്ക് EWS certificate ലഭിക്കാനായി ഞങ്ങളുടെ മാതാപിതാക്കളുടെ assets and family income കനിക്കേണ്ടത്തുണ്ടോ?
കാണിക്കേണ്ടിവരും. EWS മാനദണ്ഡം അനുസരിച്ച് കുടുംബം എന്നതിൽ അപേക്ഷക/അപേക്ഷകൻ, മാതാപിതാക്കൾ, 18 വയസിന് താഴെ പ്രായമുള്ള മക്കൾ, 18 വയസിന് താഴെ പ്രായമുള്ള സഹോദരങ്ങൾ, അപേക്ഷകയുടെ/ ...
1 0 88 -
Kerala Institute of Local Administration - KILA
Government of Kerala . Answered on May 03,2022എനിക്ക് മുൻസിപ്പാലിറ്റിയിൽ 9.5 cent സ്ഥലവും 1500sq feet വീടും, വൈഫിന് Rs 44500/-basic pay ഉള്ള ഒരു ജോലിയും ഉണ്ട്. എനിക്ക് ews സർട്ടിഫിക്കറ്റ് eligibility ഉണ്ടോ?
സാമ്പത്തിക ദുർബല വിഭാഗത്തിൽപെട്ടവർക്ക് അപ്രകാരം സാക്ഷ്യപത്രം നൽകുന്നതിനുള്ള അർഹത മാനദണ്ഡം നിശ്ചയിച്ചു കൊണ്ട് 14/ 03/ 2019 ലെ ജി.ഒ. (Ms.) No.52/ 2019/ GAD ...
1 0 162 -
-
Kerala Institute of Local Administration - KILA
Government of Kerala . Answered on April 18,2023ഞാൻ എന്റെ മാത്രംപേരിലുള്ള മൂന്ന് സെന്റ് ഭൂമിയിൽ 400 സ്ക്വയർ ഫീറ്റ് വീട്ടിൽ ഒറ്റക്ക് താമസിക്കുന്നു. എന്റെ പേരിൽ മറ്റ് ഭൂമികൾ ഇല്ല. റേഷൻ കാർഡിൽ എന്റെ പേര് മാത്രമാണുള്ളത്. എന്റെ വാർഷിക വരുമാനം നാലു ലക്ഷത്തിൽ താഴെയാണ്. എന്റെ മാതാപിതാക്കൾ എന്റെ കൂടെയല്ല. ഈ അവസ്ഥയിൽ എന്റെ മാതാപിതാക്കളുടെ വരുമാനം കണക്കിൽപ്പെടുത്താതെ എനിക്ക് EWS ന് അർഹതയുണ്ടോ ?
ഇല്ല. മാതാപിതാക്കളുടെ വരുമാനം കൂടി കണക്കിലാക്കിലെടുത്തേ സാക്ഷ്യ പത്രം ലഭിക്കൂ.
1 0 5 -
Kerala Institute of Local Administration - KILA
Government of Kerala . Answered on August 01,2022കേരള സർക്കാർഇന്റെ ews സർട്ടിഫിക്കറ്റ് നു grama panchayath ഇൽ എത്ര സെന്റ് ഹോസ്സിങ് പ്ലോട്ട് limit aanu?
സാമ്പത്തിക ദുർബല വിഭാഗത്തിൽപെട്ടവർക്ക് അപ്രകാരം സാക്ഷ്യപത്രം നൽകുന്നതിനുള്ള അർഹത മാനദണ്ഡം നിശ്ചയിച്ചു കൊണ്ട് 14/ 03/ 2019 ലെ ജി.ഒ. (Ms.) No.52/ 2019/ GAD ...
1 0 95 -
KSFE
SponsoredKSFE കസ്റ്റമർ മീറ്റ് 2024
ജന്മദിനാഘോഷങ്ങളുടെ ഭാഗമായി കെ.എസ്.എഫ്.ഇ.യുടെ എല്ലാ ശാഖകളിലും കസ്റ്റമർ മീറ്റ് 2024 നടത്തുന്നതാണ്
-
Niyas Maskan
Village Officer, Kerala . Answered on August 04,2022ews certificate ന് അപേക്ഷിക്കുമ്പോൾ ലോൺ എടുത്ത തുക അക്കൗണ്ടിൽ വരുന്നത് വരുമാനമായി കണക്കാകുമോ?
ഇല്ല
1 2 33 -
Kerala Institute of Local Administration - KILA
Government of Kerala . Answered on December 01,2022കേന്ദ്ര മാനദണ്ഡമനുസരിച്ച് ഗ്രാമപഞ്ചായത്തിൽ താമസിക്കുന്നവർക്കുള്ള EWS Category മനദണ്ഡം എന്താണ്? SSC CGL എക്സാമിന് EWS എന്ന് രേഖപ്പെടുത്തി. 20 Cent സ്ഥലമാണ് ഉള്ളത്, വീട് 600 Sqft, വരുമാനം 130000/Annum Certificate ലഭിക്കുമോ?
മുനിസിപ്പാലിറ്റികളല്ലാത്തിടത്ത് 4.13 സെന്റിൽ കൂടുതൽ റസിഡൻഷ്യൽ പ്ലോട്ട് ഉണ്ടാകാൻ പാടില്ല. എന്നാൽ കൃഷി ഭൂമി 5 ഏക്കർ വരെ ആകാം. വാർഷിക വരുമാന പരിധി 8 ...
1 0 47 -
KSFE
SponsoredKSFE കസ്റ്റമർ മീറ്റ് 2024
ജന്മദിനാഘോഷങ്ങളുടെ ഭാഗമായി കെ.എസ്.എഫ്.ഇ.യുടെ എല്ലാ ശാഖകളിലും കസ്റ്റമർ മീറ്റ് 2024 നടത്തുന്നതാണ്
-
Kerala Institute of Local Administration - KILA
Government of Kerala . Answered on March 14,2023I'm living in panchayat area in Kerala,my family income is below 4 lakh and house plot 1200 sqft in 60 cent land (total land of family). Am I eligible for central EWS?
As per central norms [G.O(Ms)No.52/2019/GAD Dated:14/03/2019], persons who are not covered under the scheme of reservation for SCs, STs,and ...
1 0 196 -
Try to help us answer..
-
എന്റെ അച്ഛൻ ഒബിസി യും അമ്മ general ഉം ആണ്. എന്റെ SSLC സർട്ടിഫിക്കറ്റ് general ആണ്.സാമ്പത്തികമായി പിന്നോക്കം ആണ് എനിക്ക് ews സർട്ടിഫിക്കറ്റ് ലഭിക്കുമോ?
Write Answer
-
EWS certificate Kerala psc yil oru കുട്ടി ഹാജരാക്കിയത് false information വെച്ച് ആണ് എന്ന് ഉറപ്പുണ്ട്. ഞാൻ ആ same rank list il ഉൾപെട്ട ഉദ്യോഗാർത്ഥി ആണ്. എവിടെ ആണ് എനിക്ക് പരാതി കൊടുക്കാൻ കഴിയുക? എൻ്റെ ഐഡൻ്റിറ്റി reveal ചെയ്യാതെ പരാതി ബോധിപ്പിക്കാമോ?
Write Answer
-
അച്ഛൻ saiva വെള്ളാളർ (കോട്ടയം )അമ്മ നായർ. But 2 വീട്ടുകാരും NSS അംഗത്വം ആണ്. എന്നാൽ ഞങളുടെ sslc ബുക്കിൽ Saiva വെള്ളാളർ എന്നാണ്. അപ്പോൾ EWS സർട്ടിഫിക്കറ്റ് എങനെ apply ചെയ്യും ? സമുദായ സംഘടനകൾക് എന്തെങ്കിലും റോൾ ഉണ്ടോ ഈ കാര്യത്തിൽ?
Write Answer
-
Municipality area il 9 cent plot um income 4 lakh il thazheyum aanu. Married aayttulla brothers und.Income parents nte matram aano calculate cheyyuka? EWS apply cheyyan sadhikkumo?
Write Answer
-
എനിക്ക് എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് നിന്നും ഒരു ജോലിയുടെ ഭാഗമായി കത്ത് വന്നിട്ടുണ്ട് അതിൽ Ews certificate ആവശ്യപ്പെട്ടു അപ്പോൾ എനിക്ക് അത് കുറഞ്ഞ ദിവസത്തിനുള്ളിൽ ലഭിക്കാൻ എന്ത് ചെയ്യണം എന്തൊക്കെ രേഖകളാണ് വില്ലേജ് officil സമർപ്പിക്കേണ്ടത്?
Write Answer
-
എന്റെ അച്ഛൻ ഒബിസി യും അമ്മ general ഉം ആണ്. എന്റെ SSLC സർട്ടിഫിക്കറ്റ് general ആണ്.സാമ്പത്തികമായി പിന്നോക്കം ആണ് എനിക്ക് ews സർട്ടിഫിക്കറ്റ് ലഭിക്കുമോ?
-
Trending Questions
-
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on April 14,2023Where are the AI Camera locations of motor vehicle department in Kerala?
*All Kerala MVD AI camera locations* Thiruvananthapuram Parassala Thiruvananthapuram Pambukala Thiruvananthapuram Kovalam Jn Thiruvananthapuram Neyyattinkara_2 Thiruvananthapuram Neyyattinkara_1 Thiruvananthapuram Thozhukkal Thiruvananthapuram Balaramapuram_1 Thiruvananthapuram Balaramapuram_2 Thiruvananthapuram Pallichal Jn Thiruvananthapuram Thiruvallom Thiruvananthapuram Kumarichantha Thiruvananthapuram ...
1 0 88536 -
JOY MRC
Answered on September 19,2021How to convert license number 5/9308/2014 from Kerala to this new format in Digilocker?
Use mparivahan app for RC and License addition which is equivalent to digilocker and also valid for Rto checking. ...
2 3151 65599 -
Subhash Chandran
Retired Dy Tahsildar and Land Consultant, Mobile- 8848753166 . Answered on September 07,2023സ്ഥിരപുഞ്ച എന്നാൽ എന്താണ്?
Settlement കാലത്ത് മലബാർ പ്രദേശത്തുള്ള ഭൂമികളെ നഞ്ച, തോപ്, സ്ഥിരം പുഞ്ച,അസ്ഥിരത പുഞ്ച, നികുതികെട്ടാതത്, പുറമ്പോക്ക് എന്നിങ്ങനെ ആറായി തിരിച്ചിരുന്നു…സ്ഥിരപുഞ്ച എന്നാൽ എല്ലാ വർഷവും സ്ഥിരമായി ...
1 0 6033 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on March 07,2023What is the procedure for tharam matom - land conversion nilam to purayidom in Kerala ?
Nilam - purayidom Land conversion or Tharam mattom in Kerala The register containing details of all types of land ( ...
1 86 7815 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on April 14,2023എന്താണ് വില്ലേജ് ഓഫീസിലെ BTR അഥവാ ബേസിക് ടാക്സ് രജിസ്റ്റർ . പ്രാധാന്യമെന്ത്?
ഒരു വില്ലേജിലുള്ള എല്ലാ ഭൂമികളുടെയും സർക്കാർ ഭൂമിയായാലും പുറമ്പോക്ക് ഭൂമി ആയാലും സർവ്വേ നമ്പർ ക്രമത്തിലുള്ള വിവരങ്ങൾ കാണിക്കുന്ന സ്ഥിരം രജിസ്റ്റർ ആണ് അടിസ്ഥാന ഭൂമി ...
1 393 7830 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on March 07,2023How pokkuvaravu, mutation of land is done in Kerala?
The following article will help you to understand the land tax payment procedure in Kerala. ഭൂമിയുടെ പോക്കുവരവും കരമടയ്ക്കലും . കേരള ഭൂനികുതി ...
1 0 111 -
Niyas Maskan
Village Officer, Kerala . Answered on July 30,2020How long is one and same certificate valid? Who will issue it if i have to produce before the American consulate? Is it valid for use if my name is different in land related documents?
One and the Same certificate has lifetime validity now.If the certificate is to be submitted to any institution within ...
1 0 4950 -
Balachandran Kollam
Answered on August 19,2023എന്താണ് Posession, non LA and non RR?
A certificate of possession is a certificate that certifies who possesses the registered lands. Revenue authorities are also granting ...
1 0 1291 -
Venu Mohan
Citizen Volunteer, Kerala . Answered on April 15,2021BPL സർട്ടിഫിക്കറ്റ് നൽകുന്നത് സംബന്ധിച്ച് സർക്കാർ ഉത്തരവിന്റെ -(കൈ )നമ്പർ 2867/16തിയതി 13.10.2016-പകർപ്പ് ഉണ്ടാകുമോ ?
Please see the Government Order below.
1 0 638 -
Niyas Maskan
Village Officer, Kerala . Answered on August 31,2023What is the format affidavit for non creamy layer certificate in Kerala?
അഫിഡവിറ്റ് ഇന്ന വില്ലജ് ഓഫീസർ മുൻപാകെ ഇന്ന വില്ലേജിൽ ഇന്ന വാർഡിൽ ഇന്ന വീട്ടിൽ താമസിക്കുന്ന ഇന്നയാളുടെ മകൻ ആയ ഞാൻ ബോധിപ്പിക്കുന്ന സത്യവാങ്മൂലം ഞാൻ മേൽകാണുന്ന അഡ്രസിൽ ഇത്ര ...
1 307 6259