മുൻസിപ്പൽ കൗൺസിലർക്കെതിരെയുള്ള പരാതിയിൽ കളക്ടർ/ സെക്രട്ടറി എന്നിവർക്ക് നടപടിയെടുക്കാമോ?


തിരഞ്ഞെടുക്കപ്പെട്ട പഞ്ചായത്ത്‌/ മുൻസിപ്പൽ ജനപ്രതിനിധികളുടെ പ്രവർത്തികൾ അഴിമതിയും സത്യപ്രതിജ്ഞാ ലംഘനവുമാണെന്ന് ബോധ്യമുണ്ടെങ്കിൽ Kerala Muncipality Act 1994 സെക്ഷൻ 229 A പ്രകാരം, അവർക്കെതിരെയുള്ള പരാതികൾ പരിഗണിക്കപ്പെടേണ്ട അധികാരസ്ഥാനം കേരള പഞ്ചായത്ത്‌ രാജ് ആക്ട് സെക്ഷൻ 271G പ്രകാരം രൂപീകരിക്കപെട്ടിട്ടുള്ള ഓംബുഡ്‌സ്മാനാണ്.

തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾ കലക്ടർ, സെക്രട്ടറി എന്നീ ഉദ്യോഗസ്ഥന്മാരുടെ കീഴുദ്യോഗസ്ഥരല്ല. അതുകൊണ്ട് ജനപ്രതിനിധികൾക്കെതിരെയുള്ള പരാതികൾ പരിഗണിക്കുവാനുള്ള അധികാരം മേൽവിവരിച്ച ഉദ്യോഗസ്ഥന്മാർക്ക് ഇല്ലാത്തതും ആകുന്നു.

For further assistance, you can reach out to me (Adv K B Mohanan) at info@theconsumercomplaints.org or whatsapp me at 9847445075

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question