മുൻസിപ്പൽ റോഡുകൾക്ക് എങ്ങനെ പേര് നൽകണം? 






മരണപ്പെട്ടുപോയ തന്റെ അപ്പൂപ്പനായ കൊച്ചുകുട്ടപ്പന്റെ പേര് വലിയ അക്ഷരത്തിൽ ബോർഡിലെഴുതി മുൻസിപ്പൽ റോഡിൽ സ്ഥാപിക്കുമ്പോൾ കൊച്ചുമകൻ വേറെ ഒന്നും ആലോചിച്ചിരുന്നില്ല.

ഭരണസമിതി അറിയാതെ കൊച്ചുമകൻ സ്ഥാപിച്ച "കൊച്ചു കുട്ടപ്പൻ റോഡ് " ഓരോ ദിവസം കഴിയുമ്പോഴും കൂടുതൽ കൂടുതൽ പ്രസിദ്ധമാകുമ്പോൾ കുടുംബക്കാർക്ക് ഉണ്ടായ സംതൃപ്തി പറഞ്ഞറിയിക്കാൻ വയ്യ.

കേരള മുൻസിപ്പാലിറ്റി ആക്ട് സെക്ഷൻ 379 അനുസരിച്ച് , മുൻസിപ്പൽ കോർപറേഷന്റെ കീഴിലുള്ള റോഡുകൾക്ക് മുൻസിപ്പാലിറ്റിക്ക് പേര് നൽകുവാൻ അധികാരമുണ്ട്.

എന്നാൽ അങ്ങനെ പേര് നൽകുമ്പോൾ വാർഡ് സഭയിൽ ചർച്ചയ്ക്ക് വയ്ക്കേണ്ടതും, അംഗങ്ങളുടെ ഭൂരിപക്ഷ തീരുമാനം കണക്കിലെടുക്കേണ്ടതുമാകുന്നു.

മുൻസിപ്പൽ തീരുമാനം അനുസരിച്ച് സ്ഥാപിക്കപ്പെടുന്ന ബോർഡുകളിൽ മാറ്റം വരുത്തുവാൻ മറ്റാർക്കും അധികാരമില്ല.

ഭരണസമിതി അറിയാതെ സ്ഥാപിക്കപ്പെടുന്ന ബോർഡുകൾ ചട്ടവിരുദ്ധമായി കണക്കാക്കപ്പെടുകയും, ഉടമസ്ഥന്റെ ചിലവിൽ മാറ്റി സ്ഥാപിക്കേണ്ടതുമാണ്.

ഒരിക്കൽ മുനിസിപ്പാലിറ്റിയുടെ തീരുമാനപ്രകാരം സ്ഥാപിക്കപ്പെട്ട ബോർഡും പേരും മാറ്റി വേറൊരു പേരിടാനുള്ള അധികാരവും മുനിസിപ്പാലിറ്റിയിൽ നിക്ഷിപ്തമാണ്.

For further assistance, you can reach out to me (Adv K B Mohanan) at info@theconsumercomplaints.org or whatsapp me at 9847445075

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question