മൂന്ന് ലക്ഷം രൂപയിൽ താഴെ വരുമാനമുള്ള സർക്കാർ ഉദ്യോഗസ്ഥരായ വികലാംഗർക്ക് ഈ ഭവന പദ്ധതി പ്രകാരം ഏതെങ്കിലും തരത്തിലുള്ള മുൻഗണന ലഭിക്കുമോ? ഈ പദ്ധതി പ്രകാരം വികലാംഗർക്കുള്ള മുൻഗണന മാനദണ്ഡം എന്താണ്?






Vinod Vinod
Answered on August 06,2020

സര്‍ക്കാര്‍/അര്‍ദ്ധസര്‍ക്കാര്‍/ പൊതുമേഖല സ്ഥാപനങ്ങളില്‍ സ്ഥിരജോലിക്കാരോ ഇത്തരം സ്ഥാപനങ്ങളില്‍ നിന്നും പെന്‍ഷന്‍ കൈപ്പറ്റൂന്നവരോ ആയ അംഗങ്ങളുള്ള കുടുംബക്കാർക് അപേക്ഷിക്കാൻ പറ്റില്ല.

ലൈഫ് മിഷൻ ഭവന പദ്ധതി 2020ന് മുന്‍ഗണനാ ലഭിക്കാന്‍ അര്‍ഹരായ കുടുംബങ്ങള്‍.

  • മാനസിക വെല്ലുവിളികള്‍ നേരിടുനനവരോ/ അന്ധരോ ശാരീരികത്തളര്‍ച്ച ബാധിച്ചവരോ ആയ കുടുംബാംഗങ്ങള്‍ ഉള്ള കൂടുംബങ്ങള്‍
  • അഗതി / ആശ്രയ പദ്ധതിയിലെ ഗുണഭോക്താക്കള്‍

  • 40%-ലേറെ അംഗവൈകല്യമുള അംഗങ്ങള്‍ ഉള്ള കുടുംബങ്ങള്‍

  • ഭിന്നലിംഗക്കാര്‍

  • ഗൂരുതര/മാരക രോഗമുള്ള (കാന്‍സര്‍, ഹൃദ്രോഗം/ കിഡ്നി തകരാറ്‌ മുലം ഡയാലിസിസ്‌ വിധേയരാകുന്നവര്‍/പക്ഷാഘാതം തുടങ്ങിയവ) അംഗങ്ങളുള്ള കുടുംബങ്ങള്‍

  • അവിവാഹിതരായ അമ്മമാര്‍ കുടുംബനാഥയായുള്ള കുടുംബങ്ങള്‍

  • രോഗമോ അപകടമോ കാരണം തൊഴിലെടുത്തു ജീവിക്കാനാകാത്ത കൂടുംബനാഥരായ കുടുംബങ്ങള്‍

  • വിധവയായ കുടുംബനാഥയും സ്ഥിരവരുമാനമില്ലാത്ത അംഗങ്ങളുമുള്ള കുടുംബങ്ങള്‍

  • എച്ച്‌.ഐ.വി ബാധിതരായ അംഗങ്ങളുള്ള കുടുംബങ്ങള്‍.


tesz.in
Hey , can you help?
Answer this question