രഹസ്യ ലോക്കറിന്റെ നടപടിക്രമം വിവരിക്കാമോ?






വിൽപത്രം എഴുതി ഒപ്പിട്ട് ഒരു കവറിലാക്കി ആർക്കും പെട്ടെന്നൊന്നും വലിച്ചു പറിച്ചു കീറാൻ സാധിക്കാത്ത രീതിയിൽ നന്നായി പശ വച്ച് ഒട്ടിക്കുക. ആ കവർ പ്രവർത്തി ദിവസങ്ങളിൽ നിങ്ങളുടെ നാട്ടിലെ ജില്ലാ രജിസ്ട്രാറുടെ മുമ്പിൽ ഹാജരാക്കുക. രഹസ്യ ലോക്കറിൽ സൂക്ഷിക്കുവാനായി ഏൽപ്പിക്കുക.

അദ്ദേഹം ആ കവറിന് പുറത്ത് നിങ്ങളുടെ ഒപ്പും വിരൽ പതിപ്പും എടുക്കും. രണ്ട് സാക്ഷികളുടെ ഒപ്പും എടുക്കും. എന്നിട്ട് അഞ്ചാം നമ്പർ രജിസ്റ്റർ പുസ്തകത്തിൽ അത് സംബന്ധിച്ച വിവരങ്ങൾ ചേർത്ത ശേഷം ആ കവർ അദ്ദേഹത്തിന്റെ ഓഫീസിലുള്ള രഹസ്യ ലോക്കറിൽ വെച്ച് ഭദ്രമായി ലോക്ക് ചെയ്ത് സൂക്ഷിക്കും.

മരണപത്ര കർത്താവിന് തന്റെ ജീവിതകാലത്ത് എപ്പോൾ വേണമെങ്കിലും നേരിട്ട് ഹാജരായി സൂക്ഷിക്കാൻ ഏൽപ്പിച്ച കവർ പിൻവലിക്കാവുന്നതാണ്.

എഴുതിവെച്ച ആളുടെ കാലശേഷം ആർക്കുവേണമെങ്കിലും ടിയാന്റെ മരണ സർട്ടിഫിക്കറ്റ് ഹാജരാക്കി ആ കവർ തുറക്കാൻ ആവശ്യപ്പെടാം.

ജില്ലാ രജിസ്ട്രാർ രണ്ടു സാക്ഷികളുടെയും അപേക്ഷകന്റെയും സാന്നിധ്യത്തിൽ കവർ തുറക്കുകയും അതിലെ ഉള്ളടക്കം പരസ്യമായി എല്ലാവരെയും വായിച്ച് കേൾപ്പിക്കുകയും അദേഹത്തിന്റെ ഓഫീസിലെ മൂന്നാം നമ്പർ രജിസ്റ്റർ പുസ്തകത്തിലേക്ക് അതിലെ ഉള്ളടക്കം പകർത്തി എഴുതി രജിസ്റ്റർ ചെയ്യുകയും ചെയ്യും.

മൂന്നാം നമ്പർ പുസ്തകത്തിൽനിന്നും ആർക്കു വേണമെങ്കിലും അങ്ങനെ പകർത്തിയെഴുതപ്പെട്ട വിൽപത്രത്തിൻറെ സർട്ടിഫൈഡ് കോപ്പി എടുത്ത് നിയമപരമായ കാര്യങ്ങൾക്കായി ഉപയോഗിക്കാവുന്നതാണ്.

For further assistance, you can reach out to me (Adv K B Mohanan) at info@theconsumercomplaints.org or whatsapp me at 9847445075

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question