ലൈഫ് മിഷൻ ഭവന പദ്ധതി 2020ന്  അപേക്ഷികാൻ  എന്തെല്ലാം രേഖകൾ വേണം ?






Ramesh Ramesh
Answered on July 30,2020

താഴെ പറയുന്ന രേഖകൾ വേണം

  1. റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ്‌

  2. അപേക്ഷകന്റെ ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ്‌

  3. വില്ലേജ്‌ ഓഫീസര്‍ നൽകുന്ന  വരുമാന സര്‍ട്ടിഫിക്കറ്റ്‌

  4. റേഷന്‍ കാര്‍ഡില്‍ ഉള്‍പ്പെട്ട കുടുംബാംഗങ്ങളുടെ പേരില്‍ ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപന ഏരിയയില്‍ ഭുമി ഇല്ലെന്ന വില്ലേജ്‌ ഒഫീസര്‍ നല്‍കുന്ന സാക്ഷ്യപത്രവും ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപന ഏരിയായിലോ  മറ്റ്‌ സ്ഥലങ്ങളിലോ കുടുംബാഗങ്ങളുടെ പേരില്‍ ഭൂമിയില്ലായെന്ന  ഗുണഭോക്താവിന്റെ സാക്ഷ്യപത്രവും (ഭൂരഹിതരുടെ കാര്യത്തില്‍ മാത്രം)

  5. മുന്‍ഗണനാ മാനദണ്ഡങ്ങള്‍ ലഭിക്കാന്‍ അര്‍ഹരായ കുടുംബങ്ങള്‍ അതു സംബന്ധിച്ച സാക്ഷ്യപ്രതങ്ങള്‍ ഹാജരാകണം. താഴെ പറയുന്നവർക് മുന്‍ഗണനാ ലഭിക്കും.

  • മാനസിക വെല്ലുവിളികള്‍ നേരിടുനനവരോ/ അന്ധരോ ശാരീരികത്തളര്‍ച്ച ബാധിച്ചവരോ ആയ കുടുംബാംഗങ്ങള്‍ ഉള്ള കൂടുംബങ്ങള്‍
  • അഗതി / ആശ്രയ പദ്ധതിയിലെ ഗുണഭോക്താക്കള്‍

  • 40%-ലേറെ അംഗവൈകല്യമുള അംഗങ്ങള്‍ ഉള്ള കുടുംബങ്ങള്‍

  • ഭിന്നലിംഗക്കാര്‍

  • ഗൂരുതര/മാരക രോഗമുള്ള (കാന്‍സര്‍, ഹൃദ്രോഗം/ കിഡ്നി തകരാറ്‌ മുലം ഡയാലിസിസ്‌ വിധേയരാകുന്നവര്‍/പക്ഷാഘാതം തുടങ്ങിയവ) അംഗങ്ങളുള്ള കുടുംബങ്ങള്‍

  • അവിവാഹിതരായ അമ്മമാര്‍ കുടുംബനാഥയായുള്ള കുടുംബങ്ങള്‍

  • രോഗമോ അപകടമോ കാരണം തൊഴിലെടുത്തു ജീവിക്കാനാകാത്ത കൂടുംബനാഥരായ കുടുംബങ്ങള്‍

  • വിധവയായ കുടുംബനാഥയും സ്ഥിരവരുമാനമില്ലാത്ത അംഗങ്ങളുമുള്ള കുടുംബങ്ങള്‍

  • എച്ച്‌.ഐ.വി ബാധിതരായ അംഗങ്ങളുള്ള കുടുംബങ്ങള്‍.


tesz.in
Hey , can you help?
Answer this question