വില്ലേജ് ഓഫീസർ അനുവദിക്കുന്ന സർട്ടിഫിക്കറ്റുകളിൽ പരാതിയുണ്ടോ?






വില്ലേജ് ഓഫീസർ അനുവദിക്കുന്ന അനുവദിക്കുന്ന സർട്ടിഫിക്കറ്റുകളിൽ പരാതിയുണ്ടെങ്കിൽ തഹസിൽദാർക്ക് അപ്പീൽ കൊടുക്കാവുന്നതാണ്.

സർട്ടിഫിക്കറ്റ് അനുവദിച്ചുകൊണ്ടുള്ള സാക്ഷ്യപത്രം അഥവാ നിരസിച്ചു കൊണ്ടുള്ള അറിയിപ്പ് കൈപ്പറ്റിയ തീയതി മുതൽ 30 ദിവസങ്ങൾക്കകം അപേക്ഷകൻ അപ്പീൽ നൽകേണ്ടതാണ്. നിശ്ചിത മാതൃകയിലുള്ള അപ്പീൽ അപേക്ഷയിൽ 50 രൂപയുടെ കോർട്ട് ഫീ സ്റ്റാമ്പ് പതിച്ചിരിക്കേണ്ടതും, ലഭിച്ചിട്ടുള്ള / നിരസിച്ചിട്ടുള്ള തീരുമാനത്തിന്റെ പകർപ്പ് ഉള്ളടക്കം ചെയ്തിരിക്കേണ്ടതുമാണ്.

ഇങ്ങനെ തഹസിൽദാർക്ക് ലഭിക്കുന്ന അപ്പീലിൽ പരമാവധി 15 പ്രവർത്തി ദിവസങ്ങൾക്കകം അദ്ദേഹം തീരുമാനമെടുക്കണമെന്നുള്ളതാണ് നിയമം.

തഹസിൽദാരിൽൽ നിന്നുമുള്ള അപ്പീൽ തീരുമാനം ലഭിച്ചതിനുശേഷം മൂന്നുദിവസത്തിനുള്ളിൽതന്നെ നടപ്പിലാക്കേണ്ടതാണ്.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question