വിവാഹ സർട്ടിഫിക്കറ്റിൽ തിരുത്തിന് സാധ്യതയുണ്ടോ?






RINIL RAJ SAJU എന്ന വ്യക്തി സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരമാണ് വിവാഹിതനായത്. വിവാഹശേഷം അമേരിക്കയിൽ സ്ഥിര താമസക്കാരിയായ ഭാര്യയുടെ അടുത്തേക്ക് പോകുവാൻ വേണ്ടി വിവാഹ സർട്ടിഫിക്കറ്റ് എടുത്തപ്പോൾ RINIL RAJ. S എന്നാണ് വിവാഹ സർട്ടിഫിക്കറ്റിൽ രേഖപ്പെടുത്തിയിട്ടുള്ളതെന്ന് മനസ്സിലായത്. റിനിലിന് വിദേശത്തേക്ക് പോകുവാനായി പാസ്പോർട്ടിലും ജനന സർട്ടിഫിക്കറ്റിലും വിവാഹ സർട്ടിഫിക്കറ്റിലും രേഖപ്പെടുത്തിയ പേരുകൾ ഒന്നുതന്നെ ആയിരിക്കേണ്ടതായിട്ടുണ്ട്.

സ്പെഷൽ മാരേജ് ആക്ട് സെക്ഷൻ 49 (1) പ്രകാരം ഏതെങ്കിലും രേഖപെടുത്തലിൽ എന്തെങ്കിലും പിശക് കണ്ടെത്തുന്ന വിവാഹ ഓഫീസർക്ക്‌ അത്തരം പിശക് കണ്ടെത്തിയതിന് ശേഷം അടുത്ത ഒരു മാസത്തിനുള്ളിൽ, വിവാഹിതരായ വ്യക്തികളുടെ സാന്നിധ്യത്തിൽ അല്ലെങ്കിൽ അവരുടെ മരണം സംഭവിച്ചാൽ മറ്റ് രണ്ട് വിശ്വസനീയ സാക്ഷികളുടെ സാന്നിധ്യത്തിൽ, ഒറിജിനൽ എൻട്രിയിൽ ഒരു മാറ്റവും വരുത്താതെ മാർജിനിൽ രേഖപ്പെടുത്തി തെറ്റ് തിരുത്തുകയും, മാർജിനൽ എൻട്രിയിൽ ഒപ്പിടുകയും, അത്തരം തിരുത്തലിന്റെ തീയതി അതിൽ ചേർക്കുകയും ചെയ്യാവുന്നതാണ്.

വിവാഹിതരായ ദമ്പതികൾക്ക്‌ നേരിട്ട് ഹാജരാകാൻ കഴിയാതെ വന്നാൽ ടിയാൻ ഒപ്പിട്ട Declaration നും, ടിയാന്റെ മാതാപിതാക്കൾ സാക്ഷികളായും ഉണ്ടായാൽ മതിയാവുമെന്ന് കോടതി വിധിയുള്ളതാണ്.

For further assistance, you can reach out to me (Adv K B Mohanan) at info@theconsumercomplaints.org or whatsapp me at 9847445075

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question

Guide

How to get Marriage Certificate in Kerala?

Marriage certificate is a document that provides valuable evidence of marriage, social security, self-confidence particularly among married women. Certificate of marriage is an official docu..
  Click here to get a detailed guide