വീടിന്റെ അളവ് എത്രയാണ് ലൈഫ് ഭവനപദ്ധതി പ്രകാരം?






400 ചതുരശ്ര അടിവരെ തറവിസ്തീര്ണമുള്ള വീടുകളാണ് പണിയേണ്ടത്. അതിൽ 5 % വരെ വ്യത്യാസം വരാം. എന്നാൽ ഗുണഭോക്താവ് സ്വന്തം നിലയിൽ വിഭവ സമാഹരണം നടത്തി കൂടുതൽ അളവിൽ ഭവന നിർമ്മാണം നടത്തിയാലും ആനുകൂല്യം നൽകുവാൻ സർക്കാർ നിർദേശം നൽകിയിട്ടുണ്ട്. പക്ഷേ ഇത്തരം കേസുകളിൽ ധനസഹായത്തിന്റെ അവസാന ഗഡു കെട്ടിടം പണി പൂർത്തിയാക്കിയതിന് ശേഷമേ അനുവദിക്കുകയുള്ളൂ. സ്വന്തം നിലയിൽ കൂടുതൽ തുക കണ്ടെത്താൻ ബുദ്ധിമുട്ടുള്ളവർ കൂടുതൽ അളവിൽ കെട്ടിടം പണി തുടങ്ങിയാൽ അത് കെട്ടിട നിർമ്മാണം പൂർത്തിയാക്കാൻ കഴിയാത്ത സാഹചര്യം ഉണ്ടാകാൻ ഇടയാക്കും. അക്കാര്യത്തിൽ വളരെ ശ്രദ്ധ ആവശ്യമാണ്.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question