വീട് നിർമാണത്തിന് ഗ്രാമപഞ്ചായത്ത് ഓഫീസിൽ പെർമിറ്റിന് അപേക്ഷ നൽകി കുറഞ്ഞത് എത്രദിനങ്ങൾക്കകം ഇൻസ്പെക്ഷനും അനുമതിയും ലഭ്യമാകും.? അപേക്ഷാഫീസ് കൂടാതെ വിസ്തീർണം കണക്കാക്കിയുള്ള ഫീസ് എപ്രകാരമാണ് നിശ്ചയിക്കുന്നത് ?






ഒരു  ഗ്രാമപഞ്ചായത്തില്‍, ചട്ടത്തില്‍ പറയുന്നതായ എല്ലാ രേഖകളും  സഹിതം കെട്ടിട നിര്‍മ്മാണത്തിന് അപേക്ഷിച്ചാല്‍  മുപ്പത് ദിവസത്തിനകം അപേക്ഷയിന്‍മേലുള്ള തീരുമാനം അറിയിച്ചിരിക്കണം. അപേക്ഷ നിരസിച്ചാല്‍ അതിനുള്ള കാരണം വ്യക്തമാക്കി ഈ സമയ പരിധിയ്ക്കകം അറിയിപ്പ് നല്‍കണം.  (2019 ലെ കേരള പഞ്ചായത്ത് ബില്‍ഡിംഗ് റൂള്‍സിലെ ചട്ടം 12, 13 എന്നിവ കാണുക)   കെട്ടിടത്തിന്റെ ബില്‍റ്റ് അപ്പ് ഏരിയായുടെ അടിസ്ഥാനത്തിലാണ് പെര്‍മിറ്റ് ഫീസ് നിശ്ചയിക്കുന്നത്. കേരള പഞ്ചായത്ത് ബില്‍ഡിംഗ് റൂള്‍സിലെ ഷെഡ്യുള്‍ 2 ല്‍ ഓരോ ഗണത്തില്‍പ്പെട്ട കെട്ടിടങ്ങള്‍ക്ക് ബാധകമായ ഫീസ് നിരക്ക് പറയുന്നുണ്ട്. വിശദ വിവരങ്ങള്‍ക്ക് ദയവായി അത് കാണുക.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question