വ്യാപാരീക്ഷേമബോർഡിന്റെ എക്‌സ്‌ഗ്രേഷ്യാ ക്ലെയിമുകൾ വിവരിക്കാമോ ?






Vinod Vinod
Answered on June 24,2020

സംസ്ഥാന വ്യാപാരീക്ഷേമബോർഡിൽനിന്ന് അംഗങ്ങൾക്കു തീപിടുത്തം, അക്രമം, ലഹള, വെള്ളപ്പൊക്കം, മറ്റുപ്രകൃതിക്ഷോഭങ്ങൾ എന്നിവയിലൂടെ വ്യാപാരസ്ഥാപനത്തിനും സാധനങ്ങൾക്കും ഉണ്ടാകുന്ന നാശനഷ്ടങ്ങൾക്ക് നഷ്ടപരിഹാരം നല്കിവരുന്നു. നഷ്ടപരിഹാരത്തുക അംഗങ്ങൾക്ക് മരണാനന്തരാനുകൂല്യമായി ലഭിക്കാവുന്ന തുകയോളം പരിമിതപ്പെടുത്തിയിരിക്കുന്നു. ഇ‌വ‌ താ‌ഴെ‌ പറയും പ്രകാരമാ‌ണ്‌.

എ) എ ക്ലാസ് – 1,25,000 രൂപ

ബി) ബി ക്ലാസ് – 75,000 രൂപ

സി) സി ക്ലാസ് – 60,000 രൂപ

ഡി) ഡി ക്ലാസ് – 40,000 രൂപ

എ. അപേക്ഷിക്കാനുള്ള നടപടിക്രമം

അംഗത്വകാർഡിന്റെ കോപ്പി, വില്ലേജ് ഓഫീസറുടെ റിപ്പോർട്ട്, തീപിടുത്തത്തിനു ഫയർഫോഴ്‌സ് റിപ്പോർട്ട്, അക്രമത്തിന് പോലീസ് റിപ്പോർട്ട് എന്നിവ സഹിതമുള്ള അപേക്ഷ കേരളസംസ്ഥാന വ്യാപാരീക്ഷേമബോർഡിൽ നൽകണം.


tesz.in
Hey , can you help?
Answer this question