സാധാരണ പൗരനും കുറ്റവാളിയെ അറസ്റ്റ് ചെയ്യാമോ?






കുറ്റവാളിയായ ഒരാളെ എങ്ങനെയാണോ ഒരു പോലീസ് ഉദ്യോഗസ്ഥൻ അറസ്റ്റ് ചെയ്യുന്നത്, അതുപോലെതന്നെ സാധാരണ ഒരു പൗരനും അയ്യാളെ അറസ്റ്റ് ചെയ്യുവാനുള്ള അധികാരം നിയമം അനുവദിച്ചു തരുന്നുണ്ട്.

ഒരു പ്രഖ്യാപിത കുറ്റവാളിയേയും, കുറ്റകൃത്യത്തിൽ ഏർപ്പെട്ടു കൊണ്ടിരിക്കുന്ന ഒരു വ്യക്തിയെയും സാധാരണ പൗരന് നിയമവിധേയമായിതന്നെ അറസ്റ്റ് ചെയ്യാവുന്നതാണ്. അപ്രകാരം അറസ്റ്റ് ചെയ്താൽ കുറ്റവാളിയെ ഉടനടി അടുത്തുള്ള പോലീസ് സ്റ്റേഷനിൽ ഹാജരാക്കേണ്ടതാണ്. എന്നാൽ ടി വ്യക്തി ഒരു കുറ്റകൃത്യത്തിലും ഉൾപെട്ടിട്ടില്ലായെന്ന് ബോധ്യപ്പെടുന്ന പക്ഷം, ഉടനടി അയാളെ വിട്ടയക്കേണ്ടതാണ്. മേല്പറഞ്ഞ രണ്ടു സാഹചര്യങ്ങളിലും ഒരു സാധാരണ പൗരൻ ഒരു പോലീസ് ഉദ്യോഗസ്ഥന് തുല്യ മാവുന്നു എന്നതാണ് ക്രിമിനൽ നടപടിക്രമം സെക്ഷൻ 43 വ്യക്തമാക്കുന്നത്. ഇപ്രകാരം അറസ്റ്റ് ചെയ്യപ്പെട്ട ആളെ പോലീസ് വീണ്ടും അറസ്റ്റ് ചെയ്യേണ്ടതുണ്ട്.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question