സേവന അവകാശ നിയമം എന്താണ് ?


സേവനം പൗരന്റെ അവകാശമാക്കുന്ന ഇന്ത്യയിലെ നിയമമാണ് സേവനാവകാശ നിയമം (Right to Service Act). സർക്കാർ വകുപ്പുകളും തദ്ദേശസ്വയംഭരണ വകുപ്പുകളും നടത്തുന്ന എല്ലാവിധ സേവനങ്ങളും ജനങ്ങളുടെ അവകാശമാണെന്ന് പ്രഖ്യാപിക്കുന്ന നിയമമാണ് ഇത്. വില്ലേജ് ഓഫീസുകളിലെ എല്ലാ സേവനങ്ങളും സാമൂഹ്യ സുരക്ഷാ സേവനങ്ങൾ, പാസ്‌പോർട്ട് വെരിഫിക്കേഷൻ തുടങ്ങി ഒരുവിധപ്പെട്ട കാര്യങ്ങളൊക്കെ ഇതിന്റെ പരിധിയിൽ വരും. സേവനങ്ങൾക്കായി സാധാരണക്കാർ സർക്കാർ ആഫീസുകളിൽ കയറിയിറങ്ങേണ്ടി വരുന്ന അവസ്ഥയ്ക്ക് ഒരു പരിഹാരം കൂടിയാണ് സേവനാവകാശ നിയമം. ഈ നിയമം അനുശാസിക്കുന്നതനുസരിച്ച്, സർക്കാർ സേവനങ്ങൾ സമയബന്ധിതമായി നൽകാത്തവർക്കു പിഴ അടക്കമുള്ള ശിക്ഷകൾ ഏറ്റുവാങ്ങേണ്ടി വരും. കേരളത്തിൽ 2012ൽ സേവനാവകാശ നിയമം നടപ്പാക്കിയിട്ടുണ്ട്‌. വിവരാവകാശ നിയമം പോലെ സേവനാവകാശ നിയമവും ജനങ്ങളുടെ അവകാശവും ഭരണസുതാര്യതയും ഉറപ്പുവരുത്തുന്നു. ആയതിനാൽ സേവനാവകാശ നിയമത്തെ ജനാധിപത്യ വ്യവസ്ഥിതിയിലെ ഏറ്റവും ശക്തമായ നിയമങ്ങളിൽ ഒന്നായിട്ടാണ് വിലയിരുത്തപ്പെടുന്നത്.

ഈ നിയമ പ്രകാരം നിശ്ചിത സമയപരിധിക്കുള്ളിൽ പൊതുജനങ്ങൾക്ക് സേവനങ്ങൾ ഉറപ്പുവരുത്തുന്നു. ജനന, വരുമാന സർട്ടിഫിക്കറ്റുകൾ മുതൽ പെൻഷൻ വരെ ഓരോ സേവനത്തിനും സമയപരിധി നിശ്ചയിക്കുന്ന സമ്പ്രദായമാണ് ഇതിൽ ശ്രദ്ധേയം. ഈ നിയമം നടപ്പിലാക്കാൻ ഒരു നിയുക്ത ഉദ്യോഗസ്ഥനും രണ്ട് അപ്പലേറ്റ്‌ അതോറിറ്റിയുണ്ടാവും.

ഒരാളിൽ നിന്നും സേവനത്തിനു വേണ്ടിയുള്ള അപേക്ഷ ലഭിച്ചാൽ നിയുക്ത ഉദ്യോഗസ്ഥൻ ആ സേവനം നൽകുകയോ അല്ലെങ്കിൽ നിശ്ചിത സമയത്തിനുള്ളിൽ ആ അപേക്ഷ നിരസിക്കുകയോ ചെയ്യേണ്ടതാണ്. ഇപ്രകാരം അപേക്ഷ നിരസിക്കുമ്പോൾ അദ്ദേഹം അതിനുള്ള കാരണങ്ങൾ രേഖാമൂലം വിവരിക്കേണ്ടതാണ്. കൂടാതെ അപേക്ഷിക്കുന്ന ആൾക്ക് നിർബന്ധമായും റസീപ്റ്റ് നൽകേണ്ടതുമാണ്. അപേക്ഷ തീർപ്പാക്കാൻ എന്തെങ്കിലും രേഖകൾ ആവശ്യമാണെങ്കിൽ അക്കാര്യം ഉദ്യോഗസ്ഥൻ (ഫോം നമ്പർ -1) രേഖപ്പെടുത്തേണ്ടതാണ്.

അപേക്ഷ ലഭിച്ച തിയതി മുതൽ നിശ്ചിത സമയ പരിധി ആരംഭിക്കുന്നതാണ്. അപേക്ഷകൻ രേഖകൾ ഹാജരാക്കാനുണ്ടെങ്കിൽ രേഖകൾ ഹാജരാക്കിയ തിയതി മുതല്ക്കാകും സമയ പരിധി തുടങ്ങുക. കാലാവധി കണക്കാക്കുമ്പോൾ പൊതു അവധി കൂട്ടുവാൻ പാടില്ല. നിശ്ചിത സമയപരിധിക്കുള്ളിൽ സേവനം ലഭ്യമാക്കിയില്ലെങ്കിലോ അല്ലെങ്കിൽ അപേക്ഷ നിരസിക്കപ്പെട്ടതോ ആയ ഒരാൾക്ക് ഒന്നാം അപ്പീൽ അധികാരി മുമ്പാകെ അപേക്ഷ നിരസിച്ച അല്ലെങ്കിൽ നിശ്ചിത സമയ പരിധി അവസാനിച്ച് 30 ദിവസത്തിനുള്ളിൽ അപ്പീൽ സമർപ്പിക്കാവുന്നതാണ്.

For further assistance, you can reach out to me (Adv K B Mohanan) at info@theconsumercomplaints.org or whatsapp me at 9847445075

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question