സർക്കാർ/എയ്ഡഡ് സ്കൂളുകളിൽ നടന്നുവരുന്ന ഉച്ചഭക്ഷണ പരിപാടിയും പാൽ, മുട്ട വിതരണത്തെ കുറിച്ചും വിശദീകരിക്കാമോ ?






Azeez Azeez
Answered on June 16,2020

ആനുകൂല്യം:സർക്കാർ/എയ്ഡഡ് സ്കൂളുകളിൽ 1 മുതൽ 8 വരെ ക്ലാസ്സുകളിൽ പഠിക്കുന്ന എല്ലാ കുട്ടികൾക്കും ഉച്ചഭക്ഷണം നൽകിവരുന്നു.

മാനദണ്ഡം:പ്രീ-പ്രൈമിറ മുതൽ 7-ാം ക്ലാസ്സുവരെയുള്ള കുട്ടികൾക്ക് ഉച്ചഭക്ഷണത്തിനായി 100 ഗ്രാം അരിയും 8-ാം ക്ലാസിലെ കുട്ടികൾക്ക് 150 ഗ്രാം അരിയും വിതരണം ചെയ്യുന്നു. 150 കുട്ടികൾവരെയുള്ള സ്‌കൂളുകൾക്ക് ഒരുകുട്ടിക്ക് 8 രൂപ നിരക്കിലും 150 മുതൽ 500 കുട്ടികൾവരെയുള്ള സ്‌കൂളുകളിലെ കുട്ടികൾക്ക് 7 രൂപ നിരക്കിലും 500 നു മുകളിൽവരുന്ന ഓരോ കുട്ടിക്കും പ്രതിദിനം 6 രൂപ നിരക്കിലും ഭക്ഷണ ചെലവ് അനുവദിക്കാറുണ്ട്.

അപേക്ഷിക്കേണ്ടത്:സ്കൂളധികാരികൾ മുഖേന പൊതുവിദ്യാഭ്യാസഡയറക്ടറേറ്റിലേക്ക്

സമയപരിധി:ഇല്ല

ഫോം:ഇല്ല

നടപ്പാക്കുന്നത്:കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സംയുക്ത സംരംഭം


tesz.in
Hey , can you help?
Answer this question