100 മാസത്തെ ചിട്ടി വിശദാംശങ്ങൾ വിവരിക്കാമോ ?






KSFE, Government of Kerala verified
Answered on July 09,2020

വ്യത്യസ്ത സലയുള്ള 100 മാസ ചിട്ടികൾ നിലവിലുണ്ട്. അതിൽ തന്നെ ലേല ചിട്ടികളും നറുക്ക് ലേല ചിട്ടികളും ഉണ്ട്. മാസം 5000 രൂപ വീതം അടയ്ക്കുന്ന 100 മാസ ചിട്ടിയുടെ സല 5 ലക്ഷം ആയിരിക്കും. ആ ചിട്ടിയിൽ മാസംതോറും നിശ്ചിത തിയ്യതിയിൽ ചിട്ടി ലേലം ഉണ്ടാകും. ചിട്ടിയുടെ ഫോർമാൻ കമ്മീഷൻ 5%  കഴിച്ചുള്ള തുകയാണ്  ചിട്ടി പണമായി പരമാവധി ലഭിക്കുക. ഒരു മാസം ഒരാൾക്ക് ചിട്ടി ലേലത്തിൽ പിടിക്കാനുള്ള അവസരം ഉണ്ട്. ഫോർമാൻ കമ്മീഷൻ അടക്കം 30% വരെ കിഴിവിന് ലേലം ചെയ്യാൻ അവസരം ഉണ്ട്. അത്തരത്തിൽ ലേലം ചെയ്യാൻ ഒന്നിലധികം പേർ  തയ്യാറായി വരികയാണെങ്കിൽ നറുക്കെടുപ്പിലൂടെ ലഭിക്കുന്ന ആൾക്കാണ് ആ മാസത്തെ ചിട്ടി ലഭിക്കുക. നറുക്ക് ലേല ചിട്ടിയാണെങ്കിൽ ലേലം കൂടാതെ പരമാവധി തുകയ്ക്കുള്ള നറുക്കെടുപ്പും ഉണ്ടാവും. ഇത്തരം ചിട്ടികളിൽ 35% വരെ  കിഴിവിന് ചിട്ടി വിളിക്കാം.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


SHIBU RAVEENDRAN verified
Answered on July 20,2020
100 മാസ ചിട്ടികൾ KSFE നടത്തുന്ന ചിട്ടികളിൽ ജനപ്രീതി നേടിയ ഒന്നാണ്. വളരെ കൂടുതൽ ലാഭ വിഹിതം കിട്ടും എന്ന താണ് ഈ സ്വീകാര്യതക്ക് കാരണം. ഭവന നിർമ്മാണം പോലെയുള്ള ആവശ്യങ്ങൾക്കായി ആളുകൾ ബാങ്ക് ലോണിന്ന് പകരമായി KSFE നടത്തുന്ന ഇത്തരം ദീർഘകാല ചിട്ടികളെ ആശ്രയിക്കുന്നു.  

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question

Guide

Complete Guide on KSFE Pravasi Chit

KSFE Pravasi Chitty is a unique financial savings scheme introduced for the welfare of Malayalees living outside Kerala. It also gives NRK's, an opportunity to partake in the overall infras..
  Click here to get a detailed guide