Apl കാർഡ് ആണ് ഉള്ളത്. വാടക വീട് ആണ്. സ്വന്തമായി ഭൂമി ഇല്ല bpl ആക്കാൻ എന്തു ചെയ്യണം?






റേഷൻ കാർഡുകൾ ഇപ്പോൾ APL/BPL അടിസ്ഥാനത്തിലല്ല തരം തിരിച്ചിട്ടുള്ളത്.
AAY (സാമൂഹികമായും സാമ്പത്തികമായും ഏറ്റവും പിന്നാക്കം നിൽക്കുന്ന എഎവൈ വിഭാഗം-മഞ്ഞ ),
PHH (മുൻഗണനാ വിഭാഗം-പിങ്ക്),
NPNS (സംസ്ഥാന സബ്സിഡി ലഭിക്കുന്നവർ-നീല),
NPS (സാമ്പത്തികമായി മുൻപന്തിയിൽ നിൽക്കുന്ന പൊതുവിഭാഗം-വെള്ള) എന്നിങ്ങനെയാണ് റേഷൻ കാർഡുകൾ തരം തിരിച്ചിട്ടുള്ളത്. റേഷൻ കാർഡിന്റെ തരം ഏതു വിഭാഗത്തിലേക്ക് മാറ്റണമെന്നുള്ള അപേക്ഷ ബന്ധപ്പെട്ട താലൂക്ക്/സിറ്റി റേഷനിംഗ് ഓഫിസർക്ക് നൽകണം. അപേക്ഷയിൽ ആവശ്യമായ അന്വേഷണം നടത്തിയ ശേഷം അർഹയുണ്ടെങ്കിൽ അതിനായുള്ള സീനിയോറിറ്റി ലിസ്റ്റിൽ ചേർക്കും. ഓരോ വിഭാഗത്തിലും ആകാവുന്ന കുടുംബങ്ങളുടെ എണ്ണം നേരത്തെ നിശ്ചയിച്ചിട്ടുള്ളതിനാൽ ആ വിഭാഗത്തിൽ കുടുംബങ്ങൾ കുറഞ്ഞാലേ പുതിയ കുടുംബത്തെ ഉൾപെടുത്താൻ കഴിയൂ.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question