CBSE സ്കൂളുകളിൽ സ്വകാര്യ കോച്ചിങ് ക്ലാസുകൾ അനുവദനീയമാണോ?






CBSE സ്കൂളുകളിൽ സിലബസ്സിൽ ഉള്ള പഠനം അല്ലാതെ സ്വകാര്യ ഏജൻസികളുടെ എൻട്രൻസ് കോച്ചിങ് ക്ലാസുകൾ/ ട്യൂഷൻ/സ്വകാര്യ പഠനകേന്ദ്രങ്ങൾ എന്നിവ നടത്താൻ പാടുള്ളതല്ല. നിലവിൽ സ്കൂളുകളിൽ പഠിക്കുന്ന കുട്ടികളോട് അത്തരം പഠന പദ്ധതികളിൽ ചേരുന്നതിന് നിർബന്ധിക്കുവാൻ സ്കൂൾ മാനേജ്മെന്റിന് അധികാരമില്ലാത്തതാണ്. അത്തരത്തിലുള്ള നിർബന്ധം Rule 10/14 CBSE അഫീലിയേഷൻ നിയമങ്ങൾക്ക് എതിരാണ്. അങ്ങനെ ഉണ്ടായാൽ മാതാപിതാക്കൾക്ക് നിയമപരമായ നടപടി സ്ക്കൂളുകൾക്കെതിരെ എടുക്കാവുന്നതാണ്.
Rule 28 - Right to Education Act, CBSE സ്കൂളുകളിൽ അധ്യാപകർ സ്വകാര്യമായി ട്യൂഷൻ എടുക്കാൻ പാടില്ല എന്ന് നിഷ്കർഷിക്കുന്നു. ഇത്തരം വസ്തുതകളെ വ്യക്തമാക്കിക്കൊണ്ട് CBSE 15/2019 നമ്പർ സർക്കുലർ 06/08/2019 ൽ പുറപ്പെടുവിച്ചിട്ടുണ്ട്.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question